കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരു-തിരുവനന്തപുരം മലബാർ സ്‌പെഷ്യല്‍ ട്രെയിന്‍ അടുത്ത മാസം മുതല്‍ ഓടിത്തുടങ്ങും

Google Oneindia Malayalam News

കൊച്ചി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിര്‍ത്തിവച്ച ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നു. ആദ്യ ഘട്ടത്തില്‍ മംഗളൂരു തിരുവനന്തപുരം മലബാര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 4 മുതലും മടക്ക ട്രെയിന്‍ 5 മുതലും സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. മധുര പുനലൂര്‍ എക്‌സ്പ്രസ് (തിരുനെല്‍വേലി, നാഗര്‍കോവില്‍ വഴി) 4നും സര്‍വീസ് ആരംഭിക്കും. പഴയ മധുര പുനലൂര്‍ പാസഞ്ചറാണ് എക്‌സ്പ്രസാകുന്നത്. കോച്ചുകളുടെ എണ്ണം 20 ഉയര്‍ത്തിയാണ് സര്‍വീസ്. ഒരു തേഡ് എസി, 10 സ്ലീപ്പര്‍, 7 ജനറല്‍, 2 എസ്എല്‍ആര്‍ എന്നീ കോച്ചുകളാണുണ്ടാകുക.

special train

അതേസമയം, കേരളത്തില്‍ ചില സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചെങ്കിലും യാത്രക്കാര്‍ പൊതുവെ കുറവാണെന്നാണ് സൂചന. എന്നാല്‍ ഡിസംബര്‍ മാസത്തോടെ കൂടുതല്‍ ട്രയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റെയില്‍വെ നല്‍കുന്ന സൂചന. എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ എപ്പോള്‍ ഒടുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവില്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ മുതലും റിസര്‍വേഷന്‍ സൗകര്യമുള്ള ട്രെയിന്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂവെന്നാണ് സൂചന. യാത്രക്കാരില്‍ ആര്‍ക്കെഹ്കിലും കൊവിഡ് ബാധിച്ചാല്‍ കണ്ടെത്തുന്നതിനുള്ള എളുപ്പത്തിന് വേണ്ടിയാണ് ഈ ക്രമീകരണം.

എറണാകുളത്ത് പോസ്റ്റല്‍ വോട്ട് ബുധനാഴ്ച്ച ആരംഭിക്കും, ബാലറ്റുകള്‍ നേരിട്ടെത്തി കൈമാറും!!എറണാകുളത്ത് പോസ്റ്റല്‍ വോട്ട് ബുധനാഴ്ച്ച ആരംഭിക്കും, ബാലറ്റുകള്‍ നേരിട്ടെത്തി കൈമാറും!!

 അതിശക്തമായ മഴക്ക് സാധ്യത: പത്തനംതിട്ടയില്‍ ഡിസംബര്‍ രണ്ടിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു അതിശക്തമായ മഴക്ക് സാധ്യത: പത്തനംതിട്ടയില്‍ ഡിസംബര്‍ രണ്ടിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

English summary
Mangalore-Thiruvananthapuram Malabar special train will start running from next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X