കൊക്കെയ്ന്‍ കേസ്, ബ്ളസിയുടെ ലാപ് ടോപ്പിലെ ഉന്മാദ വീഡിയോ പുറത്ത്, കാണൂ
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ സഹ സംവിധായിക ബ്ളസിയുടെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങള്‍ പുറത്ത്. മംഗളം ഓണ്‍ലൈന്‍ ആണ് വീഡിയോ പുറത്ത് വിട്ടത്. രണ്ട് യുവാക്കളും യുവതിയും തമ്മിലുള്ള രംഗങ്ങളാണ് പുറത്ത് വന്നത്.
മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം യുവതിയും യുവാക്കളും നടത്തുന്ന പേക്കൂത്ത് എന്ന തരത്തിലാണ് മംഗളം വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്. എന്നാല്‍ വീഡിയോയില്‍ ഉള്ള യുവതിയും യുവാക്കളും ആരാണെന്നത് സ്ഥിരീകരിച്ചിട്ടില്ല.ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.

ചലച്ചിത്രം താരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെ അഞ്ച് പേരാണ് കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഷൈന്‍ ടോം ചാക്കോയേയും മറ്റ് പ്രതികളേയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കിയതായാണ് റിപ്പോര്‍ട്ട്.
സിനിമക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ള വീഡിയോയും ബ്ളസിയുടെ ലാപ്‌ടോപ്പില്‍ ഉള്ളതായി പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭ്യമല്ല. കേസില്‍ മയക്കുമരുന്ന് വില്‍പ്പനക്കാരാണ് ബ്ളസിയും രേഷ്മയുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ മയക്കുമരുന്നിന്റെ ഉറവിടതേതയും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റിയുമുളള അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നാണ് ആക്ഷേപം.












Click it and Unblock the Notifications