Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുഹൃത്തിനെ തേച്ച പെണ്‍കുട്ടിയുടെ ഓഡിയോയും വീഡിയോയും കയ്യിലുണ്ട് ടെലികാസ്റ്റ് ചെയ്യുമോ?'

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ ഒരു യുവതിയുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണം ചോര്‍ന്നത് കഴിഞ്ഞ ദിവസം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗതാഗത മന്ത്രിയായിരുന്നയായിരുന്ന എകെ ശശീന്ദ്രന്‍ മണിക്കൂറുകള്‍ക്ക് രക്ഷയില്ലാതെ രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

മംഗളത്തിന്റെ മാധ്യമ മാതൃകയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മംഗളം ടെലിവിഷനില്‍ ജോലി ചെയ്യുന്ന വനിത മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റിന് വന്ന കമന്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തന്റെ സുഹൃത്തിനെ 'തേച്ച' പെണ്‍കുട്ടിയുടെ ഓഡിയോ/വീഡിയോ കൈയ്യിലുണ്ട് ഒന്ന് ടെലിക്കാസ്റ്റ് ചെയ്യുമോ എന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.

സരിതയുടെ ഇക്കിളി സിഡി

സരിതയുടെ ഇക്കിളി സിഡി

സരിതയുടെ ഇക്കിളി സി ഡി ഉണ്ടെന് ബിജു രാധാകൃഷ്ണന്‍ മൊഴിഞ്ഞു തീരുന്നതിന് മുന്‍പേ ക്യാമറയും എടുത്ത് ഇറങ്ങിയപ്പോ ഇല്ലാത്ത ധാര്‍മ്മികത എവിടുന്നാ വോ ഇപ്പോ പൊട്ടി മുളച്ചത് എന്ന് തുടങ്ങുന്ന മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്കിനാണ് വിരുതന്റെ കമന്റ്.

സംപ്രേഷണം ചെയ്യണം

സംപ്രേഷണം ചെയ്യണം

ചേച്ചി ഒരു ചോദ്യം...
തൃശൂര്‍ സ്വദേശിയായ എന്റെ ഒരു കൂട്ടുകാരനെ തേച്ച ( ഫൈ...ല്‍ പേര് സാങ്കല്‍പ്പികം ) ഒരു പെണ്‍കുട്ടിയുടെ ( നായരാ) ഓഡിയോ /വീഡിയോ തന്നാല്‍ ഒന്ന് സംപ്രേക്ഷണം ചെയ്യുമോ....
യുവാക്കളുടെ ചിന്തയും, ക്രിയാത്മകതയും പരിപോഷിപ്പിക്കാനും, ഉത്തേജിപ്പിക്കാനും 'മുത്തുച്ചിപ്പി' എന്ന കമ്പി മാസിക ഇറക്കുന്ന മംഗളത്തിന്റെ മാന്യത....ഇതായിരുന്നു ആ കമന്റ്.

ലക്ഷങ്ങളുെട ബാങ്ക് ബാലന്‍സ്

ലക്ഷങ്ങളുെട ബാങ്ക് ബാലന്‍സ്

ഏസി റൂമില്‍ ഇരുന്ന മാധ്യമ മാനേജ്‌മെന്റിനോട് വിലപേശി ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ് ഉണ്ടാക്കുന്ന കോട്ടിട്ട മാക്രി കള്‍ അപ്രിയ സത്യങ്ങള്‍ പെട്ടന്ന് ദഹിക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എക്‌സ്‌ക്ലൂസീവ്

എക്‌സ്‌ക്ലൂസീവ്

ആരുടെയും പോക്കറ്റിന്റെ കനം കണ്ടല്ല മാധ്യമ പ്രവര്‍ത്തനം തൊഴിലായി തിരഞ്ഞെടുത്തത്. ഓണ്‍ എയറില്‍ വന്ന് ഒരു വര്‍ഷമായിട്ടും ബ്രേക്കിങോ എക്‌സ്‌ക്ലൂസിവോ നല്‍കാന്‍ പറ്റാത്തതിന്റെ ദീന രോധനമാണ് ചിലര്‍ നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇനിയും തുടരും

ഇനിയും തുടരും

ആരൊക്കെ കഴുത കരച്ചില്‍ കരഞ്ഞാലും വധാര്‍മ്മികത വിളമ്പിയാലും, തന്റേടത്തോടെ ചങ്കൂറ്റത്തോടെ സത്യസന്ധമായി വാര്‍ത്തകള്‍ കൊടുക്കുന്നവരാണ് മംഗളം അത് തുടരുക തന്നെ ചെയ്യുമെന്നും മംഗളം ചെലിവിഷനിലെ മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു.

കൈയ്യില്‍ വീഡിയോ ഉണ്ട്

കൈയ്യില്‍ വീഡിയോ ഉണ്ട്

നിരവധി കമന്റിന് പോസ്റ്റിനു താഴെ വന്നിട്ടുണ്ട്. അതിനു താഴെയാണ് എന്റെ കൈയ്യിലുള്ള വീഡിയോയും ഓഡിയോയു ടെലിക്കാസ്റ്റ് ചെയ്യുമോ എന്ന ഒരു വിരുദ്ധന്റെ ചോദ്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+