കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു... കേരള പോലീസിന് കൈമാറി!!

Google Oneindia Malayalam News

തലപ്പാടി: മംഗളൂരു പോലീസ് അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഇവര്‍ വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്നായിരുന്നു പോലീസിന്റെ വാദം. അതേസമയം ഇത്രയും നേരം മാധ്യമപ്രവര്‍ത്തകര്‍ എവിടെയാണെന്ന കാര്യത്തില്‍ ആശങ്കകളുണ്ടായിരുന്നു. ഏഴ് മണിക്കൂറിലേറെയാണ് ഇവരെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത്. പോലീസ് വാനില്‍ കയറ്റിയ ശേഷം ഇവരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിക്കുകയായിരുന്നു.

1

മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുത്ത ക്യാമറയും മൊബൈല്‍ ഫോണും അടക്കം വിട്ട് കൊടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കസ്റ്റഡിയില്‍ എടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സമ്മര്‍ദം ശക്തമായതോടെയാണ് ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായത്. എന്നാല്‍ കര്‍ണാടക പോലീസിന്റെ നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും, പിന്നീട് അതിര്‍ത്തിയില്‍ പോലീസ് വാഹനത്തില്‍ എത്തിച്ച ശേഷം കേരള പോലീസിന് കൈമാറുന്നതും അടക്കമുള്ള കാര്യങ്ങളാണ് കര്‍ണാടക പോലീസില്‍ നിന്നുണ്ടായത്. മംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെയുള്ള പോലീസ് നടപടിയില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രിക്ക് സമീപത്ത് നിന്നാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം പോലീസ് ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന നിലയിലാണ് ഇവരോട് പെരുമാറിയത്. ഇവരോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാനും ആവശ്യപ്പെട്ടു. അക്രഡിറ്റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ വ്യാജമാണെന്നാണ് പോലീസ് ഉന്നയിച്ചത്. ഇതിന് പിന്നാലെ എല്ലാ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പിന്നീട് ബിജെപി നേതാക്കളെല്ലാം ഈ പ്രചാരണമാണ് ഏറ്റുപിടിച്ചത്. പക്ഷേ ഇതെല്ലാം വ്യാജമാണെന്ന് തെളിയുകയും ചെയ്തിരുന്നു.

കുടിവെള്ളം നിഷേധിച്ചു, മൊബൈല്‍ ഫോണ്‍ പിടിച്ചടുത്തു; മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്‍റെ ക്രൂരതകുടിവെള്ളം നിഷേധിച്ചു, മൊബൈല്‍ ഫോണ്‍ പിടിച്ചടുത്തു; മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്‍റെ ക്രൂരത

English summary
mangalore police release kerala journalists after protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X