കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയിലെ കയ്യാങ്കളി: സര്‍ക്കാരിന് തിരിച്ചടി, കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഇടതുമുന്നണി എംഎഎല്‍എമാര്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം സിജെഎം കോടതിയാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. സഭയ്ക്കുള്ളില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിലാണ് കോടതി ഇപ്പോള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍, എന്നിവരുള്‍പ്പടെ ആറ് പേരാണ് കേസിലെ പ്രതികള്‍.

assembly

ബാര്‍ കോഴ കേസില്‍ അന്നത്തെ ധനമന്ത്രി കെ എം മാണി ബഡ്ജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം നടത്തിയ ശ്രമമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം പൂര്‍ണമായും കേട്ടതിന് ശേഷമാണ് കോടതി സര്‍ക്കാര്‍ ആവശ്യം തള്ളിയത്. വളരെ പ്രധാനപ്പെട്ട ഉത്തരവാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യം കോടതിയില്‍ എത്തിയതോടെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ബി ജെ പിയും തടസവാദം ഉന്നയിക്കുകയായിരുന്നു.

നേരത്തെ കൊച്ചിയിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതിയിലായിരുന്നു കേസ് ആദ്യം പരിഗണിച്ചത്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് മാറ്റുകയായിരുന്നു.

എംപിമാര്‍ പെരുമാറിയത് അക്രമാസക്തമായി; ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുകയാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍എംപിമാര്‍ പെരുമാറിയത് അക്രമാസക്തമായി; ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുകയാണെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍

Recommended Video

cmsvideo
'പിണറായിയെ വെട്ടി ശൈലജ ടീച്ചര്‍ അടുത്ത മുഖ്യമന്ത്രി'

നിയമസഭയില്‍ നടന്ന കയ്യാങ്കളി അന്നത്തെ വാര്‍ത്താ ചാലലുകളിലൂടെ പൊതുജനം കണ്ടതാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ അത് നിയമവ്യവസ്ഥയോട് പൊതുജദനത്തിനുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. കയ്യാങ്കളിക്കിടെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി കമ്പ്യൂട്ടറുകളും കസേരയും തകര്‍ത്തിരുന്നു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസാണ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ്;പ്രചരങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; വീടിനുള്ളില്‍ കയറി വോട്ട് തേടരുത്തദ്ദേശ തെരഞ്ഞെടുപ്പ്;പ്രചരങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; വീടിനുള്ളില്‍ കയറി വോട്ട് തേടരുത്

വിദ്യാഭ്യാസം ഹൈടെക്കായി; തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് കരുത്തായി പുതിയ സ്‌കൂള്‍ കെട്ടിടംവിദ്യാഭ്യാസം ഹൈടെക്കായി; തോട്ടം മേഖലയിലെ കുട്ടികള്‍ക്ക് കരുത്തായി പുതിയ സ്‌കൂള്‍ കെട്ടിടം

കേരളാ പോലീസിനെ അറിയിക്കാതെ വീണ്ടും എന്‍ഐഎ നീക്കം; വിമാനത്താവളത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍കേരളാ പോലീസിനെ അറിയിക്കാതെ വീണ്ടും എന്‍ഐഎ നീക്കം; വിമാനത്താവളത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

English summary
Maneuver in the Assembly: The court rejected the Government demand to withdraw the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X