കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് റാഗിങ് വര്‍ഗീയ വത്ക്കരിയ്ക്കാന്‍ ശ്രമം

  • By Meera Balan
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ട്രെയിനിനിള്ളില്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവം വര്‍ഗീയവത്ക്കരിയ്ക്കപ്പെടുന്നു. വിദ്യാര്‍ഥികളുടെ പേരില്‍ നാട്ടുകാര്‍ ഇരു ചേരികളായി തിരിയുന്നതാണ് പൊലീസിന് തലവേദനയാകുന്നത്. ഇരുവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടതിനാല്‍ സംഭവത്തിന് വര്‍ഗീയ നിറം നല്‍കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. തിങ്കളാഴ്ചയാണ് തീവണ്ടിയില്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് 4.35 നാണ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട പാസഞ്ചറില്‍ കയാറാനെത്തിയ വിദ്യാര്‍ഥികളെ സംഘംചേര്‍ന്ന് വന്നവര്‍ പ്ളാറ്റ് ഫോമിര്‍ മര്‍ദ്ദിച്ചു. ബ്ലേഡ് കൊണ്ട് പരിക്കേല്‍പ്പിയ്ക്കുകയും ചെയ്തു. നാല് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ പരിക്ക സാരമുള്ളതാണ്.

Kasargod

ഉപ്പളയില്‍ വണ്ടിയിറങ്ങിയ ശ്രീനിവാസ കൊളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ഇര്‍ഷാദിനാണ് പരിക്കേറ്റത്. രക്തം കൂടുതല്‍ നഷ്ടമായതിനാല്‍ ഇര്‍ഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതേ കൊളെജിലെ വിദ്യാര്‍ഥിയും ഉപ്പള സ്വദേശിയുമായ ധനരാജിനെ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ കല്ലു കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ട്രെയിനില്‍ നിന്ന് ഇറങ്ങിയ ഉടനായിരുന്നു സംഭവം. വിദ്യാര്‍ഥികളുടെ സംഘട്ടനത്തില്‍ മുതിര്‍ന്നവരും ഇടപെടുന്നുണ്ട്. ട്രെയിനില്‍ കൂടുതല്‍ പൊലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്.

English summary
Mangalore: Menace of Ragging Haunts Students in Trains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X