കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭാ വാര്‍ഷികം: വയനാട്ടില്‍ വിപുലമായ പരിപാടികള്‍; ഒരുക്കങ്ങള്‍ വിലയിരുത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ മെയ് ഏഴിന് നടക്കുന്ന പൊലിക 2018 പ്രദര്‍ശന മേളയുടെ ഒരുക്കങ്ങള്‍ ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. ഉദ്ഘാടനം ഏഴിനു രാവിലെ 10ന് ജില്ലയുടെ ചുമതലയുള്ള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. 91 സ്റ്റാളുകളാണ് പ്രദര്‍ശന മേളയില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാളുകള്‍ ഞായറാഴ്ച്ചകകം പൂര്‍ണ സജ്ജമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

പൊലിക 2018 എക്‌സിബിഷനോടനുബന്ധിച്ച് എസ്.കെ.എം.ജെ യില്‍ ഹോമിയോപ്പതി വകുപ്പിന്റെ ആയുഷ് യോഗാ പരിശീലനം നടത്തും മെയ് 8 ന് രാവിലെ 8.30 മുതല്‍ 10 വരെയാണ് പരിശീലനം. പൊതുജനങ്ങള്‍ക്കും സൗജന്യ യോഗ പരിശീലനത്തില്‍ പങ്കെടുക്കാം. പ്രധാന പവലിയിനിലെ സമ്മേളന ഹാളിലാണ് യോഗ നടക്കുക. 8ന് രോഗ പ്രതിരോധത്തിന് യോഗ മെയ് 9 ന് രക്താതിസമ്മര്‍ദ്ധം, പ്രതിരോധം, ചികിത്സ 10ന് പ്രമേഹം , 11ന് അമിതവണ്ണം കുറയ്ക്കുന്നതിന്, 12, 13 തീയ്യതികളില്‍ ജനറല്‍ യോഗ പരിശീലനവും നടക്കും.പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. ഡോ.പ്രേമചന്ദ്രന്‍, 9447760640, ഡോ.സുനില്‍കുമാര്‍ 9447020830, ഗിരീഷ് കുമാര്‍ 9946058646.

state gov,

പൊലിക 2018 പ്രദര്‍ശന മേളയുടെ പ്രചാരണാര്‍ഥം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ മിനി മാരത്തണ്‍ മല്‍സരം നടത്തി. പുരുഷ-വനിതാ വിഭാഗങ്ങളില്‍ നടന്ന മാരത്തണില്‍ 33 പേര്‍ പങ്കെടുത്തു. കാക്കവയലില്‍ തുടങ്ങി കല്‍പ്പറ്റയില്‍ സമാപിച്ച പുരുഷ വിഭാഗം മാരത്തണില്‍ കൈതക്കല്‍ കുണ്ടന്‍കേണി കെ വിഷ്ണു ഒന്നാം സ്ഥാനം നേടി. മീനങ്ങാടി ഒളിംപിയ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ബേസില്‍ എം റെജി രണ്ടും താളൂര്‍ നെടുവീട്ടില്‍ അരുണ്‍കുമാര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.

മുട്ടിലില്‍ തുടങ്ങി കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് സമീപിച്ച വനിതാവി'ാഗം മാരത്തണില്‍ കെ ബി രഷ്മിത ഒന്നാം സ്ഥാനവും ഷാലു ഷാജി രണ്ടാം സ്ഥാനവും നേടി. ഐറിന്‍ തോമസിനാണ് മൂന്നാം സ്ഥാനം. പുരുഷവിഭാഗത്തില്‍ ആറുപേരൊഴികെയുള്ളവര്‍ മല്‍സരം പൂര്‍ത്തിയാക്കി. പുരുഷവിഭാഗം മല്‍സരം കാക്കവയലില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. വനിതാ മാരത്തണ്‍ മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് സമ്മാനം നല്‍കും.

ക്യാപ്ഷന്‍

മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ മിനി മാരത്തണ്‍ മത്സരം കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

English summary
state government anniversary celebration in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X