മാനസ കൊലപാതകം: മനേഷ് കുമാർ തോക്ക് ഉപയോഗിച്ച് പരിശീലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കഴിഞ്ഞ ദിവസമാണ് രാഖിലിന് തോക്ക് വിറ്റ സോനുകുമാർ മോദിയെയും ഇടനിലക്കാരനായി നിന്ന മനേഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്
കൊച്ചി: മാനസ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനേഷ് കുമാർ തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ബിഹാർ സ്വദേശിയായി ഇയാളാണ് രാഖിലിന് തോക്ക് കൈമറിയതും പരിശീലനം നൽകിയതെന്നുമാണ് കരുതുന്നത്. ബിഹാറിലെ ഒരു ഒഴിഞ്ഞ പ്രദേശത്ത് മാനസയെ കൊലപ്പെടുത്തുവാൻ രാഖിൽ ഉപയോഗിച്ചതിന് സമാനമായ പിസ്റ്റളുമായി ഇയാൾ പരിശീലിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് രാഖിലിന് തോക്ക് വിറ്റ സോനുകുമാർ മോദിയെയും ഇടനിലക്കാരനായി നിന്ന മനേഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേരള-ബിഹാർ പൊലീസുകളുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് സംഘം ഇരുവരെയും പിടികൂടിയത്. ബിഹാറിൽ ടാക്സി ഡ്രൈവറാണ് മനേഷ് കുമാർ. ഇവരുടെ തന്നെ ഫോണുകളിൽ നിന്നാണ് തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. രാഖിലിനൊപ്പം കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളുമുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ
മാനസയെ കൊലപ്പെടുത്തുന്നതിന് മുൻപ് തോക്ക് ഉപയോഗിക്കാൻ രാഖിലിന് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം മനസിലാക്കിയിരുന്നു. ബിഹാറിൽ നിന്നുമാണ് ഇയാൾ തോക്ക് വാങ്ങിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിന്ന് തന്നെയാകും പരിശീലനവും നേടിയതെന്നാണ് പൊലീസ് കരുതിയത്. ഇത് ശരിവെക്കുകയാണ് കേസിൽ അറസ്റ്റിലായവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. മനേഷിന്റെ നിർദേശപ്രകാരമാണ് സോനുകുമാർ 35,000 രൂപയ്ക്ക് രഖിലിനു തോക്കു കൈമാറിയത്.
അറസ്റ്റിലായ രണ്ടാംഗ സംഘത്തെ ഇന്ന് കേരളത്തിലെത്തിക്കും. ബിഹാർ പൊലീസിന്റെ സഹായത്തോടെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് തയാറാക്കിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവർ കുടുങ്ങിയത്. പിടികൂടുമെന്നുറപ്പായപ്പോൾ നാട്ടുകാരുടെ സഹായത്തോടെ ആക്രമിച്ച് രക്ഷപ്പെടാൻ സോനുകുമാറിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. എന്നാൽ ബിഹാർ പൊലീസ് നാട്ടുകാരെ ഓടിച്ച് സോനുവിനെ കീഴ്പ്പെടുത്തുകയായിരുന്നു.
ബീഹാറിൽ എട്ട് ദിവസം തങ്ങിയ രഖിൽ പലയിടത്തായി തങ്ങിയാണ് പിസ്റ്റൾ സ്വന്തമാക്കിയത്. 50000 രൂപയാണ് ഇടനിലക്കാരനായി നിന്ന് മനേഷ് ആവശ്യപ്പെട്ടത്. എന്നാൽ 35,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. പണം രൊക്കമായി നൽകി. സുഹൃത്തിനൊപ്പമാണ് ബീഹാറിൽ എത്തിയതെങ്കിലും രഗിൽ ടാക്സി ഡ്രൈവർക്കൊപ്പമാണ് തോക്കുവാങ്ങാൻ പോയത്. മറ്റ് ആവശ്യങ്ങളെന്നാണ് സുഹൃത്തിനോട് പറഞ്ഞിരുന്നതെന്നാണ് ഇയാളുടെ മൊഴി. സംഭവത്തിൽ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്. മറ്റാരെങ്കിലും രാഖിലിനെ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിച്ച് വരുന്നു.












Click it and Unblock the Notifications