കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാംഗോ ഫോണ്‍ ഉടമകളുടെ തട്ടിപ്പ് ഞെട്ടിക്കുന്നത്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: പ്രധാന പത്രങ്ങളിലെല്ലാം വന്‍ പരസ്യങ്ങളുമായെത്തിയ മാംഗോ ഫോണ്‍ ലോഞ്ചിങ്ങിന് തൊട്ടു മുന്‍പ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. മാംഗോ ഫോണ്‍ അഥവാ എം ഫോണ്‍ ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് അറസ്റ്റിലായത്. പണം കടമെടുത്തശേഷം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ നല്‍കിയ തട്ടിപ്പു കേസിലാണ് അറസ്റ്റ്. രണ്ടുകോടിയോളം രൂപയാണ് ഇവര്‍ കടമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ബാങ്ക് ഓഫ് ബറോഡയില്‍ നിന്നു മാത്രമല്ല മറ്റുപല ബാങ്കുകളില്‍ നിന്നും ഇവര്‍ പണം കടമെടുത്ത് തട്ടിപ്പുനടത്തിയതായി റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകയിലടക്കം ഒട്ടേറെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇവര്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. തുടക്കത്തില്‍തന്നെ ഇവര്‍ തട്ടിപ്പുകാരാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും മാധ്യമങ്ങള്‍ക്ക് പണംനല്‍കി വമ്പിച്ചതോതില്‍ പരസ്യം നല്‍കിയതിനാല്‍ വാര്‍ത്ത പുറത്തുവരാതിരിക്കുകയായിരുന്നു.

mobile-phone3

ആപ്പിളിനെ വെല്ലുന്നതാണ് മലയാളികള്‍ പുറത്തിറക്കുന്ന ഫോണ്‍ എന്നതായിരുന്നു ഇവരുടെ അവകാശവാദം. കൊറിയന്‍ ടെക്‌നോളജിയിലാണ് ഫോണ്‍ പുറത്തിറക്കുന്നതെന്നും പറഞ്ഞു. അവകാശവാദങ്ങളുമായി പത്രപ്പരസ്യം നല്‍കിയശേഷം തിങ്കളാഴ്ച വൈകിട്ട് ഫോണ്‍ ലോഞ്ച് ചെയ്യുമെന്നായിരുന്നു ഇവര്‍ അറിയിച്ചിരുന്നത്.

ഫോണ്‍ ലോഞ്ചിങ്ങിനായി കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ ഇവരെ നാടകീയമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 5 ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. 5,800 മുതല്‍ 34,000 രൂപ വരെയാണ് വില. എന്നാല്‍ ഫോണ്‍ പുറത്തിറങ്ങും മുന്‍പേ ഉടമകള്‍ അറസ്റ്റിലായതോടെ മാംഗോ ബ്രാന്‍ഡ് വിപണിയില്‍ കാലുകുത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.

English summary
Mango phone owners arrested before launch in Kalamassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X