ശശീന്ദ്രനെ കുടുക്കിയത് വീട്ടമ്മയല്ല, സ്റ്റിങ് ഓപ്പറേഷനെന്ന് ചാനൽമേധാവി അജിത് കുമാർ;തെറ്റുപറ്റിപ്പോയി
കൊച്ചി: ഗതാഗത മന്ത്രി ആയിരുന്ന എകെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച അശ്ലീല ടെലിഫോൺ വിവാദത്തിൽ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്. പരാതിക്കാരിയായ വീട്ടമ്മയുമായാണ് മന്ത്രി ഫോൺസെക്സ് നടത്തിയത് എന്ന് ആരോപിച്ച മംഗളം ടിവി കുറ്റസമ്മതം നടത്തി.
പരാതിക്കാരിയായ വീട്ടമ്മയല്ല, ചാനലിലെ മാധ്യമ പ്രവർത്തക തന്നെ ആണ് ശശീന്ദ്രനെ ഫോണിൽ വിളിച്ചത് എന്ന കാര്യമാണ് ഇപ്പോൾ മംഗളം ടെലിവിഷൻ സമ്മതിച്ചിരിക്കുന്നത്. ചാനലിൽ അഞ്ച് മിനിട്ട് നീണ്ടുനിന്ന ഒരു വിശദീകരണം ആയിരുന്നു നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്ത് വാദങ്ങൾ നിരത്തി വെല്ലുവിളികൾ മുഴക്കിയ മംഗളം ടിവി സിഇഒ അജിത്ത് കുമാർ തന്നെ ആയിരുന്നു സംഭവിച്ച കാര്യങ്ങൾ ഏറ്റുപറഞ്ഞത്.

ഒരു വീട്ടമ്മയാണ് തങ്ങൾക്ക് ടെലിഫോൺ ശബ്ദരേഖ നൽകിയത് എന്ന വാദമാണ് മംഗളം ടെലിവിഷൻ ഇത്രയും നാൾ എടുത്തിരുന്നത്. എന്നാൽ ഇപ്പോൾ ആ നിലപാടിൽ നിന്ന് പിന്‌മാറിയിരിക്കുകയാണ്.

ചാനൽ സിഇഒ അജിത്ത് കുമാർ ചാനലിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടാണ് ഖേദപ്രകടനം നടത്തിയിട്ടുള്ളത്. അഞ്ച് മിനിട്ട് നേരം നീണ്ടുനിന്നു ഇത്.

പച്ചയായ ഖേദപ്രകടനമായിരുന്നു മംഗളം ചാനൽ നടത്തിയത്. നടപടി തെറ്റായിരുന്നു എന്നം നിർവ്യാജം ഖേദിക്കുന്നു എന്നും ചാനൽ സിഇഒ വ്യക്തമാക്കി.

വാർത്ത പുറത്ത് വന്നതിന് ശേഷം മാധ്യമ പ്രവർത്തകരുൾപ്പെടെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. അതിൽ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമർശനങ്ങളെ ഉൾക്കൊള്ളുന്നു എന്നാണ് അജിത്ത് കുമാർ പറഞ്ഞത്.

സോഷ്യൽ മീഡിയയയിലും മാധ്യമങ്ങളിലും ഉയർന്ന വ്യാപക വിമർശനങ്ങളും തങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് അജിത്ത് കമാർ പറയുന്നു. പ്രത്ര പ്രവർത്തക യൂണിയനും വനിത മാധ്യമ പ്രവർത്തകർക്കം ഉണ്ടായ ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും വ്യക്തമാക്കി.

തങ്ങൾ നടത്തിയത് ഒരു സ്റ്റിങ് ഓപ്പറേഷൻ ആണ്. മുതിർന്ന എട്ട് മാധ്യമ പ്രവർത്തകർ അടങ്ങിയ സംഘം എടുത്ത തീരുമാനം ആണ് ഇതെന്നും അജിത്ത് കമാർ വ്യക്തമാക്കി.

സ്വയം തയ്യാറായ മാധ്യമ പ്രവർത്തകയാണ് ഈ സ്റ്റിങ് ഓപ്പറേഷന് നിയോഗിച്ചതെന്നും അജിത്ത് കുമാർ പറയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ട് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തന്നതെന്നം മംഗളം സിഇഒ പറഞ്ഞു.

മുൻകരുതൽ എടുക്കാതെയാണ് വാർത്ത പൂർണ രൂപത്തിൽ സംപ്രേഷണം ചെയ്തത്. ഇക്കാര്യം തിരിച്ചറിയുന്നു എന്നും അജിത്ത് കുമാർ വ്യക്തമാക്കി.

സംഭവിച്ച തെറ്റുകൾ ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റകൾ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റിങ് ഓപ്പറേഷൻ ആണ് എന്ന കാര്യം വെളിപ്പെടത്താതിരുന്നത് മുൻകൂട്ടി തീരുമാനിച്ച പ്രകാരം ആണ്. ജുഡീഷ്യൽ കമ്മീഷന് മുന്നിൽ എല്ലാം തുറന്ന് പറയനാനിരിക്കുകയായിരുന്നു എന്നും അജിത്ത് കുമാർ പറഞ്ഞു.
ഇതാണ് അജിത്ത് കുമാർ മംഗളം ടിവിയിൽ കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ.












Click it and Unblock the Notifications