കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്തേത് കൊറോണ മരണമല്ല; അവസാനത്തെ ഫലം നെഗറ്റീവ്, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Google Oneindia Malayalam News

മലപ്പുറം: രോഗമുക്തി നേടി നിരീക്ഷണത്തില്‍ കഴിയവെ ഇന്ന് രാവിലെ മരിച്ച മലപ്പുറം സ്വദേശിയുടെ അവസാനത്തെ കൊറോണ പരിശോധനഫലം നെഗറ്റീവാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്കും വിട്ടുനല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി സ്വദേശി വീരാന്‍കുട്ടി (85) ആണ് മരിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് വീരാന്‍കുട്ടിയുടെ ഫലം നെഗറ്റീവായത്.

corona

കീഴാറ്റൂര്‍ സ്വദേശിയായ വീരാന്‍കുട്ടിയെ 2020 മാര്‍ച്ച് 31 ന് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 3 ന് ആലപ്പുഴ എന്‍ഐവിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഏപ്രില്‍ 7, 10 തീയ്യതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു. ഏപ്രില്‍ 11 ന് രോഗിയെ തുടര്‍ നിരീക്ഷണത്തിനായി ഐസൊലേഷനില്‍ നിന്ന് സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റി.

ഏപ്രില്‍ 13 ന് വൈകുന്നേരം 4 മണിക്ക് രോഗിക്ക് അതികഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡ്യൂട്ടി കാര്‍ഡിയോളജിസ്റ്റ് രോഗിയെ പരിശോധിച്ച് ഇ.സി.ജി, എക്കോ പരിശോധനകളിലൂടെ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. ഉടന്‍തന്നെ അതിനാവശ്യമായ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഏപ്രില്‍ 13 ന് മൂന്നാമത്തെ സാമ്പിള്‍ പരിശോധനാ ഫലത്തിലും കോവിഡ് നെഗറ്റീവായി. ഏപ്രില്‍ 14 ന് രോഗിക്ക് മൂത്രത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അക്യൂട്ട് കിഡ്നി ഇഞ്ചുറി ഉണ്ടായതായി കണ്ടെത്തി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ നെഫ്രോളജിസ്റ്റുകളുടെ സംഘം ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായ രോഗിക്ക് ഏപ്രില്‍ 16 ന് കഠിനമായ പനി അനുഭവപ്പെടുകയും തുടര്‍ പരിശോധനയില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച് ചികിത്സ ആരംഭിച്ചു. ഏപ്രില്‍ 17 ന് നടത്തിയ പരിശോധനയില്‍ രോഗിക്ക് സെപ്റ്റിസീമിയ, മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫങ്ഷന്‍ സിന്‍ഡ്രോം രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തി. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെ രോഗി ഏപ്രില്‍ 18 ന് പുലര്‍ച്ചെ 4 മണിക്ക് മരിക്കുകയായിരുന്നു.

English summary
Man Who Died In Malappuram Has No Coronavirus And The Last Test Result Is Negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X