ഓട്ടോ പാർക്ക് ചെയ്യാൻ സമ്മതിച്ചില്ല, സുഹൃത്തിനെ 19കാരൻ കുത്തിക്കൊന്നു !!!
മലപ്പുറം: വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന പത്തൊമ്പതുകാരന്‍ പോലീസില്‍ കീഴടങ്ങി. കാസര്‍കോട് സ്വദേശി അഹമ്മദ് നവാസ് ആണ് കീഴടങ്ങിയത്. മഞ്ചേരി സ്വദേശിയായ ഹെസെനാര്‍ ആഷിഖാണ് മരിച്ചത്.

തര്‍ക്കം
മലപ്പുറത്തെ ഒരു ചാപ്പാത്തി നിര്‍മ്മാണ യൂണിറ്റിലെ ജോലിക്കാരായിരുന്നു ആഷിഖും നവാസും. മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചപ്പാത്തി എത്തിച്ച് നല്‍കലായിരുന്നു ഇവരുടെ ജോലി. ഓട്ടോ റിക്ഷയിലാണ് ഇവര്‍ സെയില്‍സിന് പോയിരുന്നത്.

അടിപിടി
ഓട്ടോ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാത്രി ഭക്ഷണം കഴിയ്ക്കുകയായിരുന്ന ആഷിഖിന്‌റെ കഴുത്ത് നവാസ് അറക്കുകയായിരുന്നു.

രക്ഷപ്പെട്ടു
കൊലപാതകത്തിന് ശേഷം നവാസ് സ്വന്തം നാടായ കാസര്‍കോടേയ്ക്ക് രക്ഷപ്പെട്ടു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, പരിക്ക് ഏല്‍പ്പിയ്ക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നുമാണ് ഇയാള്‍ പറഞ്ഞത്.

കീഴടങ്ങി
ആഷിഖ് മരിച്ചെന്ന് അറിഞ്ഞതോടെ നവാസ് വിദ്യാനഗര്‍ സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications