കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Today's News Live:തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊന്നു- പ്രധാന വാർത്തകൾ

Google Oneindia Malayalam News

കൊല്ലം/മലപ്പുറം:സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയ കേസിൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ. കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി മോഹൻ രാജിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് നിയമിച്ചിട്ടുള്ളത്. നേരത്തെ കൊല്ലം അഞ്ചലിൽ ഉത്ര വധക്കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു.

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

vismaya1-1

സംസ്ഥാനത്തിന് അകത്തും പുറത്തുമുളള കൊവിഡ്, രാഷ്ട്രീയ സംഭവ വികാസങ്ങൾ, ക്രൈം വാർത്തകൾ എല്ലാം അറിയാം..

Newest First Oldest First
1:34 AM, 2 Aug

മാനസയുടെ മരണം വേദനിപ്പിച്ചു യുവാവ് ആത്മഹത്യ ചെയ്തു

മാനസയുടെ മരണം വേദനിപ്പിച്ചു യുവാവ് ആത്മഹത്യ ചെയ്തു
കോതമംഗലത്ത് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയ മാനസയുടെ മരണത്തിൽ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്തിന് സമീപത്തെ വളയംകുളം സ്വദേശി വിനീഷാണ്(33) മരിച്ചത്. നിർമാണ തൊഴിലാളിയായി ജോലി നോക്കിവരുന്ന ഇയാളെ വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നാണ് എഴുതിയിട്ടുള്ളത്. അതേ സമയം മാനസയുടെ മരണം വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് മരിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
1:34 AM, 2 Aug

വിസ്മയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

വിസ്മയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ
സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയ കേസിൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ. കൊല്ലത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജി മോഹൻ രാജിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് നിയമിച്ചിട്ടുള്ളത്. നേരത്തെ കൊല്ലം അഞ്ചലിൽ ഉത്ര വധക്കേസിലും സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു.
1:01 PM, 1 Aug

കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊന്നു: കൊല ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ

കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊന്നു: കൊല ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നരുവാമൂട്ടിലാണ് മുളകത്തിൽ സ്വദേശി (35) ആണ് മരിച്ചത്. കാപ്പാ അടക്കം നിരവധി കേസുകളിൽ പ്രതിയായ അനീഷ് ഒരാഴ്ച കാപ്പാ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് ജയിൽ മോചിതനായത്. മുളയ്ക്കലിലെ പ്രവർത്തിക്കാതെ കിടക്കുന്ന ഹോളോബ്രിക്സ് കെട്ടിടത്തിൽ വെട്ടേറ്റ നിലയിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പരവൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
8:49 AM, 1 Aug

ജി സുധാകരനെതിരായ ആരോപണങ്ങള്‍: അവസാനഘട്ട തെളിവെടുപ്പ് ഇന്ന്

നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തന വീഴചയില്‍ പാര്‍ട്ടി സിപിഎം അന്വേഷണ കമ്മീഷന്‍ ഇന്ന് അവസാനഘട്ടെ തെളിവെടുപ്പ് നടത്തും. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ആലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ നിന്നും മൊഴി എടുക്കും. നാൽപ്പതിലധികം ആളുകളെയാണ് അന്വേഷണ കമ്മീഷൻ വിസ്തരിച്ചത്
8:49 AM, 1 Aug

ചൈനീസ് സൈന്യം പൂർണ്ണമായി പിൻമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ

ദില്ലി/ആലപ്പുഴ: ഗോഗ്ര ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്ന് ചൈനീസ് സൈന്യം പൂർണ്ണമായി പിൻമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യ- ചൈന അതിർത്തി തർക്കം ആരംഭിച്ച ശേഷമുള്ള 12ാമത് കോർ കമാൻഡർ തല ചർച്ചയാണ് അവസാനിച്ചിട്ടുള്ളത്. ദെപ്സാങ്ങിൽ പൂർണ്ണ പട്രോളിംഗ് അവകാശം വേണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്.
1:35 AM, 1 Aug

ആറന്മുള പോക്സോ കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

ആലപ്പുഴയിലെ ആറന്മുളയിൽ അമ്മയുടെ അറിവോടെ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ടിപ്പർ ലോറി ഡ്രൈവറായ ഹരിപ്പാട് പടിപ്പുര വടക്കേതിൽ ഷിബിൻ (32), തിരുവനന്തപുരം വക്കം കടയ്ക്കാവൂർ ഷെമി മൻസിലിൽ മുഹമ്മദ് ഷിറാസ്(36) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടിയുടെ അമ്മ തന്നെയാണ് കേസിൽ രണ്ടാം പ്രതി.
1:34 AM, 1 Aug

ഗോഗ്ര ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്ന് പൂർണ്ണമായി പിന്മാറണമെന്ന് ഇന്ത്യ-

ദില്ലി: ഗോഗ്ര ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്ന് ചൈനീസ് സൈന്യം പൂർണ്ണമായി പിൻമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യ- ചൈന അതിർത്തി തർക്കം ആരംഭിച്ച ശേഷമുള്ള 12ാമത് കോർ കമാൻഡർ തല ചർച്ചയാണ് അവസാനിച്ചിട്ടുള്ളത്. ദെപ്സാങ്ങിൽ പൂർണ്ണ പട്രോളിംഗ് അവകാശം വേണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. അതേ സമയം ചില വിഷയങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. പാൻഗോങ്ങിലെ ചൈനീസ് സൈനിക നീക്കത്തിന് പിന്നാലെ ഒരു വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് സൈനിക പിന്മാമാറ്റം സാധ്യമായത്.
5:55 PM, 31 Jul

ബീഫ് കൂടുതൽ കഴിക്കൂ; ആഹ്വാനവുമായി മേഘാലയ മന്ത്രി

ബീഫ് കുടുതൽ കഴിക്കാനുള്ള ആഹ്വാനവുമായി മേഘാലയ മന്ത്രി. ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാൾ ബീഫ് കഴിക്കാനാണ് മേഘാലയ മൃഗസംരക്ഷണ മന്ത്രിയുടെ ആഹ്വാനം. ജനാധിപത്യരാജ്യത്ത് ഓരോരുത്തർക്കും ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേഘാലയയിൽ ഗോവധം നിരോധിക്കുമെന്ന് ജനങ്ങൾക്കിടയിൽ ഒരു ധാരണയുണ്ടെന്നും അത് ഇല്ലാതാക്കാൻ ഈ പ്രോത്സാഹനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഷുള്ളെയ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
2:35 PM, 31 Jul

കണ്ണൂരിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ രോഗി തൂങ്ങി മരിച്ചു

കണ്ണൂർ ജില്ലയിലെ പേരാവൂരിൽ കൊവിഡ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് ബാധിച്ച് പേരാവൂരിലെ സിഎഫ്എൽസിടിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മണത്തണ കുണ്ടേംകാവ് കോളനി നിവാസിയായ തിട്ടയിൽ വീട്ടിൽ ചന്ദ്രേഷ് 28 ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് സിഎഫ്എൽടിസിയുടെ ശൌചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
12:23 PM, 31 Jul

മറ്റൊരു പ്രണയം തകർന്ന ശേഷമാണ് രഖിലും മാനസയും തമ്മിൽ പരിചയപ്പെടുന്നതെന്നും മാനസ തള്ളിപ്പറഞ്ഞതോടെ രഖിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നുമാണ് സഹോദരൻ പറയുന്നത്. കുറച്ച് ദിവസങ്ങളായി ആരോടും സംസാരിച്ചിരുന്നില്ലെന്നും സഹോദരൻ വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന മാനസയെ അവിടെയെത്തി രഖിൽ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
10:53 AM, 31 Jul

ഇന്ത്യന്‍ അമേരിക്കന്‍ വംശജനെ നിര്‍ണായക സ്ഥാനത്ത് നിയമിച്ച് ബൈഡന്‍, ചരിത്രമെഴുതി റഷാദ് ഹുസൈന്‍

ദില്ലി: ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം അംബാസിഡറായി ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ റഷാദ് ഹുസൈനെ നിയമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മതസ്വാതന്ത്ര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്കുള്ള നയതന്ത്ര സംഘത്തെ നയിക്കുന്ന ആദ്യ മുസ്ലീം ഉദ്യോഗസ്ഥനാണ് റഷാദ്. യഥാര്‍ത്ഥ അമേരിക്കയെ അടയാളപ്പെടുത്തുന്ന നിയമനമാണിത്. എല്ലാ മതവിഭാഗത്തെയും ഉള്‍ക്കൊള്ളിക്കുക എന്നതാണ് തങ്ങളുടെ നയമെന്നും വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
10:52 AM, 31 Jul

അതിർത്തി പ്രശ്നം; അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മയ്ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്ത് മിസോറാം പോലീസ്

ഗുഹാവത്തി: അതിർത്തി പ്രശ്നങ്ങൾ പുകയുന്നതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മയ്ക്കെതിരെയും പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും കേസെടുത്ത് മിസോറാം പോലീസ്. തിങ്കളാഴ്ച അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിലാണ് മിസോറാം പോലീസിന്റെ നടപടി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.

English summary
Special prosecutor appointed in Vismaya case and man commit suicide after Manasa murder case- today's top news live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X