Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇയാൾ നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട് ആണോ...? സൂക്ഷിക്കണം !! രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് !!!

കുടുംബപ്രശ്‌നങ്ങള്‍ പുറത്ത് അറിയിക്കും എന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്താറുള്ളത്.

മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ പറ്റിക്കുന്ന യുവാവ് അറസ്റ്റില്‍. വഴിക്കടവ് മാമാങ്കര സ്വദേശി ജിതിനാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായപ്പോഴാണ് ജിതിന്‌റെ തട്ടിപ്പിന്‌റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അറിയുന്നത്.

മാന്യമായ പെരുമാറ്റം

ഫേസ്ബുക്കില്‍ സ്ത്രീകളോടാണ് ഇയാള്‍ക്ക് കൂടുതല്‍ സൗഹൃദം ഉണ്ടായിരുന്നത്. ചാറ്റിംഗിലൂടെയും ഫേസ്ബുക്ക് മെസഞ്ചറിലൂടെയും സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കും.തുടര്‍ന്ന് ഇവരുടെ പരിചയം സ്ഥാപിച്ച് കുടുംബ പ്രശ്‌നങ്ങള്‍ എല്ലാം മനസ്സിലാക്കും

ബ്ലാക്ക്‌മെയിലിംഗ്

കുടുംബപ്രശ്‌നങ്ങള്‍ പുറത്ത് അറിയിക്കും എന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്താറുള്ളത്. ഭര്‍ത്താക്കന്‍മാരോട് അവിഹിതം ബന്ധമുണ്ടെന്ന് അറിയിക്കുമെന്നും ജിതിന്‍ സ്ത്രീകളോട് പറയും.

സ്വര്‍ണവും പണവും

സ്ത്രീകളില്‍ നിന്ന് സ്വര്‍ണവും പണവുമാണ് ഇയാള്‍ അടിച്ച് മാറ്റിയിരുന്നത്. പല സ്ത്രീകളും ഇയാളുടെ മാന്യമായ പെരുമാറ്റത്തില്‍ ആകൃഷ്ടരായി ഫോട്ടോ എടുക്കാറുണ്ട്. ഇവരെ ഈ ഫോട്ടോ കാട്ടിയും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.

യുവതിയുടെ പരാതി

ഭീഷണിപ്പെടുത്തി കൈചെയ്ന്‍ വാങ്ങിയെന്ന കാട്ടുമുണ്ട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ജിതിന്‍് അറസ്റ്റിലായത്. വീടിന് സമീപത്തെത്തിയ ജിതിന്‍ ഭര്‍ത്താവിനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ കൈചെയിന്‍ ഊരി നല്‍കുകയായിരുന്നെന്ന് യുവതി പറയുന്നത്. ഇത് ഇയാള്‍ പണയം വെച്ച് 19,2000 രൂപ വാങ്ങി.

ലൈംഗികമായും ചൂഷണം ചെയ്തു

ചില സ്ത്രീകളും ജിതിന്‍ ലൈംഗികമായി ചൂഷണം ചെയ്തതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

നിരവധി കേസുകളില്‍ പ്രതി

നിരവധി കളവ് കേസുകളില്‍ പ്രതിയാണ് ജിതിന്‍, വഴിക്കടവ്, നിലമ്പ്ൂര്‍, എടക്കര പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. നാണക്കേട് ഭയന്നിട്ടാവും ഇയാളുടെ തട്ടിപ്പിന് ഇരയായ പെണ്‍കുട്ടികള്‍ സംഭവം പുറത്ത് പറയാത്തതെന്ന് പൊലീസ് വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+