കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരക്കിട്ട നീക്കവുമായി എൻസിപി; പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്.. കാപ്പനും കൂട്ടരും യുഡിഎഫിലെത്തും?4 സീറ്റിൽ ധാരണ?

Google Oneindia Malayalam News

കോട്ടയം; ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ എത്തിയത് മുതൽ കടുത്ത ആശങ്കയിലായിരുന്നു ഘടകക്ഷിയായ എൻസിപി. ജോസിന്റെ വരവോടെ തങ്ങൾക്ക് കൂടുതൽ നഷ്ടം സംഭവിക്കുമെന്ന കാര്യത്തിൽ ഉണ്ടായിരുന്ന ബോധ്യമായിരുന്നു പാർട്ടിയുടെ ഈ ആശങ്കകൾക്ക് പിന്നിൽ.

തദ്ദേശ തിരഞ്ഞെടുപ്പോടെ തങ്ങളുടെ ആശങ്കകൾ ശരിവെയ്ക്കുന്ന നടപടികളാണ് മുന്നണിയിൽ നിന്ന് ഉണ്ടാകുന്നതെന്ന വിമർശനമാണ് നേതൃത്വം ഉയർത്തിയിരുന്നത്. ഇപ്പോഴിതാ അവഗണനയിൽ പ്രതിഷേധിച്ച് നിർണായക തിരുമാനങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് എൻസിപി എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വിശദാംശങ്ങളിലേക്ക്

പോര് പാലായിൽ

പോര് പാലായിൽ

സിറ്റിംഗ് സീറ്റായ പാലായെ ചൊല്ലിയായിരുന്നു തുടക്കം മുതൽ എൻസിപി ആശങ്കകൾ ഉയർത്തിയത്. കെഎം മാണിയുടെ കേരള കോൺഗ്രസിൻറെ കുത്തക തകർത്ത് പിടിച്ചെടുത്ത പാലാ ആർക്ക് വേണ്ടിയും വിട്ട് കൊടുക്കാൻ എൻസിപി ഒരുക്കമല്ലെന്ന് പാർട്ടിയും സിറ്റിംഗ് എംഎൽഎയുമായ മാണി സി കാപ്പനും നേതൃത്വത്തെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പിലെ അവഗണ

തിരഞ്ഞെടുപ്പിലെ അവഗണ

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഇത് സംബന്ധിച്ച് എൽഡിഎഫിൽ ആവർത്തിച്ചെങ്കിലും 'പാലാ'യിൽ തത്കാലം തിരുമാനങ്ങളൊന്നും കൈക്കൊണ്ടില്ലെന്നായിരുന്നു എൻസിപിയോട് ഇടത് നേതൃത്വം വ്യക്തമാക്കിയത്.മാത്രമല്ല തിരഞ്ഞെടുപ്പിൽ ചില ഉറപ്പുകളും എൻസിപിക്ക് നേതൃത്വം നൽകി.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ കനത്ത നഷ്ടം നേരിട്ടതോടെ മുന്നണി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് എൻസിപി ഉയർത്തിയത്.

എൻസിപി യുഡിഎഫിലേക്ക്?

എൻസിപി യുഡിഎഫിലേക്ക്?

മാത്രമല്ല പരസ്യമായി ഇക്കാര്യത്തിൽ എതിർപ്പ് അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ജോസ് പക്ഷം വൻ മുന്നേറ്റം കാഴ്ച വെച്ച സാഹചര്യത്തിൽ പാലായിൽ എൻസിപി വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന കാര്യത്തിൽ കാര്യത്തിൽ ഇനി തർക്കമില്ല. ഈ സാഹചര്യത്തിൽ കാപ്പന്റെ നേതൃത്വത്തിൽ എൻസിപിയിലെ ഒരു വിഭാഗം യുഡിഎഫിലേക്ക് ചേക്കാറാനുള്ള ചരടുവലികൾ ശക്തമാക്കിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

പാലായിൽ കാപ്പൻ തന്നെ

പാലായിൽ കാപ്പൻ തന്നെ

കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് കാപ്പനുമായി ചർച്ച നടത്തിയെന്നും പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കാപ്പൻ തന്നെ മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം റിപ്പോർട്ടുകളെല്ലാം ശരിവെയ്ച്ച് കൊണ്ട് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് പുതിയ വെടിപൊട്ടിക്കുകയും ചെയ്തു. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ തന്നെ എത്തുമെന്നായിരുന്നു ജോസഫ് പറഞ്ഞത്.

മറുപടിയുമായി നേതാവ്

മറുപടിയുമായി നേതാവ്

ശരദ് പവാറിന്റെ പാര്‍ട്ടിയുടെ ഭാഗമായിത്തന്നെയാണ് മാണി സി കാപ്പന്‍ എത്തുകയെന്നും പാല സീറ്റ് ജോസഫ് വിഭാഗം വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.ഇപ്പോഴിതാ ജോസഫിന്റെ പ്രതികരണത്തിൽ മറുപടി പറയുകയാണ് എൻസിപി നേതാവ് സലീം പി മാത്യു. റിപ്പോർട്ടർ ചാനലിനോടായിരു്നു അദ്ദേഹത്തിന്റെ പ്രതികരണം.ജോസഫ് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹവും താത്പര്യവും ആയിരിക്കുമെന്ന് ജോസഫ് സലീം പ്രതികരിച്ചു.

ദേശീയ നേതൃത്വത്തെ അറിയിച്ചു

ദേശീയ നേതൃത്വത്തെ അറിയിച്ചു

'നിലവില്‍ എല്‍ഡിഎഫിലാണ്, നിയമസഭ തെരഞ്ഞെടുപ്പില്‍ എവിടെയായിരിക്കും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും സലീം വ്യക്തമാക്കി.തദ്ദേശ തിരഞ്ഞെടുപ്പിലെ അവഗണയിൽ പാർട്ടിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം ഇടതുമുന്നണിയിൽ അറിയിച്ചിട്ടുണ്ട്.ദേശീയ നേതൃത്വത്തേയും സംസ്ഥാന നേതൃത്വം ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്.

