Get Updates
Get notified of breaking news, exclusive insights, and must-see stories!

മനാഫ് വധക്കേസ്: അന്‍വര്‍ എംഎല്‍എയുടെ ബന്ധുക്കള്‍ കുടുങ്ങും!ലുക്ക് ഔട്ട് പുറപ്പെടുവിച്ചു!

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ 23 വര്‍ഷത്തിനു ശേഷം പുരോഗതി. പിവി അന്‍വര്‍ എംഎല്‍എയുടെ രണ്ടു സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടിയെടുക്കും. എടവണ്ണ എസ് ഐ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇക്കാര്യം കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം പ്രതികളെ പിടികൂടാന്‍ ഹര്‍ജി നല്‍കാന്‍ കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന് അവകാശമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. വിദേശത്തുള്ള പ്രതികളെ പിടിക്കാന്‍ ലുക്കൗട്ട് നോട്ടീസിറക്കണമെന്ന ആവശ്യം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. ഉമ്മര്‍ ഉയര്‍ത്തിയതുമില്ല. പ്രതികള്‍ക്കുവേണ്ടിയാണോ പ്രോസിക്യൂട്ടര്‍ വാദിക്കുന്നതെന്ന് മനാഫിന്റെ അഭിഭാഷകന്‍ ചോദ്യം കോടതിയില്‍ ചിരിപടര്‍ത്തി. കേസ് 12ന് കോടതി വീണ്ടും പരിഗണിക്കും.

എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖ് (40), സഹോദരന്‍ മാലങ്ങാടന്‍ ഷെരീഫ് (45), നിലമ്പൂര്‍ ജനതപ്പടി മുനീര്‍, വാഴക്കാട് എളമരം കബീര്‍ എന്നിവര്‍ വിദേശത്താണെന്നും ഇവരെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ നടപടി സ്വീകരിക്കുമെന്നുമാണ് എടവണ്ണ എസ്ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം പോലീസ് റിപ്പോര്‍ട്ടില്‍ രണ്ടു പ്രതികളുടെ വയസും വിലാസം പോലുമില്ല.

lookoutnotice-

മനാഫിനെ കൊലപ്പെടുത്തി 23 വര്‍ഷം കഴിഞ്ഞിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം ഒന്നാം പ്രതിയടക്കം നാലു പ്രധാനപ്രതികളെ അറസ്റ്റു ചെയ്യാത്തതിനാലാണ് മനാഫിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചത്. ലുക്കൗട്ട് നോട്ടീസിറക്കി പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി പ്രോസിക്യൂഷനെ സമീപിച്ചെങ്കിലും നടപടിയെടുക്കാഞ്ഞതോടെയാണ് ഇക്കഴിഞ്ഞ് 30ന് മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കോടതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു തവണ സമയം തേടിയ പോലീസ് ഇന്നലെ നാലു പ്രതികളും വിദേശത്താണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

1995 ഏപ്രില്‍ 13നാണ് പിവി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പിവി അന്‍വര്‍ എംഎല്‍എ ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെയും മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ഇന്നത്തെ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് അന്‍വര്‍ എംഎല്‍എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്നാണ് മനാഫിന്റെ ബന്ധുക്കളുടെ ആരോപണം. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+