കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 ദിവസം ബീഹാറില്‍, താമസം ഉള്‍പ്രദേശങ്ങളില്‍, ഒപ്പം സുഹൃത്തും, രാഖിലിന് തോക്ക് കിട്ടിയത് ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: കോതമംഗലത്തെ കൊലപാതകത്തില്‍ പോലീസിന് ലഭിച്ചിരിക്കുന്നത് നിര്‍ണായക വിവരങ്ങള്‍. ഡെന്റല്‍ ഡോക്ടറായ മാനസയെ കൊലപ്പെടുത്താന്‍ രാഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണ്. തോക്ക് വാങ്ങുന്നതിനായി ബീഹാര്‍ വരെ പോയിരുന്നു രാഖില്‍. അതിനായി ബീഹാറിലെ ഉള്‍പ്രദേശങ്ങളില്‍ പോയി താമസിച്ചാണ് തോക്ക് സംഘടിപ്പിച്ചത്. മന്ത്രി എംവി ഗോവിന്ദന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമാണ് നടന്നതെന്നും മന്ത്രി പറയുന്നു. രാഖിലിന്റെ സുഹൃത്തുക്കളെ കുറിച്ചെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. ബീഹാറിലേക്ക് പോലീസ് സംഘം പോകുന്നുണ്ട്.

1

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

അതേസമയം രാഖിലിനെ കൊലപാതകത്തില്‍ ആരെങ്കിലും സഹായിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രാഖിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചുവെന്ന് സൂചനകളുണ്ട്. ഇതും അന്വേഷിക്കുന്നുണ്ട്. തോക്ക് ലൈസന്‍സ് ഇല്ലാത്തതാണെന്ന് പോലീസ് പറയുന്നു. ബീഹാറില്‍ തോക്കുകള്‍ ഉണ്ടാക്കി കൊടുക്കുന്ന ക്രിമിനല്‍ സംഘങ്ങളുണ്ട്. ഇവരിലേക്കാണ് അന്വേഷണം നീളുന്നത്. കൊലയ്ക്ക് ശേഷം പെട്ടെന്ന് അഴിച്ചെടുത്ത് നശിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള തോക്കാണ് രാഖില്‍ ഇപയോഗിച്ചത്.

രാഖിലിന് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ല. അതുകൊണ്ട് തന്നെ തോക്ക് കിട്ടിയത് എളുപ്പത്തിലായിരിക്കില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. ആരെങ്കിലും സഹായിക്കാതെ തോക്ക് കിട്ടാന്‍ പ്രയാസമാണ്. കേരളത്തില്‍ പണം കൊടുത്താല്‍ പോലും തോക്ക് ലഭിക്കുക സാധ്യമായ കാര്യമല്ല. അത്തരമൊരു തരത്തിലുള്ള തോക്ക് നിര്‍മാണമൊന്നും കേരളത്തില്‍ നടക്കുന്നില്ല. കഴിഞ്ഞ മാസം 12 മുതല്‍ ഇരുപത് വരെ രാഖില്‍ സുഹൃത്തിനൊപ്പം ബീഹാറില്‍ പോയിരുന്നുവെന്നാണ് വിവരം. വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സൈബര്‍ സെല്‍ രാഖിലിന്റെ യാത്രയുടെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ബീഹാറിലേക്കുള്ള യാത്ര തോക്ക് സംഘടിപ്പിക്കാനാവുമെന്ന് തന്നെയാണ് കരുതുന്നത്. ശരീരത്തോട് തോക്ക് ചേര്‍ത്ത് വെച്ചാണ് രാഖില്‍ വെടിയുതിര്‍ത്തത്. പോയിന്റ് ബ്ലാങ്കിലായിരുന്നു മാനസയ്ക്ക് നേരെ വെടിവെച്ചത്. മൂന്ന് തവണ വെടിയുതിര്‍ത്തിട്ടുണ്ട്. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും രാഖിലിന് ലഭിച്ചിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പരിശീലനമുണ്ടായിരുന്നില്ലെങ്കില്‍ ഈ പിസ്റ്റല്‍ കൈയില്‍ നിന്ന് തെറിച്ച് പോകേണ്ടതാണ്. അത് രാഖിലിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല.

അതേസമയം മാനസയെ വെടിവെച്ച സ്ഥലങ്ങള്‍ മരിക്കുമെന്ന് ഉറപ്പാക്കുന്നതാണ്. ഇത് പരിശീലനത്തിലൂടെയല്ലാതെ സാധിക്കില്ല. രണ്ടുപേരും മരിച്ചതോടെ പോലീസ് ഈ കേസ് സാധാരണ കുറ്റപത്രം നല്‍കി അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ തോക്ക് ബീഹാറില്‍ നിന്ന് വന്നതാണെന്ന സൂചന പോലീസിന് തലവേദനയാണ്. സുഹൃത്തിനെ കണ്ടെത്തി തോക്കിന്റെ ഉറവിടം എവിടെയാണെന്ന് മനസ്സിലാക്കുകയാണ് പോലീസിന് മുന്നിലുള്ള മാര്‍ഗം.

Recommended Video

cmsvideo
Bhagyalakshmi about manasa incident

English summary
manasa murder: rakhil stayed 9 days in bihar, police suspect he gets guns from there
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X