കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വേണ്ടി രക്ഷകനെത്തും...? എന്ത് വില കൊടുത്തും പുറത്തിറക്കും ?? അണിയറയിലെ കരുനീക്കങ്ങളിങ്ങനെ..

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അഴിയെണ്ണുന്ന ദിലീപ് പുറത്തിറങ്ങാന്‍ നടത്തിയ ശ്രമങ്ങളൊന്നും തന്നെ ഇതുവരെ ഫലം കണ്ടിട്ടില്ല. ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതി തന്നെയും ദിലീപിന്റെ ജാമ്യത്തിന് തടയിട്ടു. എന്നാല്‍ വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുമ്പോള്‍ ദിലീപ് രണ്ടും കല്‍പ്പിച്ചാണ്. ദിലീപിന് വേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ എത്തിക്കാന്‍ നീക്കം നടക്കുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ദിലീപിന് വേണ്ടി ജീവന്‍ വരെ നല്‍കും..?? അത് കാവ്യയോ മീനാക്ഷിയോ അല്ല...! ഒറ്റയാള്‍ പോരാട്ടം..!ദിലീപിന് വേണ്ടി ജീവന്‍ വരെ നല്‍കും..?? അത് കാവ്യയോ മീനാക്ഷിയോ അല്ല...! ഒറ്റയാള്‍ പോരാട്ടം..!

മലയാളിയെ പേടിച്ച് അര്‍ണബ് ഗോസ്വാമി...! റിവ്യൂ പൂട്ടി..പിന്നെ തുറന്നു.. തേച്ചൊട്ടിച്ച് മല്ലു ഗഡീസ്..മലയാളിയെ പേടിച്ച് അര്‍ണബ് ഗോസ്വാമി...! റിവ്യൂ പൂട്ടി..പിന്നെ തുറന്നു.. തേച്ചൊട്ടിച്ച് മല്ലു ഗഡീസ്..

നാളെ ഹൈക്കോടതിയിലേക്ക്

നാളെ ഹൈക്കോടതിയിലേക്ക്

ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷ നാളെ സമര്‍പ്പിക്കുമെന്നാണ് അഭിഭാഷകന്‍ ബി രാമന്‍പിള്ള വ്യക്തമാക്കിയിരിക്കുന്നത്. ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും രാമന്‍പിള്ളയുടെ ഓഫീസ് അറിയിക്കുന്നു.

സുപ്രീം കോടതി അഭിഭാഷകനോ?

സുപ്രീം കോടതി അഭിഭാഷകനോ?

മൂന്നാം തവണയും കോടതി ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയ സാഹചര്യത്തില്‍ ജാമ്യത്തിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകനെ എത്തിക്കാന്‍ പ്രതിഭാഗം നീക്കം നടത്തുന്നതായി മംഗളം വാര്‍ത്ത നല്‍കിയിരിക്കുന്നു. വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.

വീണ്ടും റിമാൻഡിൽ

വീണ്ടും റിമാൻഡിൽ

വരുന്ന 22ാം തിയ്യതി വരെയാണ് അങ്കമാലി കോടതി ദിലീപിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെ റിമാന്‍ഡ് കാലത്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. രൂക്ഷമായ പരാമര്‍ശങ്ങളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

ഹൈക്കോടതി പരാമർശങ്ങൾ

ഹൈക്കോടതി പരാമർശങ്ങൾ

ഹൈക്കോടതി നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ദിലീപിന് ദോഷകരമാവുമെന്നും അത് നീക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കാന്‍ ദിലീപിന് നിയമോപദേശം ലഭിച്ചതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു.

സാഹചര്യം മാറി

സാഹചര്യം മാറി

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസും പ്രോസിക്യൂഷനും വാദിക്കുന്നത്. എന്നാല്‍ മുന്‍പ് രണ്ട് തവണയും ജാമ്യം നിഷേധിക്കാന്‍ കാരണമായ സാഹചര്യമല്ല ഇന്ന് നിലനില്‍ക്കുന്നത്. ഇത് പ്രതിഭാഗം പരമാവധി ഉപയോഗപ്പെടുത്തിയേക്കും.

അപ്പുണ്ണിയെ കിട്ടി

അപ്പുണ്ണിയെ കിട്ടി

ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ പിടികൂടാത്തതും നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ലഭിക്കാത്തതും ആണ് അന്ന് ദിലീപിന് തിരിച്ചടിയായത്. എന്നാലിപ്പോള്‍ അപ്പുണ്ണി ഹാജരായിക്കഴിഞ്ഞു. മൊബൈല്‍ കത്തിച്ചുവെന്നും സൂചനയുണ്ട്. ഇത് രണ്ടും ദിലീപിന് പ്ലസ് പോയിന്റ് ആണ്.

മാഡം കെണിയാകുമോ

മാഡം കെണിയാകുമോ

കഴിഞ്ഞ ദിവസം പള്‍സര്‍ സുനി മാഡത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ജാമ്യഹര്‍ജിയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മാഡം ഉണ്ടെന്നും അത് സിനിമാരംഗത്ത് തന്നെ ഉള്ള വ്യക്തി ആണെന്നുമായിരുന്നു സുനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പോലീസ് നീക്കം ഇങ്ങനെ

പോലീസ് നീക്കം ഇങ്ങനെ

ദിലീപിന്റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പോലീസിന്റെ നീക്കം. ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുന്‍പ് തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ദിലീപിന് വിചാരണത്തടവുകാരനായി തുടരേണ്ടി വരും.

രണ്ട് അറസ്റ്റുകൾ

രണ്ട് അറസ്റ്റുകൾ

ജാമ്യം തടയാൻ രണ്ട് അറസ്റ്റുകൾക്കും പോലീസ് ഒരുങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അത് ആരൊക്കെയാവും എന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്ത് വന്നിട്ടില്ല. അങ്ങനെയെങ്കിൽ ഇക്കാര്യവും ദിലീപിന്റെ ജാമ്യഹര്‍ജിയെ ബാധിച്ചേക്കും.

കോടികൾ വെള്ളത്തിൽ

കോടികൾ വെള്ളത്തിൽ

ദിലീപിനെ നായകനാക്കി കോടികളുടെ ചിത്രങ്ങള്‍ തുടങ്ങി വെച്ചവരും പൂര്‍ത്തിയായതുമെല്ലാം കടക്കെണിയില്‍ പെട്ടിരിക്കുകയാണ്. അക്കാരണം കൊണ്ട് കരാറിലൊപ്പിട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജാമ്യം അനുവദിക്കണമെന്നും കോടതിയില്‍ ആവശ്യം ഉയര്‍ന്നേക്കും. എന്നാൽ ദിലീപിന് ജാമ്യം കിട്ടാത്ത വിധം ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

English summary
Mangalam Report says that Advocate from SC may appear for Dileep in High Court for bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X