അന്തമില്ലാതെ സ്പോട്ട് അഡ്മിഷന്; ഒത്തുകളി ആരോപണവുമായി മാനേജ്മെന്റ്
തിരുവനന്തപുരം : മെഡിക്കല്‍ പ്രവേശനത്തിലെ സപോട്ട് അഡ്മിഷന് അനന്തമായി നീളുന്നതില്‍ ദുരൂഹത ആരോപിച്ച് മാനേജ്മെന്റുകള്‍ രംഗത്ത്. സുപ്രീംകോടതി പറഞ്ഞ സമയം അവസാനിച്ചിട്ടും സ്പോട്ട് അഡ്മിഷന് തുടരുന്നതിനെതിരെയാണ് മാനേജ്മെന്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച അസാനിക്കേണ്ടിയിരുന്ന സ്പോട്ട് അഡ്മിഷന് വെളളിയാഴ്ചയും തുടരുകയായിരുന്നു.
എന്‍ആര്‍ഐ സീറ്റ് മെറിറ്റ് ആക്കി മാറ്റുന്നുവെന്നാണ് മാനേജ്മെന്റുകള്‍ ആരോപിക്കുന്നത്. ഇത് അട്ടിമറിയാണെന്നാണ് മാനേജുമെന്റുകളുടെ ആരോപണം. അതിനാല്‍ സ്പോട്ട് അഡ്മിഷന് നിര്‍ത്തി വയ്ക്കണമെന്നാണ് മാനേജുമെന്റുകളുടെ ആരോപണം. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മാനേജുമെന്റുകള്‍ വ്യകതമാക്കി. ഒഴിവു വരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കി മാറ്റുന്നതില്‍ തെറ്റില്ലെന്നാണ് പ്രവേശന പരീക്ഷ കമ്മീഷ്ണര്‍ പറയുന്നത്.

അനന്തമായി നീളുന്നു
വ്യാഴാഴ്ച അവസാനിക്കേണ്ടിയിരുന്ന സ്പോട്ട് അഡ്മിഷന് വെള്ളഇയാഴ്ചയും അവസാനിക്കാതെ തുടരുകയാണ്. ഇതാദ്യമായിട്ടാണ് സ്പോട്ട് അഡ്മിഷന് ഇത്തരത്തില്‍ നീളുന്നത്.

അട്ടിമറിയെന്ന് മാനേജ് മെന്റുകള്‍
എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കി നല്കുന്നതിനു പിന്നില്‍ അട്ടിമറിയുണ്ടെന്നാണ് മാനേജ്മെന്റുകള്‍ ആരോപിക്കുന്നത്. എന്‍ആര്‍ഐ സീറ്റുകള്‍ ഇഷ്ടക്കാര്‍ക്ക് നല്കാന് എന്‍ട്രന്‍സ് കമ്മീഷ്ണറുടെ ഓഫീസ് ഒത്തുകളിച്ചെന്നാണ് മാനേജ്മെന്റുകളുടെ ആരോപണം.

കോടതിയെ സമീപിക്കും
സ്പോട്ട് അഡ്മിഷന് നീളുന്നതിനെതിരെ കോടതിയെസമിപിക്കുമെന്നാണ്മാനേജ്മെന്റുകള് പറയുന്നത്. സ്പോട്ട് അഡ്മിഷന് കോടതി പറഞ്ഞ സമയം അവസാനിച്ചിട്ടും അഡ്മിഷന് തുടരുന്നതിനെയാണ് മാനേജ്മെന്റുകള്‍ ചോദ്യം ചെയ്യുന്നത്.

നടപടികള്‍ പാലിക്കാതെ
എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുന്നതില്‍ ചില നടപടികള്‍ ഉണ്ടെന്നും ഇതൊന്നും പാലിക്കാത്തതിനെയാണ് പ്രവേശനം നടത്തുന്നതെന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്. അര്‍ഹത ഇല്ലാത്തവര്‍ക്കാണ് ഇപ്പോള്‍ പ്രവേശനം നല്‍കുന്നതെന്നും മാനേജ്മെന്റുകള്‍.

ഇത്തരത്തില്‍ അഡ്മിഷന്
എന്‍ആര്‍ഐ സീറ്റുകളിലെ അഡ്മിഷന് ശേഷം ഇത്തരത്തില്‍ അഡ്മിഷന് നടക്കുമെന്ന് ഇപ്പോള്‍ കാത്തു നില്‍ക്കുന്നവരെ അറിയിച്ചത് ആരാണെന്നാണ് മാനേജ്മന്റെുകള്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെടുന്നു.

മടക്കി അയക്കുന്നു
അതേസമയം അനാവശ്യ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ആര്‍ഐക്കാരെ മടക്കി അയക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ പ്രവേശന പരീക്ഷ കമ്മീഷ്ണര്‍ ഇതെല്ലാം തളളിയിരിക്കുകയാണ്.

ചട്ടലംഘനം ഇല്ല
ഒഴിവു വന്ന എന്‍ ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുന്നതില്‍ ചട്ട ലംഘനങ്ങളന്നും ഇല്ലെന്നാണ് പരീക്ഷ കണ്ട്രോളര് പറയുന്നത്. ഇക്കാര്യം വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ബാക്കിയുള്ളത് 111 സീറ്റുകള്‍
പ്രവേശനം പൂര്‍ത്തിയാകാതെ ബാക്കിയുള്ളത് 11 എന്‍ആര്‍ഐ സീറ്റുകളാണ്. ഇതിലേക്കാണ് അഡ്മിഷന് നടക്കുന്നത്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications