കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികന്റെ പീഡനം; മാനന്തവാടി രൂപതാ വക്താവിനെ മാറ്റി

  • By Anwar Sadath
Google Oneindia Malayalam News

മാനന്തവാടി: കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാനന്തവാടി രൂപത വക്താവ് ഫാ. തോമസ് തേരകത്തിനെ മാറ്റി. കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും പോലീസ് അന്വേഷണത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും രൂപത വ്യക്തമാക്കി. വയനാട് ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) അധ്യക്ഷന്‍ കൂടിയാണ് ഫാ. തോമസ് തേരകം.

വയനാട്ടിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലായിരുന്നു വികാരി പീഡിപ്പിച്ച പെണ്‍കുട്ടിയുടെ കുട്ടിയെ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫാ. തോമസ് തേരകം സിഡബ്ല്യുസി കമ്മിറ്റി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പ്രതിചേര്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇരുവരും ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. വൈദികനെ രക്ഷിക്കാന്‍ ഇവര്‍ ഒത്തുകളിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

rape

അതേസമയം, വയനാട് ശിശുക്ഷേമ സമിതിയും ദത്തെടുപ്പ് കേന്ദ്രവും ഇപ്പോള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. സ്ഥാപനത്തോടു വിശദീകരണം തേടിയെന്ന ശിശുക്ഷേമ സമിതിയുടെ പ്രസ്താവന തെറ്റാണെന്ന് ദത്തെടുപ്പുകേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. നവജാതശിശുവിനെ ലഭിച്ച വിവരം ശിശുക്ഷേമ സമിതിയെ ഫോണിലൂടെ അറിയിച്ചിരുന്നെന്നും ദത്തെടുപ്പുകേന്ദ്രം അധികൃതര്‍ പറഞ്ഞു.

മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കുഞ്ഞിനെ വയനാട് ശിശുക്ഷേമ സമിതി കുട്ടിയെ ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ട്. രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിനുപകരം 18 എന്നെഴുതിച്ചേര്‍ക്കുകയായിരുന്നു. ഫിബ്രുവരി ഏഴാം തീയതി എത്തിച്ച കുഞ്ഞിനെ 20 നാണ് അധികൃതര്‍ക്കു മുന്നില്‍ ഹാജരാക്കിയത്.

English summary
mananthavady athiroopatha spokesman removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X