കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയെ കെട്ടിവലിച്ചയാളെ അറസ്റ്റ് ചെയ്തു, ലൈസന്‍സ് റദ്ദാക്കും, മുഖമടച്ച് ഒന്ന് കൊടുക്കണമെന്ന് സതീശന്‍!

Google Oneindia Malayalam News

കൊച്ചി: പറവൂരില്‍ നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ അറസ്റ്റ്. ചാലാക്ക സ്വദേശി യൂസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാളെ ഇയാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ നായയുടെ കഴുത്തില്‍ കയര്‍ കുരുക്കിയശേഷം റോഡിലൂടെ കാറില്‍ കെട്ടിവലിക്കുകയായിരുന്നു. കുടുംബത്തിന് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് യൂസഫ് മൊഴി നല്‍കി. മിണ്ടാപ്രാണിയോട് കൊടുക്രൂരത കാണിച്ച ഇയാളുടെ വാഹനം നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തിയാണ് നായയെ രക്ഷിച്ചത്.

1

ഗതാഗത മന്ത്രി ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കെട്ടിവലിക്കാന്‍ ഉപയോഗിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പോലീസിന് കൈമാറിയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി. അതേസമയം പരിക്ക് പറ്റിയ നായയെ മൃഗസംരക്ഷ പ്രവര്‍ത്തകര്‍ കണ്ടെത്തി. മൂവാറ്റുപ്പുഴു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നായയെ കണ്ടെത്തിയത്. വലിച്ചിഴച്ചത് കൊണ്ട് നായയുടെ മുന്‍കാലില്‍ പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ഈ നായയെ പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവശേിപ്പിച്ചിരിക്കുകയാണ്. കെട്ടിവലിച്ച നായയുടെ പിറകേ ഓടിയ നായയെയും കണ്ടെത്തിയിട്ടുണ്ട്.

കേരളത്തില്‍ ഇത്തരം ക്രൂരതകള്‍ അരങ്ങേറാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍. അതേസമയം സംഭവത്തില്‍ വിഡി സതീശന്‍ എംഎല്‍എയും പ്രതികരണവുമായെത്തി. മനുഷ്യനെങ്ങനെ ഇതുപോലെ ക്രൂരനാകാന്‍ കഴിയുന്നു. അയാളുടെ മുഖമടച്ച് ഒരടി കൊടുക്കാന്‍ എന്റെ കൈ തരിക്കുന്നുവെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചാലക്കര മെഡിക്കല്‍ കോളേജിന് അടുത്ത് വെച്ച് നായയെ കാറില്‍ കെട്ടിവലിച്ച് കൊണ്ട് പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ആദ്യം കാറിന് പിന്നാലെ ഓടിയ വാഹനത്തിന്റെ വേഗത കൂടിയതോടെ റോഡില്‍ നായ തളര്‍ന്ന് വീണു.

അതേസമയം നായ തളര്‍ന്ന് വീണിട്ടും വലിച്ചിഴച്ച് കാര്‍ മുന്നോട്ട് പോവുകയായിരുന്നു. ക്രൂരത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്ന് വീഡിയോ പകര്‍ത്തുകയായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും ഇവരോട് ഉടമ കയര്‍ക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് വാഹനം തടഞ്ഞതോടെയാണ് ഇയാള്‍ നായയെ അഴിച്ചുവിട്ടത്. നായയുടെ ദേഹത്താകമാനം റോഡിലുരഞ്ഞ മുറിവുകളുണ്ട്. നാട്ടുകാര്‍ സംഭവത്തില്‍ ചെങ്ങമനാട് പോലീസില്‍ പരാതി നല്‍കി. ഇയാള്‍ ഇതിനെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്നു.

English summary
man who drags dog in road arrested police will suspend his driving license
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X