കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിഞ്ഞ് കളിച്ച് കോൺഗ്രസ്; എൻസിപി യുഡിഎഫിലേക്ക്?4 സീറ്റുകൾ നൽകും..ഉമ്മൻ ചാണ്ടിയുമായി ചർച്ച?

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേടിയതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്..ജോസ് കെ മാണിയുടെ നേതത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ ചുവടുമാറ്റമാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തളർത്തിയത്. അതുകൊണ്ട് തന്നെ ക്ഷീണം മറികടക്കാൻ തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ ഘടകകക്ഷികളെ മുന്നണിയിൽ എത്തിക്കാനാണ് നീക്കം. എൽഡിഎഫ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന എൻസിപിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

 തുടക്കം മുതൽ തന്നെ

തുടക്കം മുതൽ തന്നെ

ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം മുന്നണിയിൽ എത്തിയത് എൻസിപി നേതൃത്വത്തെ തുടക്കം മുതൽ തന്നെ അസ്വസ്ഥരാക്കിയിരുന്നു. ജോസ് എത്തിയാൽ പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന ആശങ്കയയാിരുന്നു ഇതിന് പിന്നിൽ. എന്നാൽ പാലായിൽ ധൃതിപ്പെട്ട് തിരുമാനം കൈക്കൊള്ളില്ലെന്ന സിപിഎം നേതൃത്വതതിന് ഉറപ്പ് നൽകി. ഇതോടെ എൻസിപി തദ്ദേശ തിരഞ്ഞെടുപ്പിൽ പരസ്യ എതിർപ്പുകളൊന്നും പ്രകടിപ്പിച്ചിരുന്നില്ല.

 സിപിഎം വിട്ടുവീഴ്ച ചെയ്യും

സിപിഎം വിട്ടുവീഴ്ച ചെയ്യും

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുന്നണിയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ജോസ് കെ മാണിക്കും കൂട്ടർക്കും ഏറെ അനുകൂലമായിരിക്കുകയാണ്. എൽഡിഎഫ് നേടിയ വിജയത്തിൽ കേരള കോൺഗ്രസിന്റെ പങ്ക് ചെറുതല്ല.അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിൽ ജോസിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും സിപിഎം തയ്യാറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 പാലാ വിട്ടുകൊടുക്കില്ല

പാലാ വിട്ടുകൊടുക്കില്ല

ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ തട്ടകമായ പാലായിൽ ജോസ് വിഭാഗം അവകാശം ഉന്നയിക്കുമെന്ന് വ്യക്തമാണ്.ഇത് തന്നെയാണ് എൻസിപിയെ ആശങ്കപ്പെടുത്തുന്നതും.സിറ്റിംഗ് സീറ്റ് ജോസിന് വേണ്ടി അടിയറ വെയ്ക്കുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നൽകുമെന്നാണ് എൻസിപി നേതാക്കളുടെ നിലപാട്.‌

 എൻസിപിയെ തഴയും

എൻസിപിയെ തഴയും

പാലാ കേരള കോൺഗ്രസിനോട് പൊരുതി നേടിയതാണെന്നും ഒരു വീട്ടുവീഴ്ചയും ചെയ്യില്ലെന്നും പല ആവർത്തി മാണി സി കാപ്പൻ ആവർത്തിച്ച് കഴിഞ്ഞു. എന്നാൽ ജോസിനെ സംബന്ധിച്ച് പാലാ നിർണായകമാണെന്നിരിക്കെ എൻസിപിയെ തഴയാൻ തന്നെയാകും ഇടതുമുന്നണി തിരുമാനം.

 ദേശീയ നേതൃത്വത്തിൻറെ പിന്തുണ

ദേശീയ നേതൃത്വത്തിൻറെ പിന്തുണ

ഈ സാഹചര്യത്തിലാണ് മുന്നണിമാറ്റത്തിനുള്ള ചർച്ചകൾ എൻസിപിയിൽ ശക്തമായത്.തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലെത്തിയാൽ ശക്തമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് മാണി സി കാപ്പൻ ഉൾപ്പെടെയുള്ള എൻസിപിയിലെ ഒരുവിഭാഗത്തിന്റെ നിലപാട്.എൻസിപി ദേശീയ നേതൃത്വവും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.

 യുഡിഎഫ് നേതാക്കളുടെ ചർച്ച

യുഡിഎഫ് നേതാക്കളുടെ ചർച്ച

എൻസിപി അധ്യക്ഷൻ ശരദ് പവാർ യുപിഎ അധ്യക്ഷനായേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ എൻസിപി യുഡിഎഫിൽ തുടരുന്നതാണ് പാർട്ടിക്ക് ഗുണം ചെയ്യുകയെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്.അതേസമയം ഇതിനോടകം തന്നെ യുഡിഎഫ് നേതാക്കൾ മാണി സി കാപ്പൻ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

 നാല് സീറ്റുകൾ

നാല് സീറ്റുകൾ

ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരാണ് എൻസിപിയുമായി ചർച്ച നടത്തിയതെന്ന് മംഗളം റിപ്പോർട്ട് ചെയ്തു.ചർച്ചയിൽ നാല് സീറ്റുകൾ എൻസിപി യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടത്രേ. പാലായ്ക്ക് പുറമെ കുട്ടനാട്,കായംകുളം സീറ്റുകളും മലബാറിൽ ഒരു സീറ്റുമാണ് എൻസിപിയുടെ ആവശ്യം.

