Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിൽ നിന്നുമകന്ന് കഴിയുന്ന സ്ത്രീകൾക്ക് കെണി.. എല്ലാം കഴിഞ്ഞ് പണവുമായി മുങ്ങും.. വിരുതൻ പിടിയിൽ

പാലക്കാട്: സ്ത്രീകളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നവര്‍ പെരുകുകയാണ്. പ്രണയം നടിച്ച് വഞ്ചിച്ചും ലൈംഗികമായി ചൂഷണം ചെയ്തുമെല്ലാം പണം തട്ടിയെടുത്ത് മുങ്ങാറുണ്ട് ചിലര്‍. പല സ്ത്രീകളും നാണക്കേട് കൊണ്ട് ഇത്തരം വിവരങ്ങള്‍ പുറത്ത് പറയുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്യാറില്ല. അതുകൊണ്ട് തന്നെ പല വിരുതന്മാരും രക്ഷപ്പെടാറാണ് പതിവ്. എന്നാല്‍ പാലക്കാട് നിന്നുള്ള ഒരു തട്ടിപ്പുകാരനെ പോലീസ് കയ്യോടെ തന്നെ പൊക്കി.

പ്രണയം നടിച്ച് വഞ്ചന

പ്രണയം നടിച്ച് വഞ്ചന

സ്ത്രീകളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി പണവും സ്വര്‍ണവും തട്ടുന്ന വിരുതനാണ് ഒടുവില്‍ പിടിയിലായിരിക്കുന്നത്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് വിഷ്ണു എന്ന ശ്രീകുമാറിനെ പിടികൂടിയിരിക്കുന്നത്.

ഒറ്റയ്ക്കുള്ള സ്ത്രീകൾ

ഒറ്റയ്ക്കുള്ള സ്ത്രീകൾ

ആലപ്പുഴ തുറവൂര്‍ തിരുമല ഭാഗം സ്വദേശിയാണ് വിഷ്ണു. ഭര്‍ത്താക്കന്മാരുമായി അകന്ന് കഴിയുന്ന സ്ത്രീകളെ ആണ് വിഷ്ണു ലക്ഷ്യമിട്ടിരുന്നത്. ഇത്തരം സ്ത്രീകളെ വശീകരിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വര്‍ണവും തട്ടി മുങ്ങുകയായിരുന്നു പതിവ്.

നിരവധി സ്ത്രീകൾക്കൊപ്പം

നിരവധി സ്ത്രീകൾക്കൊപ്പം

ഇയാള്‍ക്കെതിരെ നിരവധി സ്ഥലങ്ങളില്‍ കേസുകളുണ്ട്. കൊടുവായൂരില്‍ അമ്മയും മകനുമാണെന്ന് പറഞ്ഞ് ഒരു സ്ത്രീയ്‌ക്കൊപ്പം ഇയാള്‍ താമസിച്ചിരുന്നു. പല സ്ത്രീകള്‍ക്കൊപ്പവും ഇത്തരത്തില്‍ താമസിച്ച് ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

വ്യത്യസ്ത മുഖങ്ങൾ

വ്യത്യസ്ത മുഖങ്ങൾ

സ്ത്രീകള്‍ക്കൊപ്പം ലോഡ്ജുകളില്‍ താമസിക്കുമ്പോള്‍ വ്യത്യസ്തങ്ങളായ പേരുകളും വിലാസങ്ങളുമാണ് ഇയാള്‍ നല്‍കിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സുകളില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചും മറ്റുമാണ് ഇയാള്‍ പുതിയ വിലാസം സൃഷ്ടിക്കുക പതിവ്.

പെൺവാണിഭ സംഘത്തിനൊപ്പം

പെൺവാണിഭ സംഘത്തിനൊപ്പം

പെണ്‍വാണിഭം നടത്തുന്ന തിരുവനന്തപുരം സ്വദേശിയുടെ സംഘത്തിലെ സ്ത്രീയ്‌ക്കൊപ്പവും ഇയാള്‍ താമസിച്ചിരുന്നു. ഈ സ്ത്രീയ്‌ക്കൊപ്പം പാലക്കാടെത്തിയ വിഷ്ണു എലപ്പുള്ളി പാറയിലായിരുന്നു താമസിച്ചിരുന്നത്. ഈ സ്ത്രീ വിദേശത്തേക്ക് പോയതോടെ വിഷ്ണു അടുത്ത ആളെ തേടി.

നിരവധി കേസുകൾ

നിരവധി കേസുകൾ

തട്ടിപ്പിന് മലമ്പുഴ പോലീസ് ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇയാളുടെ തട്ടിപ്പിന് ഇരയായ പലരും അപമാനം ഭയന്ന് പരാതിപ്പെട്ടിരുന്നില്ല. ചേര്‍ത്തല, വാരാപ്പുഴ, കുത്തിയതോട്, ഹേമാംബിക നഗര്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

ഒടുക്കം പിടിയിൽ

ഒടുക്കം പിടിയിൽ

വഞ്ചന കേസുകള്‍ കൂടാതെ വാഹന മോഷണക്കേസുകളും ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+