പീഡനക്കേസുകളിലും വധക്കേസുകളിലും പ്രതിഭാഗം വക്കീൽ! പക്ഷേ, ആളൂർ ഇതുവരെ വിവാഹം കഴിച്ചില്ല, അതിനു കാരണം
കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ബിഎ ആളൂർ ശ്രദ്ധേയനായത്.
തിരുവനന്തപുരം: വിവാദമായ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായി മലയാളികൾക്കിടയിൽ സുപരിചിതനായ വക്കീലാണ് അഡ്വക്കേറ്റ് ബിഎ ആളൂർ. കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ബിഎ ആളൂർ ശ്രദ്ധേയനായത്.
പിന്നീട് ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനും, സോളാർ കേസിൽ സരിത എസ് നായർക്കും, ഇൻഫോസിസ് ജീവനക്കാരി രസീല രാജു വധക്കേസിലെ പ്രതി ബബൻ സൈക്കയ്ക്കും, ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്കു വേണ്ടിയും ആളൂർ കോടതിയിൽ ഹാജരായിരുന്നു. പക്ഷേ, കേസുകളുടെ തിരക്കിനിടയിലും ആളൂർ അവിവാഹിതനായി തുടരുകയാണ്. വിവാഹം കഴിക്കാത്തതിന്റെ കാരണം അദ്ദേഹം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. മംഗളം കന്യക മാഗസിന് നൽകിയ അഭിമുഖത്തിലാണ് ബിഎ ആളൂർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

പൂണെയിൽ സ്ഥിരതാമസം...
കുപ്രസിദ്ധമായ കേസുകളിൽ കോടതിയിൽ ഹാജരായതിലൂടെ പ്രശസ്തനായ അഡ്വക്കേറ്റ് ബിഎ ആളൂർ പൂണെയിൽ സ്ഥിരതാമസക്കാരനാണ്.

പൾസർ സുനി വരെ...
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ബിഎ ആളൂർ ശ്രദ്ധേയനായത്. പിന്നീട് ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്ലാമിനും, സോളാർ കേസിൽ സരിത എസ് നായർക്കും, ഇൻഫോസിസ് ജീവനക്കാരി രസീല രാജു വധക്കേസിലെ പ്രതി ബബൻ സൈക്കയ്ക്കും, ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്കു വേണ്ടിയും ആളൂർ കോടതിയിൽ ഹാജരായിരുന്നു.

ആളൂർ വക്കീൽ...
വിവാദമായ കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായതിലൂടെ പ്രശസ്തനായ ബി എ ആളൂർ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.

പ്രൊഫഷനെ...
തന്റെ പ്രൊഫഷനെയാണ് താൻ വിവാഹം കഴിച്ചിരിക്കുന്നതെന്നാണ് അഡ്വക്കേറ്റ് ബിഎ ആളൂർ പറയുന്നത്. വിവാഹം തന്റെ ഉയർച്ചയ്ക്ക് തടസമാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വസിക്കുന്നില്ല...
പൂണെയിൽ സ്ഥിരതാമസക്കാരനായ താൻ വളരെ രസകരമായാണ് ജീവിതം ആഘോഷിക്കുന്നത്. രസകരമായി ജീവിക്കാൻ ഭാര്യയും കുട്ടികളും വേണമെന്ന് താൻ വിശ്വസിക്കുന്നില്ല.

കുടുംബമില്ലേ...
തന്റെ പ്രൊഫഷനെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്ന് പറഞ്ഞ ആളൂർ, അവിവാഹിതനും കുടുംബമില്ലേ എന്നും ചോദിക്കുന്നു. തന്റെ കൂടപ്പിറപ്പുകളാണ് തന്റെ കുടുംബമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പങ്കാളി വന്നാൽ....
പക്ഷേ, വിവാഹത്തെക്കുറിച്ചുള്ള ചിന്ത മനസിലുണ്ട്. എല്ലാ സാഹചര്യങ്ങളുമറിഞ്ഞ്, അവയ്ക്കൊന്നും കോട്ടം തട്ടാത്ത രീതിയിൽ ഒരു പങ്കാളി വന്നാൽ വിവാഹത്തെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുറത്തും...
ജോലിത്തിരക്കുകളാൽ ആഴ്ചയിൽ മൂന്നു ദിവസം കേരളത്തിലും മറ്റുദിവസങ്ങളിൽ കേരളത്തിന് പുറത്തുമാണ്. തന്റെ ജീവിതത്തിൽ ഉയർച്ചയ്ക്ക് തടസമാകുന്നതാണ് വിവാഹം.

അൽപ്പായുസ് മാത്രം...
വിവാഹം കഴിച്ചതിന് ശേഷം തന്റെ ഉയർച്ചക്ക് ആ ബന്ധം തടസമാകുകയാണെങ്കിൽ അതിനു അൽപ്പായുസ് മാത്രമേ ഉണ്ടായിരിക്കുവെന്നും ആളൂർ കന്യകയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി മംഗളം ഓൺലൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications