Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ വ്യവസായി നിസാമിനെതിരായ കേസ് ഒതുക്കി തീര്‍ക്കാന്‍ ലീഗ് സമ്മര്‍ദ്ദം?

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ വിവാദ വ്യവസായിയെ രക്ഷിയ്ക്കാന്‍ മുസ്ലീം ലീഗ് ഇടപെടല്‍ നടത്തുന്നതായി ആരോപണം. കേസ് ദുര്‍ബലപ്പെടുത്താനാണ് നീക്കമെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സിറ്റി പൊലീസ് കമ്മീഷണല്‍ ജേക്കബ് ജോബിന്റെ സ്ഥലം മാറ്റത്തിന്് പിന്നില്‍ ലീഗ് സമ്മര്‍ദ്ദം.

കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസിന് മേല്‍ ഒരു ലീഗ് മന്ത്രിയും എംഎല്‍യും സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ ഇടപെടല്‍ മൂലമാണ് സ്ഥലംമാറ്റ നടപടി പോലും ഉണ്ടായത്. പഴുതടച്ചുള്ള അന്വേഷണമാണ് നിസാമിനെതിരെ നടന്നത്. എന്നാല്‍ ഈ അന്വേഷണ നടപടികള്‍ ഒതുക്കി തീര്‍ക്കാനാണ് ശ്രമം .

Nizam

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിന് പുറമെ കൊക്കെയ്ന്‍ ഇടപാടുമായി നിസാമിനുള്ള ബന്ധവും അന്വേഷിച്ച് വരികയാണ്. കൊക്കെയന്‍ കേസിലും രാഷ്ട്രീയ , സിനിമ രംഗത്തുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു . ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍. സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ ഉള്‍പ്പടെ വന്‍തുകകളാണ് നിസാം നല്‍കുന്നതെന്നും പറയപ്പെടുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+