കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തമില്ലാതെ സ്‌പോട്ട് അഡ്മിഷന്‍; ഒത്തുകളി ആരോപണവുമായി മാനേജ്‌മെന്റ്

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : മെഡിക്കല്‍ പ്രവേശനത്തിലെ സപോട്ട് അഡ്മിഷന്‍ അനന്തമായി നീളുന്നതില്‍ ദുരൂഹത ആരോപിച്ച് മാനേജ്‌മെന്റുകള്‍ രംഗത്ത്. സുപ്രീംകോടതി പറഞ്ഞ സമയം അവസാനിച്ചിട്ടും സ്‌പോട്ട് അഡ്മിഷന്‍ തുടരുന്നതിനെതിരെയാണ് മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച അസാനിക്കേണ്ടിയിരുന്ന സ്‌പോട്ട് അഡ്മിഷന്‍ വെളളിയാഴ്ചയും തുടരുകയായിരുന്നു.

എന്‍ആര്‍ഐ സീറ്റ് മെറിറ്റ് ആക്കി മാറ്റുന്നുവെന്നാണ് മാനേജ്‌മെന്റുകള്‍ ആരോപിക്കുന്നത്. ഇത് അട്ടിമറിയാണെന്നാണ് മാനേജുമെന്റുകളുടെ ആരോപണം. അതിനാല്‍ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തി വയ്ക്കണമെന്നാണ് മാനേജുമെന്റുകളുടെ ആരോപണം. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മാനേജുമെന്റുകള്‍ വ്യകതമാക്കി. ഒഴിവു വരുന്ന എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കി മാറ്റുന്നതില്‍ തെറ്റില്ലെന്നാണ് പ്രവേശന പരീക്ഷ കമ്മീഷ്ണര്‍ പറയുന്നത്.

അനന്തമായി നീളുന്നു

അനന്തമായി നീളുന്നു

വ്യാഴാഴ്ച അവസാനിക്കേണ്ടിയിരുന്ന സ്‌പോട്ട് അഡ്മിഷന്‍ വെള്ളഇയാഴ്ചയും അവസാനിക്കാതെ തുടരുകയാണ്. ഇതാദ്യമായിട്ടാണ് സ്‌പോട്ട് അഡ്മിഷന്‍ ഇത്തരത്തില്‍ നീളുന്നത്.

അട്ടിമറിയെന്ന് മാനേജ് മെന്റുകള്‍

അട്ടിമറിയെന്ന് മാനേജ് മെന്റുകള്‍

എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് സീറ്റാക്കി നല്‍കുന്നതിനു പിന്നില്‍ അട്ടിമറിയുണ്ടെന്നാണ് മാനേജ്‌മെന്റുകള്‍ ആരോപിക്കുന്നത്. എന്‍ആര്‍ഐ സീറ്റുകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കാന്‍ എന്‍ട്രന്‍സ് കമ്മീഷ്ണറുടെ ഓഫീസ് ഒത്തുകളിച്ചെന്നാണ് മാനേജ്‌മെന്റുകളുടെ ആരോപണം.

കോടതിയെ സമീപിക്കും

കോടതിയെ സമീപിക്കും

സ്‌പോട്ട് അഡ്മിഷന്‍ നീളുന്നതിനെതിരെ കോടതിയെസമിപിക്കുമെന്നാണ്മാനേജ്‌മെന്റുകള്‍ പറയുന്നത്. സ്‌പോട്ട് അഡ്മിഷന് കോടതി പറഞ്ഞ സമയം അവസാനിച്ചിട്ടും അഡ്മിഷന്‍ തുടരുന്നതിനെയാണ് മാനേജ്‌മെന്റുകള്‍ ചോദ്യം ചെയ്യുന്നത്.

നടപടികള്‍ പാലിക്കാതെ

നടപടികള്‍ പാലിക്കാതെ

എന്‍ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുന്നതില്‍ ചില നടപടികള്‍ ഉണ്ടെന്നും ഇതൊന്നും പാലിക്കാത്തതിനെയാണ് പ്രവേശനം നടത്തുന്നതെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്. അര്‍ഹത ഇല്ലാത്തവര്‍ക്കാണ് ഇപ്പോള്‍ പ്രവേശനം നല്‍കുന്നതെന്നും മാനേജ്‌മെന്‌റുകള്‍.

ഇത്തരത്തില്‍ അഡ്മിഷന്‍

ഇത്തരത്തില്‍ അഡ്മിഷന്‍

എന്‍ആര്‍ഐ സീറ്റുകളിലെ അഡ്മിഷന് ശേഷം ഇത്തരത്തില്‍ അഡ്മിഷന്‍ നടക്കുമെന്ന് ഇപ്പോള്‍ കാത്തു നില്‍ക്കുന്നവരെ അറിയിച്ചത് ആരാണെന്നാണ് മാനേജ്മന്റെുകള്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നു.

മടക്കി അയക്കുന്നു

മടക്കി അയക്കുന്നു

അതേസമയം അനാവശ്യ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ആര്‍ഐക്കാരെ മടക്കി അയക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ പ്രവേശന പരീക്ഷ കമ്മീഷ്ണര്‍ ഇതെല്ലാം തളളിയിരിക്കുകയാണ്.

ചട്ടലംഘനം ഇല്ല

ചട്ടലംഘനം ഇല്ല

ഒഴിവു വന്ന എന്‍ ആര്‍ഐ സീറ്റുകള്‍ മെറിറ്റ് ആക്കി മാറ്റുന്നതില്‍ ചട്ട ലംഘനങ്ങളന്നും ഇല്ലെന്നാണ് പരീക്ഷ കണ്‍ട്രോളര്‍ പറയുന്നത്. ഇക്കാര്യം വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ബാക്കിയുള്ളത് 111 സീറ്റുകള്‍

ബാക്കിയുള്ളത് 111 സീറ്റുകള്‍

പ്രവേശനം പൂര്‍ത്തിയാകാതെ ബാക്കിയുള്ളത് 11 എന്‍ആര്‍ഐ സീറ്റുകളാണ്. ഇതിലേക്കാണ് അഡ്മിഷന്‍ നടക്കുന്നത്.

English summary
managements agaianst spot admission continues after time ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X