കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ നിര്‍ണായകമാകുക മാണിയുടേയും ബിഡിജെഎസിന്റേയും തീരമാനം...

  • By Desk
Google Oneindia Malayalam News

ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം നിലനില്‍ക്കെ മാണിയുടേയും ബിഡിജെഎസിന്റേയും നിലപാട് എന്തായിരിക്കുമെന്നത് സസ്‌പെന്‍സ് ആയി തുടരുന്നു.അതേ സമയം ഉപതിരഞ്ഞെടുപ്പിലെ മറ്റൊരു സ്വാധീനശക്തിയായ എസ്എന്‍ഡിപി തങ്ങളുടെ നിലപാട് 23ന് അറിയിക്കുമെന്ന് പറയുന്നു. ഇത് വരെ കാത്തുനില്‍ക്കേണ്ട മാണിയുടെ നിലപാടറിയാന്‍ എന്ന് പറയുമ്പോഴും പ്രഖ്യാപനം എന്ന് എന്ന ചോദ്യം ഇപ്പോഴും ഉയരുന്നു. ബിഡിജെഎസിന്റെ കാര്യത്തിലാകട്ടെ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ബിഡിജെഎസും ബിജെപിയും ഉടക്കിലാണെന്നത് എസ്എന്‍ഡിപിയേയും കുഴയ്ക്കുന്നുണ്ട്.യോഗത്തിന്റെ തീരുമാനം 20ന് പ്രഖ്യപിക്കേണ്ടതായിരുന്നു, ബിഡിജെഎസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് 3 ദിവസം നീട്ടിയത്.ബിഡിജെഎസ് ഇതുവരെ ചെങ്ങനൂരില്‍ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല.കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. കേന്ദ്രത്തില്‍ നിന്ന് അങ്ങനൊരു ഉറപ്പും കിട്ടിയിരുന്നു.എന്നാല്‍ കര്‍ണാടകയില്‍ കാര്യങ്ങള്‍ കുഴഞ്ഞതോടെ ബിഡിജെഎസിന്റെ കാര്യത്തിലും തീരുമാനം വഴങ്ങി. അതേസമയം ചെങ്ങനൂര് പിടിക്കാന്‍ ബിഡിജെഎസിനെ ഒപ്പം കൂട്ടമെന്ന കാര്യം സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.അവിടെയുള്ള 164 ബൂത്തില്‍ 150ലും ബിഡിജെഎസിനു കമ്മിറ്റികളുണ്ട്.

mani

യോഗത്തിന്റെ സ്വാധീനം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ബിജെപി.കഴിഞ്ഞതവണ യൂഡിഎഫിന്റെ കൂടെ കളത്തിലിറങ്ങിയ എന്ത് നിലപാടെടുക്കും എന്ന് ഇനിയും തീരുമാനമായിട്ടില്ല.മാണി ഗ്രൂപ്പിന്റെ സ്റ്റിയറിങ് കമ്മിറ്റി നിയോഗിച്ച ഉപസമിതി ഔപചാരികമായി യോഗം ചേര്‍ന്നിട്ടില്ലെങ്കിലും തീരുമാനം ഉടന്‍ ഉണ്ടായേക്കും.സമിതിയിലുള്ള എംഎല്‍എമാര്‍ കഴിഞ്ഞദിവസം കെ.എം.മാണിയും ജോസ് കെ.മാണിയുമായി തലസ്ഥാനത്തു ചര്‍ച്ച നടത്തി. ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെട്ടൊന്നൊരു തീരുമാനത്തിലെത്തേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം എന്നും സൂചനയുണ്ട്.

English summary
mani and bdjs decision in chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X