Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യം മോഡല്‍ കൊല; മൃതദേഹം തറയില്‍, ഞെട്ടിത്തരിച്ച് തൊഴിലാളികള്‍!! പോലീസ് നിഗമനം ഇങ്ങനെ

ചാക്കില്‍ കെട്ടി മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൂടാതെ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റി വയ്ക്കുകയും ചെയ്തിരുന്നു.

വയനാട്: മോഹന്‍ലാല്‍ നായകനായ ദൃശ്യം സിനിമയിലെ കഥയ്ക്ക് സമാനമായ സംഭവമാണ് മാനന്തവാടി പൈങ്ങാട്ടിരിയിലുണ്ടായിരിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നു. സംശയം തോന്നിയ തൊഴിലാളികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്.

തെളിവ് നശിപ്പിച്ച് പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നു. ദൃശ്യത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം ജോര്‍ജ് കുട്ടി മകളെയും ഭാര്യയെയും രക്ഷിക്കാന്‍ മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന പോലീസ് സ്‌റ്റേഷന്റെ തറയിലാണ് കുഴിച്ചിട്ടത്. ഈ സിനിമയിലെ കഥയുമായി സാദൃശ്യമുള്ള സംഭവം തന്നെയാണ് പൈങ്ങാട്ടിരിയിലും ഉണ്ടായിരിക്കുന്നത്.

ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍

ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍

എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

ഒരുമാസം കഴിഞ്ഞു

ഒരുമാസം കഴിഞ്ഞു

മൃതദേഹം കുഴിച്ചിട്ടിട്ട് ഒരുമാസം കഴിഞ്ഞെന്ന് തോന്നുന്നു. അഴുകിയി നിലയിലായിട്ടുണ്ട്. മാനന്തവാടി സിഐ പികെ മണിയുടെ നേതൃത്വത്തിലുള്ള പോലീസ് പരിശോധിച്ചു. തൊഴിലാളികളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.

മണ്ണ് താഴ്ന്ന നിലയില്‍

മണ്ണ് താഴ്ന്ന നിലയില്‍

തറ നിരപ്പില്‍ നിന്ന് മണ്ണ് താഴ്ന്ന നിലയില്‍ കണ്ട തൊഴിലാളികള്‍ക്ക് തോന്നിയ സംശയമാണ് മൃതദേഹം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. തൊഴിലാളികള്‍ കരാറുകാരനെ വിവരം അറിയിച്ചു. ശേഷം മണ്ണെടുത്ത് പരിശോധിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അന്നത് കാര്യമാക്കിയില്ല

അന്നത് കാര്യമാക്കിയില്ല

ഒരു മാസം മുമ്പ് ഈ മുറിയില്‍ മണ്ണ് കുഴഞ്ഞുമറിഞ്ഞ നിലയില്‍ കണ്ടിരുന്നു. പക്ഷേ, അന്നത് കാര്യമാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ മണ്ണ് താഴ്ന്ന് പോയ നിലയില്‍ കണ്ടതോടെയാണ് പരിശോധിച്ചത്. കുഴിയെടുക്കുമ്പോള്‍ തന്നെ ദുര്‍ഗന്ധം വന്നിരുന്നു. പോലീസ് തൊഴിലാളികളില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്നാണ് മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്ന നിഗമനത്തിലെത്തിയത്.

ഒന്നിലധികം പേര്‍ക്ക് ബന്ധം

ഒന്നിലധികം പേര്‍ക്ക് ബന്ധം

ചാക്കില്‍ കെട്ടി മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൂടാതെ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റി വയ്ക്കുകയും ചെയ്തിരുന്നു. ആസൂത്രിതമായ കൊലപാതകമാണെന്ന് സംശയിക്കാന്‍ വകയുണ്ടെന്ന് പോലീസ് പറയുന്നു. ഒന്നിലധികം പേര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊല നടന്നത് എവിടെ

കൊല നടന്നത് എവിടെ

സബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനാണ് തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പോലീസ് കരുതുന്നത്.

ദൃശ്യം മോഡല്‍

ദൃശ്യം മോഡല്‍

ദൃശ്യത്തില്‍ മകളും ഭാര്യയും അവിചാരിതമായി ഒരു കൊലപാതകം നടത്തുന്നതോടെയാണ് സിനിമ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ തുടങ്ങുന്നത്. ഇക്കാര്യമറിയുന്ന ജോര്‍ജ് കുട്ടി പിന്നീട് കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിടുന്നു. അതിന് ശേഷം ആരുമറിയാതെ നിര്‍മാണത്തിലിരിക്കുന്ന പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ തറയിലേക്ക് മാറ്റി കുഴിച്ചിടുകയും ചെയ്യും. ഈ സിനമയുമായി ചില സാദൃശ്യമുള്ള കാര്യങ്ങള്‍ തന്നെയാണ് പൈങ്ങാട്ടിരിയിലും നടന്നിരിക്കുന്നത്.

തുമ്പുണ്ടാകാതിരിക്കാന്‍

തുമ്പുണ്ടാകാതിരിക്കാന്‍

സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിനിമയില്‍ പോലീസ് സ്‌റ്റേഷന്റെ പണി പൂര്‍ത്തിയാകുന്നതോടെ ജോര്‍ജ് കുട്ടി രക്ഷപ്പെടുന്നതാണ് കഥ. പൈങ്ങാട്ടിരിയിലും സമാനമായ രീതിയില്‍ രക്ഷപ്പെടാനുള്ള ശ്രമമാണോ ഇത്തരത്തില്‍ കുഴിച്ചിട്ടതിന് പിന്നിലെന്നാണ് സംശയം. വീട് പണി പൂര്‍ത്തിയാകുന്നതോടെ തുമ്പുണ്ടാകില്ലെന്നായിരിക്കണം കൃത്യം നടത്തിയവര്‍ കരുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+