കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട അതിഥി തൊഴിലാളിയെ മർദ്ദിച്ചു: കൊച്ചിയിൽ മാനേജർ അറസ്റ്റിൽ

Google Oneindia Malayalam News

കൊച്ചി: ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട അതിഥി തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കമ്പനി മാനേജരാണ് അറസ്റ്റിലായത്. എറണാകുളത്തെ ബ്രൈറ്റ് ഏജൻസിയുടെ കീഴിലുള്ള കമ്പനി മാനേജരാണ് അതിഥി തൊഴിലാളിയെ മർദ്ദിച്ചത്. തൊഴിൽ വകുപ്പിൽ പരാതി പറഞ്ഞുവെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് മർദ്ദനം.

അഞ്ച് ട്രെയിനുകളും നിസാമുദ്ദീനിലെത്തിയവർക്കൊപ്പം സഞ്ചരിച്ച ആയിരക്കണക്കിന് യാത്രക്കാരും നിരീക്ഷണത്തിൽഅഞ്ച് ട്രെയിനുകളും നിസാമുദ്ദീനിലെത്തിയവർക്കൊപ്പം സഞ്ചരിച്ച ആയിരക്കണക്കിന് യാത്രക്കാരും നിരീക്ഷണത്തിൽ

കൊറോണ വൈറസ് കാരണം തൊഴിലില്ലാതാവുകയും മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും താമസവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ കരാറുകാരോട് നിർദേശിച്ചത്. ഈ സാഹചര്യത്തിലാണ് ഭക്ഷണം, വെള്ളം, വേതനം എന്നിവ നിരസിച്ചതോടെ എറണാകുളം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഇടപെട്ട് തൊഴിലാളിക്ക് ഇവ ലഭ്യമാക്കാൻ നിർദേശം നൽകിയത്. ഈ സംഭവത്തിന് പിന്നാലെയാണ് തൊഴിൽ വകുപ്പിൽ പരാതി പറഞ്ഞുവെന്ന കാരണം പറഞ്ഞ് തൊഴിലുടമ മർദ്ദിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

xarrested1

മർദ്ദനത്തിൽ പരിക്കേറ്റ തൊഴിലാളി ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു. ഇതോടെ ജില്ലാ ലേബർ ഓഫീസറുടെ നിർദേശ പ്രകാരം അസിസ്റ്റൻറ് ലേബർ ഓഫീസർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരമാണ് സെക്യൂരിറ്റി ഏജൻസി മാനേജർക്കെതിരെ പോലീസ് കേസെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

 അടച്ചിട്ട അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി: ഉത്തരവ് അനുസരിക്കാൻ കർണാടകയും ബാധ്യസ്ഥരെന്ന് അടച്ചിട്ട അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി: ഉത്തരവ് അനുസരിക്കാൻ കർണാടകയും ബാധ്യസ്ഥരെന്ന്

 കൊവിഡ്; മോദി സർക്കാരിൽ വിശ്വാസം, സർവ്വേ ഫലം പുറത്ത്!! കൊവിഡ് ഭീതി കുത്തനെ ഉയർന്നു കൊവിഡ്; മോദി സർക്കാരിൽ വിശ്വാസം, സർവ്വേ ഫലം പുറത്ത്!! കൊവിഡ് ഭീതി കുത്തനെ ഉയർന്നു

English summary
Manager arrested over attack against migrant labour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X