നടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപി

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരെയും ചോദ്യം ചെയ്തതായി റിപ്പോർട്ട്. മംഗളം ടെലിവിഷനാണ് അവരുടെ ബിഗ് ബ്രേക്കിംഗായി ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തതെന്നാണ് മംഗളം ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബസിൽ 'ബ്ലോക്കിട്ട്' തൊട്ടുരുമി നിന്ന് സുഖിക്കാൻ ശ്രമം! ചോദ്യം ചെയ്ത പെൺകുട്ടിയെ സഹപാഠി കരണത്തടിച്ചു!

രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ദിലീപും നാദിർഷായും പാടുപെടും?പോലീസിനൊപ്പം മനശാസ്ത്രഞ്ജരും?ആ ചോദ്യങ്ങൾ..

ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചെങ്കിലും അവിടേക്ക് വരാൻ മഞ്ജു വാര്യർ തയ്യാറായില്ല. തുടർന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയാണ് മഞ്ജു വാര്യരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് മ‍ഞ്ജു വാര്യർ സഹകരിക്കാത്തതിനാൽ എഡിജിപി ബി സന്ധ്യ മഞ്ജുവിനോട് തട്ടിക്കയറിയതായും മംഗളം ബിഗ് ബ്രേക്കിംഗായി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. നടൻ ദിലീപിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന് മുൻപായിരുന്നു മഞ്ജു വാര്യരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.

ദേ പുട്ടും ഡി സിനിമാസും!ദിലീപിന്റെ സഹോദരൻ അനൂപിനെ വെള്ളംകുടിപ്പിച്ചത് നാലരമണിക്കൂർ,സാമ്പത്തിക ഇടപാട്

മംഗളം ബ്രേക്കിംഗ്...

മംഗളം ബ്രേക്കിംഗ്...

ജൂലായ് 6 ബുധനാഴ്ച രാവിലെ 11.30ഓടെയാണ് മംഗളം ടെലിവിഷൻ അവരുടെ ബിഗ് ബ്രേക്കിംഗായി നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തെന്ന വാർത്ത പുറത്തുവിട്ടത്.

മഞ്ജുവിനെ ചോദ്യം ചെയ്തെന്ന്....

മഞ്ജുവിനെ ചോദ്യം ചെയ്തെന്ന്....

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് നടി മഞ്ജു വാര്യരെ പോലീസ് ചെയ്തത്. എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് മഞ്ജുവിനെ ചോദ്യം ചെയ്തത്.

കൊച്ചിയിലെ ഹോട്ടലിൽ....

കൊച്ചിയിലെ ഹോട്ടലിൽ....

കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് മഞ്ജു വാര്യരെ എഡിജിപി ബി സന്ധ്യ ചോദ്യം ചെയ്തത്. അതീവരഹസ്യമായിരുന്നു ചോദ്യം ചെയ്യലെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു.

തട്ടിക്കയറിയെന്ന്...

തട്ടിക്കയറിയെന്ന്...

ചോദ്യം ചെയ്യലിനിടെ എഡിജിപി ബി സന്ധ്യ മഞ്ജു വാര്യരോട് തട്ടിക്കയറിയെന്നും, മ‍ഞ്ജു ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്നതാണ് ഇതിനു കാരണമെന്നുമാണ് മംഗളം വാർത്തയിലുള്ളത്.

അഭിഭാഷകനും...

അഭിഭാഷകനും...

അഭിഭാഷകനോടൊപ്പമാണ് മഞ്ജു വാര്യർ കൊച്ചിയിലെ ഹോട്ടലിലെത്തിയത്. എന്നാൽ അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്യൽ നടക്കില്ലെന്ന് പറഞ്ഞ എഡിജിപി അഭിഭാഷകനെ പുറത്തുനിർത്തിയ ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

പോലീസ് ക്ലബിലേക്ക് വന്നില്ല...

പോലീസ് ക്ലബിലേക്ക് വന്നില്ല...

കൊച്ചിയിലെ ഹോട്ടലിൽ വെച്ച് ചോദ്യം ചെയ്യുന്നതിന് മുൻപ് മഞ്ജു വാര്യരെ ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ പോലീസ് ക്ലബിലേക്ക് വരാൻ മ‍ഞ്ജു തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഹോട്ടലിലെത്തി ചോദ്യം ചെയ്തത്.

ദിലീപിനെ വിളിപ്പിക്കുന്നതിന് മുൻപ്...

ദിലീപിനെ വിളിപ്പിക്കുന്നതിന് മുൻപ്...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെയും നാദിർഷായെയും ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിന് മുൻപാണ് എഡിജിപി മഞ്ജു വാര്യരെ ചോദ്യം ചെയ്തതെന്നും മംഗളം വാർത്തയിലുണ്ട്.

മഞ്ജുവിന്റെ സുഹൃത്തിനെയും...

മഞ്ജുവിന്റെ സുഹൃത്തിനെയും...

കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ സുഹൃത്ത് ശ്രീകുമാറിനെയും പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്നാണ് മംഗളം ടിവി നൽകിയ വാർത്തയിലുള്ളത്.

English summary
mangalam tv report; adgp interrogated actress manju warrier.
Please Wait while comments are loading...