Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ കൊവിഡ് ചികിത്സയിലിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് രോഗത്തിന് ചികിത്സയിലിരുന്നയാള്‍ മരിച്ചു. ഇടുക്കി ചക്കാമ്പാറ സ്വദേശി തങ്കരാജാണ് മരണപ്പെട്ടത്. അന്‍പത് വയസായിരുന്നു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം.

എന്നാല്‍ ഇത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമെ ഇത് സ്ഥിരീകരിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദ്രോഗിയായിരുന്ന ഇയാള്‍ ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. സാംപിള്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് രാവിലെയാണ് ഇയാളെ ഇടുക്കി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചത്.

corona

എന്നാല്‍ ഇന്ന്് 11 മണിയോടെയാണ് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലെ ഗൂഢല്ലൂരില്‍ നിന്നും എട്ടാം തിയ്യതിയാണ് ഇയാള്‍ സംസ്ഥാനത്തേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ മരുമകള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Recommended Video

cmsvideo
    ICMR to study the efficacy of BCG vaccine against virus in elderly | Oneindia Malayalam

    സംസ്ഥാനത്ത് ഇതുവരേയും 43 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടത്. അതേസമയം ഇന്ന്് കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു.

    15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളില 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 2 ബി.എസ്.എഫ് ജവാന്‍മാര്‍ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+