ശബരിമലയിലെ റെക്കോര്‍ഡ് വരുമാനം എണ്ണിത്തീര്‍ക്കുന്നത് കാണണോ
സന്നിധാനം: അങ്ങനെ 41 ദിവസത്തെ മണ്ഡല കാലത്തിന് അവസാനമായി. ഇനി ഭക്തര്‍ കാത്തിരിക്കുന്നത് മകര വിളക്കിന് വേണ്ടിയാണ്.
എന്നാല്‍ ദേവസ്വത്തിന് മകരവിളക്കിന് മുമ്പായി ചെയ്തു തീര്‍ക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അതിലൊന്നാണ് ഈ മണ്ഡലകാലത്തെ വരുമാനം കണക്കാക്കുക എന്നത്.
റെക്കോര്‍ഡ് വരുമാനമാണ് ഈ വര്‍ഷത്തെ മണ്ഡലകാലത്തില്‍ ശബരിമലക്ക് ലഭിച്ചിട്ടുള്ളത്. ഏതാണ്ട് 15 കോടി രൂപയുടെ അധിക വരുമാനമാണത്രെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം ലഭിച്ചത്. ഈ കിട്ടുന്ന പണമൊക്കെ എങ്ങനെയായിരിക്കും എണ്ണുന്നത്... ഒന്ന് കണ്ട് നോക്കിയാലോ..

ചില്ലറയെണ്ണാം
എത്ര രൂപഒരു ദിവസം നടവരവായി കിട്ടുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. നാണയങ്ങളും നോട്ടുകളും വേര്‍തിരിച്ചാണ് പണം എണ്ണി തിട്ടപ്പെടുത്തുക.

നാണയക്കൂട്ടം
ഇതെങ്ങനെയുണ്ട്.... നാണയങ്ങളെ ഇങ്ങെ കൃത്യം ബ്ലോക്കുകളായി തിരിച്ച് വച്ചാല്‍ ഒടുവില്‍ കണക്കെടുക്കാന്‍ എളുപ്പമാണ്.

ഇനി നോട്ടുകളെണ്ണാം
നോട്ടുകളും കൃത്യമായി തന്നെ എണ്ണി തിട്ടപ്പെടുത്തണം. ഒരു രൂപ പോലും കണക്കില്‍ പിഴക്കരുത്.

കണ്ടാല്‍ ചില്ലറ
അഞ്ചിന്റേയും പത്തിന്റേയും, ഇരുപതിന്റേയും നോട്ടുകള്‍ മാത്രമാണല്ലോ ഇതെന്ന് ആരും ചെറുതായി കാണേണ്ട. ഇതെല്ലാം കൂടി വരുമ്പോഴാണ് കോടികള്‍ ഉണ്ടാകുന്നത്.

അയ്യനെ കണ്ടോ
മണ്ഡലകാലം അവസാനിക്കുന്ന ദിവസത്തെ തിരക്ക്

തിരക്കൊഴിഞ്ഞാല്‍
മണ്ഡലകാലം അവസാനിച്ചതിന് ശേഷം ശബരിമലയില്‍ തിരക്കൊഴിഞ്ഞപ്പോള്‍












Click it and Unblock the Notifications