ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കൈയ്യേറ്റ ശ്രമം; നടി നൂറിന്‍ ഷെരീഫിന് മൂക്കിന് പരിക്ക്! വീഡിയോ
Recommended Video
മലപ്പുറം: മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കൈയ്യേറ്റം. ബഹളത്തിനിടെ നടിയുടെ മൂക്കിന് പരിക്കേറ്റു. ഇന്നലെ വൈകീട്ടാണ് സംഭവം. ഉദ്ഘാടന പരിപാടിക്ക് വൈകിയെത്തിയതോടെയാണ് ജനക്കൂട്ടം നടിക്ക് നേരെ തിരിഞ്ഞത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതിനിടെ ഉണ്ടായതെന്തെന്ന് വിശദമാക്കി നടിയുടെ അമ്മ രംഗത്തെത്തി. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിശദാംശങ്ങളിലേക്ക്

മഞ്ചേരിയില്‍
വൈകീട്ട് നാല് മണിക്കായിരുന്നു ഉദ്ഘാടനം പറഞ്ഞിരുന്നത്. സംഘാടകരുടെ നിര്‍ദ്ദേശം അനുസരിച്ച് കൃത്യ സമയത്ത് തന്നെ നടിയും അമ്മയും മഞ്ചേരിയില്‍ എത്തി. എന്നാല്‍ ജനക്കൂട്ടം കുറവാണെന്നും കൂടുതല്‍ ആളുകള്‍ വരട്ടെയെന്നും പറഞ്ഞ് ആറ് മണിവരെ ഹോട്ടലില്‍ തന്നെ തുടരാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷമാണ് ഉദ്ഘാടനത്തിന് പോയതെന്നും നൂറിന്‍റെ അമ്മ പറഞ്ഞു.

ആളുകള്‍ തടിച്ച് കൂടി
മൂന്നരയോടെ തന്നെ ആളുകള്‍ അവിടെ തടിച്ച് കൂടിയിരുന്നു. എന്നാല്‍ ഇത് അറിയാതെയാണ് ആറ് മണി വരെ ഹോട്ടലില്‍ തുടര്‍ന്നത്. വേദിയിലേക്ക് പിന്നീട് പോയപ്പോഴേക്കും അവിടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു.നൂറിന്‍ വേദിയിലേക്ക് കയറിയതോടെ വൈകി വന്നതിന് ജനക്കൂട്ടം നൂറിന് നേരെ ബഹളം വെച്ച് കയര്‍ത്തു.

ബഹളത്തിനിടയില്‍
ആകെ നാല് ബൗണ്‍സര്‍മാരായിരുന്നു നൂറിന് ഒപ്പം ഉണ്ടായിരുന്നത്. വളരെ കഷ്ടപ്പെട്ടാണ് നൂറിനെ വേദിയിലേക്ക് എത്തിച്ചതെന്നും നടിയുടെ അമ്മ പറയുന്നു. ഇതിനിടെയുണ്ടായ ബഹളത്തിലാണ് നൂറിന് പരിക്കേറ്റത്. ആള്‍ക്കൂട്ടത്തിലെ ഒരാളുടെ കൈ നൂറിന്‍റെ മൂക്കിന് ശക്തമായി ഇടിയ്ക്കുകയായിരുന്നു. വേദനിച്ചതോടെയാണ് നൂറിന്‍ കരഞ്ഞത്. അല്ലാതെ കൈയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും അമ്മ പറഞ്ഞു.

നാശനഷ്ടം സംഭവിച്ചു
തങ്ങളുടെ കാറിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി നടിയുടെ അമ്മ പറഞ്ഞു. സംഘാടകരുടെ പിഴവ് കൊണ്ടാണ് പ്രശ്നം ഉണ്ടായത്. അവര്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ല. കാറിന്‍റെ കേടുപാടുകള്‍ ശരിയാക്കി തരാമെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നടിയുടെ അമ്മ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.

കരഞ്ഞ് കൊണ്ട്
അതേസമയം ജനക്കൂട്ടം ബഹളം വെച്ചതിനെ കരഞ്ഞ് കൊണ്ട് തന്നെ നൂറിന്‍ വേദിയില്‍ കയറി മൈക്കെടുത്ത് ജനക്കൂട്ടത്തോട് സംസാരിച്ചതിന് ശേഷമാണ് പരിപാടിയില്‍ നിന്ന് മടങ്ങിയത്.സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോ
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ
'രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ലെന്ന് പറയണം'












Click it and Unblock the Notifications