കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പന്‍ ഒറ്റയ്ക്കല്ല; കൂടെ 9 പ്രമുഖരും... 10 പേര്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ചു, ഇനി എന്‍സിപി കേരള

Google Oneindia Malayalam News

കോട്ടയം: പാലാ സീറ്റിനെ ചൊല്ലിയുള്ള വിവാദത്തെ തുടര്‍ന്ന് എന്‍സിപിയില്‍ കൂട്ടരാജി. പാലാ എംഎല്‍എ മാണി സി കാപ്പന്‍ രാജിവച്ചു. ഇദ്ദേഹത്തോടൊപ്പം 9 എന്‍സിപി നേതാക്കളും പാര്‍ട്ടി വിട്ടു. തിങ്കളാഴ്ച എന്‍സിപി കേരള എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ മാണി സി കാപ്പനെതിരെ നടപടിയെടുക്കാനാണ് എകെ ശശീന്ദ്രന്‍ പക്ഷത്തിന്റെ നീക്കം. എംഎല്‍എ പദവിയില്‍ നിന്ന് പുറത്താക്കാനുള്ള കരുനീക്കവും ആരംഭിച്ചു എന്നാണ് വിവരം. അതേസമയം, എംഎല്‍എ പദവി രാജിവെക്കില്ല എന്നാണ് മാണി സി കാപ്പന്‍ പറയുന്നത്. കേരള കോണ്‍ഗ്രസുകാര്‍ മുന്നണി മാറിയപ്പോള്‍ പല നേതാക്കളും രാജിവച്ചില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു.

m

പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന മാണി സി കാപ്പനെതിരെ സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് എകെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. അച്ചടക്ക ലംഘനമാണ് അദ്ദേഹം നടത്തുന്നത്. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ഘടകകക്ഷിയാകാനാണ് മാണി സി കാപ്പന്റെ തീരുമാനം. കോര്‍പറേഷന്‍, ബോര്‍ഡ് പദവികള്‍ വഹിക്കുന്ന കാപ്പനൊപ്പമുള്ളവര്‍ വൈകാതെ രാജി പ്രഖ്യാപിക്കും. ഇന്ന് പാലായില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര എത്തുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫ് വേദിയിലെത്തും. മൂന്ന് സീറ്റുകള്‍ മാണി സി കാപ്പന്‍ വിഭാഗത്തിന് യുഡഎഫ് നല്‍കുമെന്നാണ് സൂചന.

സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...സ്പീക്കര്‍ ആകണമെന്ന് പിസി ജോര്‍ജ്; മന്ത്രിയാകാനിരിക്കെ അന്ന് രണ്ടുപേര്‍ പാരവച്ചു, ഇനി ഒരുതവണ കൂടി...

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

കാപ്പന്‍ ഉള്‍പ്പെടെ ഇതുവരെ പത്ത് പേര്‍ മാത്രമാണ് രാജിവച്ചതെന്ന് പീതാംബരന്‍ അറിയിച്ചു. എന്‍സിപിയില്‍ നിന്ന് മാണി സി കാപ്പന്‍ രാജിവച്ചത് വഞ്ചനയായി കാണേണ്ടതില്ല എന്നാണ് പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചത്. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുത്തതിലുള്ള വിഷമം കാരണമാണ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

English summary
Mani C Kappan and 9 leaders resigned from NCP; Will Creates New Party as NCP Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X