 പാലാ കാപ്പന് വേണ്ടി

പാലാ കാപ്പന് വേണ്ടി

കുട്ടനാട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിട്ട് നൽകിയില്ലേങ്കിൽ കാഞ്ഞിരപ്പള്ളി ആവശ്യപ്പെട്ടേക്കും.കാഞ്ഞിരപ്പള്ളി ജോസ് കെ മാണി വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റാണ്. ആവശ്യങ്ങൾ യുഡിഎഫ് അംഗീകരിച്ചാൽ പാലായിൽ മാണി സി കാപ്പൻ തന്നെ സ്ഥാനാർത്ഥിയാകും.

 പാലാ പിടിക്കാൻ

പാലാ പിടിക്കാൻ

ജോസ് പാലായിൽ മത്സരിച്ചാൽ ശക്തനായൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത് യുഡിഎഫിന് തലവേദനയാകും.ജോസഫ് വിഭാഗത്തിനും ഇവിടെ ശക്തരായ നേതാവില്ല. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താലും ഫലം കാണില്ലെന്നും നേതത്വം കരുതുന്നു. അതുകൊണ്ട് തന്നെ മാണി സി കാപ്പനെ ഇറക്കിയാൽ പാലാ പിടിക്കാനാകുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്.

 സീറ്റ് ചർച്ചകൾ

സീറ്റ് ചർച്ചകൾ

അതേസമയം കുട്ടനാട്ടിൽ സലീം പി ചാക്കോയ്ക്കും കായംകുളത്ത് സുൾഫിക്കർ‍മയൂരിക്കും വേണ്ടിയാണ് എൻസിപി സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.സീറ്റുകൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ യുഡിഎഫ് നേതാക്കൾ എൻസിപിയുമായിചർച്ച നടത്തിയേക്കും.

 അന്തിമ ധാരണ

അന്തിമ ധാരണ

അന്തിമ ധാരണ ആയാൽഎൻസിപി മറുകണ്ടം ചാടും. പാർട്ടി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ ഉൾപ്പെടെയുള്ളവർ ഇതിന് തയ്യാറായി കഴിഞ്ഞെന്നാണ് വിവരം.
അതേസമയം പാർട്ടിയിലെ മറ്റൊരു എംഎൽഎയും മന്ത്രിയുമായി എകെ ശശീന്ദ്രൻ വിഭാഗം മുന്നണി മാറ്റത്തിന് എതിരാണ്.

 പുതിയ പാർട്ടി

പുതിയ പാർട്ടി

ഇവർ എന്തൊക്കെ സംഭവിച്ചാലും എൽഡിഎഫിൽ തുടരുമെന്ന് ആവർത്തിക്കുകയാണ്.കടുംപിടിത്തം തുടർന്നാൽ എൻസിപി പിളർന്നേക്കുമെന്നാണ് റിപ്പോ്‍ട്ടുകൾ. അങ്ങനെയെങ്കിൽ ശശീന്ദ്രനും സംഘത്തിനും പുതിയ പാർട്ടി രൂപീകരിക്കേണ്ടി വരും.

''वदतु संस्कृतम्।जयतु भारतम्';പരിഹസിച്ച് ഇല്ലാതാക്കാമെന്ന് കരുതിയവർ ആ വെളളം വാങ്ങിവെച്ചേക്ക്'''वदतु संस्कृतम्।जयतु भारतम्';പരിഹസിച്ച് ഇല്ലാതാക്കാമെന്ന് കരുതിയവർ ആ വെളളം വാങ്ങിവെച്ചേക്ക്'

റാന്നി സീറ്റിൽ ഇത്തവണ അറ്റകൈ നീക്കത്തിന് സിപിഎം? ചരടുവലിച്ച് ജോസ് കെ മാണി..നിർണായകംറാന്നി സീറ്റിൽ ഇത്തവണ അറ്റകൈ നീക്കത്തിന് സിപിഎം? ചരടുവലിച്ച് ജോസ് കെ മാണി..നിർണായകം

'ഫാദർ കാട്ടൂർ ശൃംഗാരപ്രിയനായിരുന്നുവെന്ന്..ഇരയ്‌ക്കൊപ്പംനിന്ന രാജു ഴാങ് വാല്‍ ഴാങ്ങിനേക്കാല്‍ മുകളില്‍''ഫാദർ കാട്ടൂർ ശൃംഗാരപ്രിയനായിരുന്നുവെന്ന്..ഇരയ്‌ക്കൊപ്പംനിന്ന രാജു ഴാങ് വാല്‍ ഴാങ്ങിനേക്കാല്‍ മുകളില്‍'

Recommended Video

cmsvideo
Ramesh chennithala accepts congress's failure in local body election

English summary
Mani c kappan and Oommen chandy held talks says report ,ncp may join hands with UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X