കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് റിക്രൂട്ടിങ് ഏജന്‍സി!! ചെന്നിത്തല ബിജെപിയിലേക്ക്!! അടുത്ത ബോംബ്.....

ഇടുക്കിയില്‍ വച്ചാണ് മണിയുടെ വിവാദ പ്രസംഗം

  • By Manu
Google Oneindia Malayalam News

ഇടുക്കി: വൈദ്യുതി മന്ത്രി എം എം മണി തന്റെ വാക് ബോംബുകള്‍ നിര്‍ത്തിയിട്ടില്ല. കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് മണിയാശാന്‍ വീണ്ടും രംഗത്തുവന്നു. രാജ്യത്ത് കോണ്‍ഗ്രസ് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മന്ത്രി പരിഹസിച്ചത്.

1

ബിജെപിയുടെയും ആര്‍എസ്എസിന്റെയും റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്കു മാറാന്‍ സാധ്യതയുണ്ടെന്നും മണി ചൂണ്ടിക്കാട്ടി. സ്വന്തം പാര്‍ട്ടിക്കാര്‍ സ്ത്രീപീഡനം നടത്തുമ്പോള്‍ പ്രതികരിക്കാത്തവരാണ് മഹിളാ കോണ്‍ഗ്രസുകാര്‍. അവര്‍ തന്റെ പരാമര്‍ശത്തിനെതിരേ പ്രതിഷേധവുമായി വരുന്നത് കാണുമ്പോള്‍ നീതി ബോധമുള്ളവര്‍ക്കു ഓക്കാനമാണ് വരികയെന്നു മണി പരിഹസിച്ചു.

2

നേരത്തേയും കോണ്‍ഗ്രസിനെതിരേ മണി രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവുമധികം ആക്ഷേപം കേട്ടത് കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ത്രീ പീഡനത്തിന്റെ ആളുകളാണെന്നും മണി പറഞ്ഞത് വലിയ വിവാദമായിരുന്നു.

English summary
Minister m m mani says congress is recruting agency of bjp, rss.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X