Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശീന്ദ്രന്‍ രാജിവെച്ചു,മംഗളം ചാനലില്‍ കെട്ടിപ്പിടിച്ചും കയ്യടിച്ചും ആഘോഷം!എല്ലാം ലൈവായി!

സ്ത്രീ മിഴിനീരല്ല എന്ന പേരില്‍ സ്ത്രീ സുരക്ഷയെ സംബന്ധിച്ച ചര്‍ച്ചയാണ് ആദ്യത്തെ വാര്‍ത്താ ബുള്ളറ്റിനുകളില്‍ ഉള്‍ക്കൊള്ളിച്ചത്.

തിരുവനന്തപുരം: വാര്‍ത്തകളുടെ വിസ്‌ഫോടനമെന്ന മുദ്രാവാക്യവുമായാണ് മംഗളം ചാനല്‍ പ്രക്ഷേപണം ആരംഭിച്ചത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മംഗളം ദിനപ്പത്രമാണ് ടെലിവിഷന്‍ രംഗത്തേക്കും ചുവടുവെച്ചിരിക്കുന്നത്. ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നെങ്കിലും മാര്‍ച്ച് 26 ഞായറാഴ്ചയാണ് സംപ്രേക്ഷണം ആരംഭിച്ചത്.

ഞായറാഴ്ച സംപ്രേക്ഷണം ആരംഭിച്ച ചാനല്‍ സ്ത്രീ മിഴിനീരല്ല എന്ന പേരില്‍ സ്ത്രീ സുരക്ഷയെ സംബന്ധിച്ച ചര്‍ച്ചയാണ് ആദ്യത്തെ വാര്‍ത്താ ബുള്ളറ്റിനുകളില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ പതിയെ പതിയെയാണ് എല്‍ഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രി സ്ത്രീയോട് അശ്ലീലച്ചുവയില്‍ ഫോണ്‍ സംഭാഷണം നടത്തി എന്ന വാര്‍ത്തയെക്കുറിച്ച് സൂചിപ്പിച്ചത്.

മംഗളത്തിന്റെ ബിഗ് ബ്രേക്കിംഗ്...

മംഗളത്തിന്റെ ബിഗ് ബ്രേക്കിംഗ്...

ഇടതുമന്ത്രി പരാതിയുമായി തന്നെ സമീപിച്ച സ്ത്രീയോട് അശ്ലീലച്ചുവയില്‍ ഫോണ്‍ സംഭാഷണം നടത്തിയെന്ന് പറഞ്ഞാണ് മംഗളം ടെലിവിഷന്‍ വാര്‍ത്ത പുറത്തുവിട്ടത്. ബിഗ് ബ്രേക്കിംഗ് എന്ന പേരില്‍ അശ്ലീല സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും ചാനല്‍ എയര്‍ ചെയ്തിരുന്നു.

മംഗളത്തിന് വിമര്‍ശനവും...

മംഗളത്തിന് വിമര്‍ശനവും...

സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവര്‍ ഞെട്ടലോടെയാണ് മന്ത്രിയുടെ അശ്ലീല സംഭാഷണം ശ്രവിച്ചത്. ഇത്തരമൊരു ചര്‍ച്ചയുടെ അന്തസിന് ചേരുന്ന കാര്യമല്ല മംഗളം ചെയ്തതെന്നുവരെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിമര്‍ശിക്കുകയും ചെയ്തു.

വിമര്‍ശനങ്ങളും...

വിമര്‍ശനങ്ങളും...

വാര്‍ത്ത എയര്‍ ചെയ്ത് ഒരു മണിക്കൂറിന് ശേഷമാണ് മന്ത്രിയുടെ പേര് ചാനല്‍ വെളിപ്പെടുത്തിയത്. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് സ്ത്രീയോട് ഫോണില്‍ ലൈംഗിക സംഭാഷണം നടത്തിയതെന്നും ചാനല്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരാളുടെ സംഭാഷണം മാത്രം പ്രക്ഷേപണം ചെയ്തത് ശരിയല്ലെന്നും, വാര്‍ത്തയില്‍ പറയുന്ന സ്ത്രീയുടെ ഭാഗം ചാനല്‍ വെളിപ്പെടുത്തണമെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ടായി. പല മാധ്യമപ്രവര്‍ത്തകരും ഈ വാര്‍ത്തയെ വിമര്‍ശിച്ചു. മന്ത്രിയുടെ അധികാരമുപയോഗിച്ച് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചാലെ കുറ്റമുള്ളുവെന്നും, എന്നാല്‍ ഇതൊരു ഉഭയസമ്മതത്തോടെയുള്ള സ്വകാര്യ സംഭാഷണമാണെങ്കില്‍ ഒരു തെറ്റുമില്ലെന്നുമായിരുന്നു പലരുടെയും അഭിപ്രായം.

എകെ ശശീന്ദ്രന്‍ രാജിവെച്ചു...

എകെ ശശീന്ദ്രന്‍ രാജിവെച്ചു...

വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം മന്ത്രി രാജിവെയ്ക്കുകയും ചെയ്തു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. കുറ്റസമ്മതത്തിന്റെ പേരിലല്ല, ധാര്‍മ്മികതയുടെ പേരിലാണ് താന്‍ രാജിവെയ്ക്കുന്നതെന്നാണ് മന്ത്രി കോഴിക്കോട് പറഞ്ഞത്.

രാജി ആഘോഷിച്ച് ന്യൂസ് ഡെസ്‌ക്...

രാജി ആഘോഷിച്ച് ന്യൂസ് ഡെസ്‌ക്...

മന്ത്രി രാജിവെച്ചുവെന്ന് വാര്‍ത്ത അവതാരകന്‍ പറയുന്നതിനിടെ,അവതാരകന് പിന്നില്‍ രാജിവാര്‍ത്ത ആഘോഷിക്കുന്ന ചാനല്‍ പ്രവര്‍ത്തകരെയും കാണാമായിരുന്നു. ന്യൂസ് ഡെസ്‌ക്കിലുള്ളവര്‍ പരസ്പരം കെട്ടിപ്പിടിച്ചും, കയ്യടിച്ചും മന്ത്രിയുടെ രാജി ആഘോഷിക്കുന്നതും ലൈവായാണ് എല്ലാവരും കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+