മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു... കേരള പോലീസിന് കൈമാറി!!
തലപ്പാടി: മംഗളൂരു പോലീസ് അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഇവര്‍ വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്നായിരുന്നു പോലീസിന്റെ വാദം. അതേസമയം ഇത്രയും നേരം മാധ്യമപ്രവര്‍ത്തകര്‍ എവിടെയാണെന്ന കാര്യത്തില്‍ ആശങ്കകളുണ്ടായിരുന്നു. ഏഴ് മണിക്കൂറിലേറെയാണ് ഇവരെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത്. പോലീസ് വാനില്‍ കയറ്റിയ ശേഷം ഇവരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുത്ത ക്യാമറയും മൊബൈല്‍ ഫോണും അടക്കം വിട്ട് കൊടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കസ്റ്റഡിയില്‍ എടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സമ്മര്‍ദം ശക്തമായതോടെയാണ് ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായത്. എന്നാല്‍ കര്‍ണാടക പോലീസിന്റെ നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും, പിന്നീട് അതിര്‍ത്തിയില്‍ പോലീസ് വാഹനത്തില്‍ എത്തിച്ച ശേഷം കേരള പോലീസിന് കൈമാറുന്നതും അടക്കമുള്ള കാര്യങ്ങളാണ് കര്‍ണാടക പോലീസില്‍ നിന്നുണ്ടായത്. മംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങള്ക്കിടെയുള്ള പോലീസ് നടപടിയില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രിക്ക് സമീപത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം പോലീസ് ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന നിലയിലാണ് ഇവരോട് പെരുമാറിയത്. ഇവരോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാനും ആവശ്യപ്പെട്ടു. അക്രഡിറ്റേഷന് കാര്‍ഡ് അടക്കമുള്ള രേഖകള്‍ വ്യാജമാണെന്നാണ് പോലീസ് ഉന്നയിച്ചത്. ഇതിന് പിന്നാലെ എല്ലാ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പിന്നീട് ബിജെപി നേതാക്കളെല്ലാം ഈ പ്രചാരണമാണ് ഏറ്റുപിടിച്ചത്. പക്ഷേ ഇതെല്ലാം വ്യാജമാണെന്ന് തെളിയുകയും ചെയ്തിരുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications