സ്വന്തം കോളേജിന്റെ കാര്യം നോക്കിയാല്‍ മതി...ഫസല്‍ ഗഫൂറിനെതിരെ മാനേജ്‌മെന്റുകള്‍
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂറിന്റെ നിര്‍ദേശം തള്ളി സ്വാശ്രയ മാനേജ്‌മെന്റുകള്‍. സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസ് കുറക്കാന്‍ തയ്യാറാണെന്ന എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശമാണ് മാനേജ്‌മെന്റുകള്‍ തള്ളിയത്.
ഫസല്‍ ഗഫൂര്‍ സ്വന്തം കോളേജിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുതെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. മെറിറ്റ് സീറ്റിലെ പവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവും സ്‌കോളര്‍ഷിപ്പും നല്‍കില്ലെന്ന് മനേജ്‌മെന്റ് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

സ്വാശ്രയ മുഖ്യമന്ത്രിയമായി നടത്തിയ ചര്‍ച്ചകള്‍ അവസാനിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകള്‍ക്കും താല്‍പ്പര്യമില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. നേരത്തെ ആരോഗ്യമന്ത്രിയുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് ധാരണയായി എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മാനേജ്‌മെന്റുകള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.












Click it and Unblock the Notifications