കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ വികാരഭരിതനായി മാണി; വിഎസ്സിനും ജോര്‍ജിനും വിമര്‍ശനം

  • By Anwar Sadath
Google Oneindia Malayalam News

പാലാ: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതി പരാമര്‍ശനത്തിന് വിധേയനായി മന്ത്രിസ്ഥാനം രാജിവെച്ച കെ എം മാണിക്ക് സ്വന്തം മണ്ഡലമായ പാലായില്‍ വമ്പിച്ച സ്വീകരണം നല്‍കി. തിരുവനന്തപുരത്തുനിന്നും വിവിധയിടങ്ങളിലെ സ്വീകരണ പരിപാടിക്കുശേഷം വെള്ളിയാഴ്ച വൈകിട്ടോടുകൂടിയായിരുന്നു മാണി പാലായിലെത്തിയത്.

കോഴക്കേസില്‍ ആരോപണ വിധേയനാണെങ്കിലും മാണിയെ സ്വീകരിക്കാനായി കേരള കോണ്‍ഗ്രസ് വലിയൊരു ജനക്കൂട്ടത്തെ സ്ഥലത്ത് ഒരുക്കി നിര്‍ത്തിയിരുന്നു. പ്രസംഗിക്കാന്‍ വേദിയിലെത്തിയ മാണി ജനക്കൂട്ടത്തിന്റെ സഹതാപം പിടിച്ചുപറ്റാനെന്നവണ്ണം പലപ്പോഴും വികാരാധീനനാകുകയും പാലായിലെ ജനങ്ങളെ പുകഴ്ത്തുകയും നന്ദിപറയുകയും ചെയ്തു.

mani2

തനിക്കെതിരെ ഗൂഢാലാചനയുണ്ടാക്കിയത് ആരാണെന്ന് മാണി വെളിപ്പെടുത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ബാര്‍ കോഴയെപ്പറ്റി പരാമര്‍ശിക്കാതെയായിരുന്നു മാണിയുടെ പ്രസംഗം. 50 വര്‍ഷമായി എംഎല്‍എയായ തനിക്കെതിരായ നുണപ്രചരണം വിലപ്പോകില്ല. എവിടെ ചെന്നാലും പാലയാണ് തന്റെ ലോകമെന്നും മാണി പറഞ്ഞു.

അച്യുതാനന്ദന്‍ തന്നെയോര്‍ത്ത് കരയേണ്ടതില്ല. അച്യുതാനന്ദന്‍ മകനെയോര്‍ത്ത് കരഞ്ഞാല്‍ മതിയെന്നു പറഞ്ഞ മാണി പിസി ജോര്‍ജിനെയും കണക്കറ്റ് പരിഹസിച്ചു. നിയമസഭയ്ക്കും ഒരു നിലവാരം ഉണ്ട്. ആ നിലവാരത്തിലും താഴ്ന്നതാണ് ജോര്‍ജിന്റെ പ്രവര്‍ത്തിയെന്ന് മാണി സൂചിപ്പിച്ചു. നമ്മുടെ ഔദാര്യം പറ്റിയാണ് ഇപ്പോള്‍ നമ്മളെ തെറി പറയുന്നതെന്നും മാണി ജോര്‍ജിന്റെ പേരെടുത്തു പറയാതെ വിമര്‍ശിച്ചു.

English summary
Bar bribery case; Mani attacks VS in Pala, keeps mum on conspiracy theory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X