കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാനല്‍മത്സരം കൊഴുക്കും...ഒരുകൈ നോക്കാന്‍ മംഗളം ടെലിവിഷനും..ഉദ്ഘാടനം ഇന്ന്..

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: ദൃശ്യമാധ്യമ രംഗത്തെ കിടമത്സരത്തില്‍ ഇനി മംഗളം ടെലിവിഷനും. പത്രമാധ്യമ രംഗത്തെ ശക്തമായ മംഗളം പത്രം ചാനല്‍ രംഗത്തേക്ക് കടക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വാര്‍ത്താധിഷ്ഠിത പരിപാടികള്‍ നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ദൃശ്യമാധ്യമരംഗത്ത് പുതുയുഗത്തിന് തുടക്കമിടുകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മംഗളത്തിന്റെ വരവ്.

Read Also: ഷംസീറിന്റെ രക്തം കൊണ്ട് ഓംകാളി പൂജ ചെയ്യും..!!എഎന്‍ ഷംസീറിന്റെ വീടിന് മുന്നില്‍ ആര്‍എസ്എസ് കൊലവിളി!!

tv

മലയാളത്തില്‍ നിലവില്‍ മുഴുവന്‍ സമയവും അല്ലാതെയുമുള്ള പത്തോളം വാര്‍ത്താചാനലുകളാണുള്ളത്. വന്‍ മത്സരമാണ് ദൃശ്യമാധ്യമ രംഗത്ത് നടക്കുന്നതും. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് പോലെയുള്ള വന്‍കിട ചാനലുകള്‍ മാത്രമാണ് ഈ രംഗത്ത് ലാഭമുണ്ടാക്കുന്നത്. പുതിയൊരു വാര്‍ത്താ ചാനലിന് എത്രത്തോളം നിലനില്‍പ്പുണ്ട് എന്ന ചോദ്യം പ്രസക്തമാണ്.അടുത്തിടെ പുതുതായി പ്രവര്‍ത്തനം തുടങ്ങിയ മിക്ക വാര്‍ത്താ ചാനലുകളും പൂട്ടിപ്പോവുകയോ നഷ്ടത്തിലോടുകയോ ആണ്.

mangalam

മംഗളം പത്രം എക്‌സ്‌ക്ലൂസ്സീവ് വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയവരാണ്. പത്രത്തിലെ മാധ്യമപ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തിയാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്. അതായത് നിലവിലെ ശമ്പളത്തില്‍ തന്നെ പത്രത്തിലെ ജീവനക്കാര്‍ ചാനലിന് വേണ്ടിയും ജോലി ചെയ്യേണ്ടതായി വരുമെന്നാണറിയുന്നത്. പച്ച പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ വമ്പന്‍ മത്സരത്തിനിടയില്‍ മംഗളത്തിന് എത്രനാള്‍ ഈ രീതിയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണണം.

English summary
Mangalam Television will be inaugurated today by Chief Minister Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X