അഭിപ്രായം തേടും

അഭിപ്രായം തേടും

സംസ്ഥാന നേതാക്കൾക്ക് മാത്രമായി മുന്നണി മാറ്റം സംബന്ധിച്ച് ഒരു തിരുമാനം കൈക്കൊള്ളാൻ സാധിക്കില്ല. കേരളത്തിന്റെ ചുമതലയുള്ള പാർട്ടി ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ഉടൻ കേരളത്തിലെത്തുകയും ഇപ്പോഴത്തെ വിവാദങ്ങൾ സംബന്ധിച്ച് സംസ്ഥാന നേതാക്കളോട് അഭിപ്രായം തേടുകയും ചെയ്യു.ദേശീയ നേതൃത്വത്തിന്റെ തിരുമാനം എന്ത് തന്നെയായാലും അത് സംസ്ഥാന നേതാക്കൾ അംഗീകരിക്കുമെന്നും സലീം പറഞ്ഞു.

അനുകൂല നിലപാട്

അനുകൂല നിലപാട്

അതേസമയം മുന്നണി വിടുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് അനുകൂല നിലപാടാണെന്നാണ് റിപ്പോർട്ടുകൾ.എൻസിപി അധ്യക്ഷൻ ശരദ് പവാർ യുപിഎ അധ്യക്ഷനായേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ എൻസിപി യുഡിഎഫിൽ തുടരുന്നതാണ് പാർട്ടിക്ക് ഗുണം ചെയ്യുകയെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ ചർച്ചകൾ നടന്നേക്കും.

നാല് സീറ്റുകൾ

നാല് സീറ്റുകൾ

നിലവിൽ നാല് സീറ്റുകൾ യുഡിഎഫ് എൻസിപിക്ക് നൽകാമെന്നാണ് ചർച്ചകൾ എന്നാണ് റിപ്പോർട്ട്. പാലായ്ക്ക് പുറമെ കുട്ടനാട്,കായംകുളം സീറ്റുകളും മലബാറിൽ ഒരു സീറ്റുമാണ് എൻസിപി ആവശ്യപ്പെട്ടതെന്നാണ് വിവരം. പാലായിൽ ജോസ് കെ മാണി ഇടതുമുന്നണി സ്ഥാനാർത്ഥിയായൽ ശക്തമായ സ്ഥാനാർത്ഥിയെ ഇവിടെ കണ്ടെത്തുക യുഡിഎഫിന് എളുപ്പമായക്കേില്ല.മാണി സി കാപ്പനെത്തുന്നതോടെ പോര് കനപ്പിക്കാനാകുമെന്ന് യുഡിഎഫ് നേതൃത്വം കരുതുന്നു.

സ്ഥാനാർത്ഥികൾ

സ്ഥാനാർത്ഥികൾ

കുട്ടനാട് സീറ്റിൽ സലീം പി മാത്യുവുമായിരിക്കും മത്സരിച്ചേക്കുക.കുട്ടനാട് കിട്ടിയില്ലേങ്കിൽ കാഞ്ഞിരപ്പള്ളിക്കായി അവകാശം ഉയർത്തിയേക്കും. കായംകുളത്ത് സുൾഫിക്കറാകും എൻസിപി സ്ഥാനാർത്ഥിയായേക്കുക. അതിനിടെ മാണി സി കാപ്പനൊപ്പം എൻസിപിയിൽ നിന്ന് ആരൊക്കെ എൽ‍ഡിഎഫിലെത്തിയേക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.എന്‍സിപി ഔദ്യോഗിക നേതൃത്വത്തെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തുടങ്ങിയതായി റിപ്പോർട്ട് ഉണ്ട്.

ശശീന്ദ്രൻ വിഭാഗം

ശശീന്ദ്രൻ വിഭാഗം

സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനുമായി കാപ്പൻ ചർച്ചനടത്തിയെന്നും നിലപാട് അനുകൂലമാണെന്നുമാണ് വിവരം. എന്നാൽ പാർട്ടിയിലെ മറ്റൊരു എംഎൽഎയും മന്ത്രിയുമായി എകെ ശശീന്ദ്രൻ വിഭാഗം മുന്നണി മാറ്റത്തിന് തയ്യാറായേക്കില്ല. എന്തൊക്കെ സംഭവിച്ചാലും എൽഡിഎഫിൽ തുടരുമെന്ന് ആവർത്തിക്കുകയാണ് ശശീന്ദ്രൻ വിഭാഗം.

പാർട്ടി പിളരും

പാർട്ടി പിളരും

അതേസമയം ദേശീയ നേതൃത്വം പറഞ്ഞാൽ ആ തിരുമാനം എന്ത് തന്നെയായാലും അത് ശശീന്ദ്രൻ വിഭാഗം നേതാക്കൾ അനുസരിക്കേണ്ടി വരുമെന്ന് സലീം പറഞ്ഞു. അതേസമയം ശശീന്ദ്രൻ വിഭാഗം കടുംപിടിത്തം തുടർന്നാൽ എൻസിപി പിളർന്നേക്കിം. അങ്ങനെയെങ്കിൽ ശശീന്ദ്രനും സംഘത്തിനും പുതിയ പാർട്ടി രൂപീകരിക്കേണ്ടി വരും.

Recommended Video

cmsvideo
India is holding dry run in four states

English summary
kerala assembly election 2021; will NCP join UDF ,this is mani c kappan faction leader says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X