കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്‍

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാന ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി കാപ്പന്‍. പാലാ മണ്ഡലത്തില്‍ കുറേക്കൂടി പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മാണി സി കാപ്പന്‍ പറഞ്ഞു. റബറിന്റെ താങ്ങുവില 170 ആയി ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. റബറിന് താങ്ങുവില 200 രൂപയും ഒട്ടുപാല്‍, ചിരട്ടപ്പാല്‍ എന്നിവയ്ക്ക് 150 രൂപ വീതം താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും താന്‍ നിവേദനം നല്‍കിയതായും കാപ്പന്‍ പറഞ്ഞു.

mani c kappan

അതേസമയം ഒരു പുതിയ കേരളം എന്ന ആശയത്തോട് നീതി പുലര്‍ത്തുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പുള്ള ഒരു ബജറ്റ് പ്രഖ്യാപനം എന്നതിലുപരി ജനക്ഷേമ പദ്ധതികള്‍ക്ക് ഒരുപാട് മുന്‍തൂക്കം നല്‍കുന്നൊരു ബജറ്റ് പ്രഖ്യാപനമാണ് നമ്മള്‍ കണ്ടത്. അധ്വാനിക്കുന്ന ജനവിഭാഗത്തിന് ആശ്വസിക്കാന്‍ ഒരുപാട് വകയുള്ളതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ ബജറ്റ്.

റബ്ബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തികൊണ്ടും, നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണ വിലകള്‍ ഉയര്‍ത്തികൊണ്ടും കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള പല പാക്കേജുകള്‍ ഈ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ശമ്പള സ്‌കെയില്‍, മൂന്ന് പുതിയ വ്യവസായ ഇടനാഴികള്‍, ഒരു ലക്ഷം വരെ സ്‌റ്റൈപ്പന്റുള്ള പോസ്റ്റ്-ഡോക്ടറല്‍ ഫെലോഷിപ്പുകള്‍, ലൈഫ് മിഷനു കീഴില്‍ ഒന്നര ലക്ഷം പുതിയ വീടുകള്‍, മത്സ്യബന്ധന മേഖലയ്ക്ക് ഉത്തേജനം, ആശ തൊഴിലാളികള്‍ക്കും പ്രീ-പ്രൈമറി അധ്യാപകര്‍ക്കും വര്‍ദ്ധിച്ച വേതനം മുതല്‍ സൗജന്യ കോവിഡ് വാക്‌സിന്‍ വരെ എത്തി നില്‍ക്കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനം.

കര്‍ഷക ക്ഷേമത്തില്‍ ഊന്നല്‍ നല്‍കിയ ഈ ബജറ്റ് കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ പ്രഖ്യാപിത മുദ്രാവാക്യമായി കര്‍ഷകരക്ഷയോടു ചേര്‍ന്ന് നില്‍ക്കുന്നതാണ്. കേരളാ കോണ്‍ഗ്രസ്സ് എം സര്‍ക്കാരിന് നിവേദനം നല്‍കി ആവശ്യപ്പെട്ട എല്ലാ വിഷയങ്ങളിലും അനുഭാവപൂര്‍ണ്ണമായ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ കര്‍ഷക ജനതയോടൊപ്പമാണെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണണെന്നും ജോസ് കെ മാണി പറഞ്ഞു.

സംസ്ഥാന ബജറ്റ്: ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടംസംസ്ഥാന ബജറ്റ്: ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടം

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനം: ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രിപ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനം: ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രി

റായ്ബറേലിയും കോണ്‍ഗ്രസിനെ കൈവിടും, സോണിയയെ പൂട്ടാന്‍ സ്മൃതി ഇറാനി, ഞെട്ടിച്ച് ബിജെപി!!റായ്ബറേലിയും കോണ്‍ഗ്രസിനെ കൈവിടും, സോണിയയെ പൂട്ടാന്‍ സ്മൃതി ഇറാനി, ഞെട്ടിച്ച് ബിജെപി!!

English summary
Mani c kappan express disappointments over budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X