മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ
മലപ്പുറം: കൊണ്ടോട്ടിക്കടുത്തുള്ള മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അടച്ച് പൂട്ടിയത്. നാട്ടുകാരുടെയും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെയും പ്രതിഷേധത്തിനിടെയാണ് ശക്തമായ പേലീസ് സാനിധ്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അടച്ച് പൂട്ടിയത്.
രാവിലെ ഏഴരക്ക് സ്ഥലതെത്തിയ എഇഒ സ്‌കൂളിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച ശേഷം പിടിച്ചെടുക്കുകയും സ്‌കൂള്‍ അടച്ച്പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ആഴ്ച സ്‌കൂള്‍ പൂട്ടാനെത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടി വന്നിരുന്നു.

അതേസമയം സ്‌കൂളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ഇവരെ പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് സമരക്കാര്‍ സ്‌കൂള്‍ പരിസരത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയാണ്.
സ്‌കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതിനാല്‍ കഴിഞ്ഞവര്‍ഷം റേഡില്‍ പ്രവേശനോത്സവം നടത്തി രക്ഷിതാക്കളും കുട്ടികളും പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 30നകം സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി വിധിച്ചിരുന്നതാണെന്നും കുട്ടികളുടെ പഠനം മുന്‍ നിര്‍ത്തി മാര്‍ച്ച് 31വരെ നീട്ടുകയായിരുന്നു.
പുതുതായി പ്രവേശനം നേടിയ 19 കുട്ടികളടക്കം 66 കുട്ടികള്‍ പഠിക്കുന്ന മങ്ങാട്ടുമുറി എഎംഎപി സ്‌കൂള്‍ 1930ലാണ് സ്ഥാപിച്ചത്. ലാഭകരമല്ലെന്ന പേരില്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ 2009ലാണ് മാനേജര്‍ നടപടി തുടങ്ങിയത്.












Click it and Unblock the Notifications