മംഗളൂരു-തിരുവനന്തപുരം മലബാർ സ്പെഷ്യല്‍ ട്രെയിന്‍ അടുത്ത മാസം മുതല്‍ ഓടിത്തുടങ്ങും
കൊച്ചി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിര്‍ത്തിവച്ച ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നു. ആദ്യ ഘട്ടത്തില്‍ മംഗളൂരു തിരുവനന്തപുരം മലബാര്‍ സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 4 മുതലും മടക്ക ട്രെയിന്‍ 5 മുതലും സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. മധുര പുനലൂര്‍ എക്സ്പ്രസ് (തിരുനെല്‍വേലി, നാഗര്‍കോവില്‍ വഴി) 4നും സര്‍വീസ് ആരംഭിക്കും. പഴയ മധുര പുനലൂര്‍ പാസഞ്ചറാണ് എക്സ്പ്രസാകുന്നത്. കോച്ചുകളുടെ എണ്ണം 20 ഉയര്‍ത്തിയാണ് സര്‍വീസ്. ഒരു തേഡ് എസി, 10 സ്ലീപ്പര്‍, 7 ജനറല്‍, 2 എസ്എല്‍ആര്‍ എന്നീ കോച്ചുകളാണുണ്ടാകുക.

അതേസമയം, കേരളത്തില്‍ ചില സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചെങ്കിലും യാത്രക്കാര്‍ പൊതുവെ കുറവാണെന്നാണ് സൂചന. എന്നാല്‍ ഡിസംബര്‍ മാസത്തോടെ കൂടുതല്‍ ട്രയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റെയില്‍വെ നല്കുന്ന സൂചന. എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ എപ്പോള്‍ ഒടുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവില്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ മുതലും റിസര്‍വേഷന്‍ സൗകര്യമുള്ള ട്രെയിന്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്നാണ് സൂചന. യാത്രക്കാരില്‍ ആര്‍ക്കെഹ്കിലും കൊവിഡ് ബാധിച്ചാല്‍ കണ്ടെത്തുന്നതിനുള്ള എളുപ്പത്തിന് വേണ്ടിയാണ് ഈ ക്രമീകരണം.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications