കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാരുടെ പണിമുടക്ക് സമരം ലൈവ്... മംഗളം ചാനലിനെ പിടിച്ചു നിര്‍ത്തുന്നത് സന്തോഷ് പണ്ഡിറ്റ്?

  • By Muralidharan
Google Oneindia Malayalam News

മംഗളം ടി വി ചാനലിൽ ജീവനക്കാരുടെ പണിമുടക്ക് എന്ന് പറഞ്ഞ് മുതിർന്ന ജേർണലിസ്റ്റ് എസ് വി പ്രദീപിന്റെ പേരില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പറന്നുനടക്കുന്നുണ്ട്. രാവിലെ പത്ത് മണി മുതൽ ലൈവ് ഉണ്ടാകില്ല എന്നായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. സംഗതി എന്ത് തന്നെയായാലും രാവിലെ പത്തോടെ മംഗളത്തിലെ ലൈവ് പരിപാടികൾ നിന്നു. സന്തോഷ് പണ്ഡിറ്റിന്റെ അഭിമുഖ പരിപാടിയും മറ്റ് പ്രോഗ്രാമുകളും വെച്ചാണ് പിന്നെ കുറേ നേരം ചാനൽ ഓടിയത്.

പുതിയ റൂട്ട്.. വേഗമെത്താം... ബാംഗ്ലൂർ - കണ്ണൂർ ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി.. യാഥാർഥ്യമാകുന്നത് വർഷങ്ങളായുള്ള ആവശ്യം!!പുതിയ റൂട്ട്.. വേഗമെത്താം... ബാംഗ്ലൂർ - കണ്ണൂർ ട്രെയിൻ യാത്രക്കാർക്ക് ലോട്ടറി.. യാഥാർഥ്യമാകുന്നത് വർഷങ്ങളായുള്ള ആവശ്യം!!

ജീവനക്കാർക്ക് ശമ്പളം വൈകുന്നു, നിയമനം നടന്ന് ഒന്നര വർഷത്തോളമായിട്ടും അപ്പോയിന്റ്മെന്റ് ഓർഡർ നൽകിയിട്ടില്ല, പുതിയ ആളുകളെ അപ്പോയിന്റ് ചെയ്യുമ്പോൾ അവർക്ക് കൂടുതൽ ശമ്പളം കൊടുക്കുന്നു തുടങ്ങിയ കാരണങ്ങളാണത്രെ മംഗളത്തിലെ പ്രതിഷേധത്തിന് കാരണം. പലതവണ മാനേജ്മെന്‍റുമായി സംസാരിച്ചിട്ടും ഫലം കാണാത്തത് കൊണ്ടാണ് ജീവനക്കാര്‍ ലൈവ് പ്രോഗ്രാം മുടക്കി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

mangalam

അതേസമയം ജീവനക്കാരുടെ സമരത്തിന് നേതൃത്വം നൽകിയ മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരെ മംഗളം പിരിച്ചുവിടൻ നോട്ടീസ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. സീനിയർ വാർത്താ അവതാരകരുടെ ശൈലിയിലും പ്രവർത്തനത്തിലും മാനേജ്മെന്റ് തൃപ്തരല്ല എന്ന ഒരു വാദവും ഉയരുന്നുണ്ട്. വലിയ ആരവത്തോടെ ലോഞ്ച് ചെയ്ത മംഗളം ടി വി ചാനലിന് ഇതെന്ത് പറ്റി എന്ന ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയയിലും പുറത്തുമുള്ള പ്രേക്ഷകർ.

ശമ്പളപ്രശ്നം അടക്കമുള്ള തങ്ങളുടെ ആവലാതികൾ ഉടൻ പരിഹരിക്കാത്ത പക്ഷം അനിശ്ചിതകാല സമരത്തിന് ഒരുങ്ങാൻ ഇരിക്കുകയാണത്ര മംഗളത്തിലെ ജീവനക്കാര്‍. മംഗളത്തിൽ മാത്രമല്ല, കേരളത്തിലെ മറ്റ് പല പ്രമുഖ ചാനലുകളിലും പത്രങ്ങളിലും സമാനമായ പ്രശ്നങ്ങൾ അടുത്തിടെ ഉണ്ടായിരുന്നു. മംഗളം ചാനലിന് പുറമേ പത്രത്തിലും സ്ഥിതിഗതികൾ വഷളാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എട്ട് മണിക്കൂർ ജോലി എന്നാണ് പറയുന്നത് എങ്കിലും പലപ്പോഴും പത്തും പന്ത്രണ്ടും അതിന് മുകളിലും മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരാറുണ്ടത്രെ.

English summary
Mangalam TV channel journalists go live strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X