കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഫോണ്‍ കെണി': ശശീന്ദ്രന്‍ അശ്ലീലം പറഞ്ഞ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഇപ്പോള്‍ പരാതി! നിരന്തര ശല്യമെന്ന്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയ യുവ മാധ്യമ പ്രവര്‍ത്തകയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇവര്‍.

നിരന്തരം ശല്യം ചെയ്തു എന്നും അശ്ലീല സംഭാഷണം നടത്തി എന്നുമാണ് പരാതിയില്‍ ഉള്ളത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്.

മന്ത്രിക്കെതിരെയുള്ള പരാതിക്കാരി ഒരു വീട്ടമ്മയാണ് എന്നായിരുന്നു ചാനല്‍ അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് തങ്ങളുടെ മാധ്യമ പ്രവര്‍ത്തക തന്നെ ആണ് മന്ത്രിയോട് സംസാരിച്ചത് എന്ന് ചാനല്‍ സിഇഒ വ്യക്തമാക്കിയിരുന്നു. ആ മാധ്യമ പ്രവര്‍ത്തകയാണ് ഇപ്പോഴത്തെ പരാതിക്കാരി.

കേസിലെ പ്രതി

എകെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണ വിവാദം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒമ്പതാം പ്രതിയാണ് മാധ്യമ പ്രവര്‍ത്തക. ഈ മാധ്യമ പ്രവര്‍ത്തകയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

 അശ്ലീലവും ശല്യവും

മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ നിരന്തരം ശല്യപ്പെടുത്തിയെന്നും അശ്ലീല സംഭാഷണം നടത്തി എന്നുമാണ് പരാതിയില്‍ ഉള്ളത്. തിരുവനന്തപുരം സിജെഎം കോടതിയില്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്.

വീട്ടമ്മയല്ല, മാധ്യമ പ്രവര്‍ത്തക

ആദ്യം പറഞ്ഞതുപോലെ, വീട്ടമ്മയല്ല, തങ്ങളുടെ മാധ്യമ പ്രവര്‍ത്തകയാണ് മന്ത്രിയുടെ ഫോണ്‍ സംഭാഷണത്തിന്റെ മറുതലയില്‍ ഉള്ളതെന്ന് ചാനല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. പരസ്യമായ ഖേദപ്രകടനവും നടത്തിയിരുന്നു.

പരാതിയല്ല, സ്റ്റിങ് ഓപ്പറേഷന്‍

പരാതിക്കാരിയായ വീട്ടമ്മയാണ് തങ്ങള്‍ക്ക് ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ നല്‍കിയത് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങള്‍ നടത്തിയത് സ്റ്റിങ് ഓപ്പറേഷന്‍ ആയിരുന്നു എന്നും ചാനല്‍ പിന്നീട് കുറ്റസമ്മതം നടത്തി.

അന്ന് പരാതിയില്ല

സംഭവം വിവാദമായപ്പോള്‍ പരാതിക്കാരിയെ രംഗത്ത് കൊണ്ടുവരണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പരാതിക്കാരിക്ക് താത്പര്യമില്ലെന്ന വാദമായിരുന്നു ചാനല്‍ മുന്നോട്ട് വച്ചത്.

ഇപ്പോള്‍ കേസിലെ പ്രതി

എന്‍വൈസിയും അഭിഭാഷകയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്ന മാധ്യമ പ്രവര്‍ത്തക. കേസില്‍ മാധ്യമ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വയം തയ്യാറായ മാധ്യമ പ്രവര്‍ത്തക

എട്ട് പേര്‍ അടങ്ങുന്ന എഡിറ്റോറിയല്‍ സംഘത്തിന്റേതായിരുന്നു സ്റ്റിങ് ഓപ്പറേഷന്‍ എന്ന തീരുമാനം എന്നാണ് ചാനല്‍ സിഇഒ അജിത്ത് കുമാര്‍ വ്യക്തമാക്കിയിരുന്നത്. സ്വയം തയ്യാറായ മാധ്യമ പ്രവര്‍ത്തകയാണ് ശശീന്ദ്രനെ കുടുക്കിയതെന്നും വ്യക്തമാക്കിയിരുന്നു.

അഞ്ച് പേര്‍ അറസ്റ്റില്‍

കേസില്‍ ഇതുവരെ അഞ്ച് പേരെ ആണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ളത്. ചാനല്‍ സിഇഒ അജിത്ത് കുമാര്‍, മാധ്യമ പ്രവര്ഡത്തകരായ ജയചന്ദ്രന്‍, എംബി സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തതിന് ഐടി ആക്ട് പ്രകാരവും കേസ് ഉണ്ട്.

പേര് പുറത്ത് വിടില്ല

പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തകയുടെ വിവരങ്ങള്‍ ഇത് വരെ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. ഇവരുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Mangalam TV AK Saseendra Telephone controversy: Woman journalist gave complaint against AK Saseendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X