കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ പിടിച്ച മാണി സി കാപ്പന്‍ പിണറായി മന്ത്രിസഭയിലേക്ക്?; ശശീന്ദ്രന്‍ എന്‍സിപി അധ്യക്ഷനായേക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കാലാവധി തീരാന്‍ ഒന്നരവര്‍ഷം കൂടി ബാക്കിയുള്ള പിണറായി വിജയന്‍ മന്ത്രിസഭയില്‍ അഴിച്ചു പണിയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രി എസി മൊയ്തീനും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയി പകരം പുതമുഖങ്ങള്‍ എത്തുന്ന തരത്തിലുള്ള അഴിച്ചു പണിയാണ് സിപിഎം ഉദ്ദേശിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞെന്ന് സെന്‍കുമാര്‍; കയ്യോടെ പിടികൂടിയപ്പോല്‍ പോസ്റ്റ് തിരുത്തി

എന്നാല്‍ ഈ വാര്‍ത്തകളെ സിപിഎം പൂര്‍ണ്ണമായി തള്ളിയതോടെ മന്ത്രിസഭാ ആഴിച്ചുപണിയെന്ന അഭ്യൂഹങ്ങള്‍ക്ക് അന്ന് അവസാനമായി. എന്നാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎല്‍എയുമായി തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് പിണറായി സര്‍ക്കാറില്‍ തങ്ങള്‍ക്കുള്ള മന്ത്രിയെ മാറ്റാന്‍ എന്‍സിപി ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ശശീന്ദ്രനെ മാറ്റണം

ശശീന്ദ്രനെ മാറ്റണം

നിലവില്‍ എലത്തൂര്‍ എംഎല്‍എ ആയ എകെ ശശീന്ദ്രനാണ് പിണാറായി വിജയന്‍ മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധി. ഇദ്ദേഹത്തെ മാറ്റി പാലാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള നീക്കമാണ് എന്‍സിപിയില്‍ ഒരു വിഭാഗത്തിന്‍റെ ആശീര്‍വാദത്തോടെ ദേശീയ ഘടകം നടത്തുന്നത്.

തോമസ് ചാണ്ടിയുടെ വിയോഗം

തോമസ് ചാണ്ടിയുടെ വിയോഗം

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ തോമസ് ചാണ്ടിയുടെ വിയോഗത്തോടെ പീതാംബര കുറുപ്പിനെ താല്‍ക്കാലിക അധ്യക്ഷനാക്കി പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിയെന്ന ദേശീയന നേതൃത്വം ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസത്തോടെ മാണി സി കാപ്പനെ മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം.

പുതിയ അധ്യക്ഷന്‍

പുതിയ അധ്യക്ഷന്‍

മാണി സി കാപ്പാന്‍ മന്ത്രിസഭയില്‍ എത്താനുള്ള സാധ്യതകളെ ഇടതുമുന്നണി നേതൃത്വവും തള്ളിക്കളയുന്നില്ല. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് തോമസ് ചാണ്ടി അനുസ്മരണം നടക്കുന്നുണ്ട്. അതിന് ശേഷം പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് പാര്‍ട്ടി നേതൃത്തിന്‍റെ തീരുമാനം.

അഴിച്ചു പണി വേണം

അഴിച്ചു പണി വേണം

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുമ്പോള്‍ മന്ത്രിസഭയിലും അഴിച്ചു പണി വേണമെന്ന ആവശ്യം എന്‍സിപി നേതൃത്വത്തില്‍ ഒരു വിഭാഗം ഇതിനോടകം തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. മാണി സി കാപ്പനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള നീക്കവുമായി ഒരു വിഭാഗവും രംഗത്തുണ്ട്.

താല്‍പര്യമില്ല

താല്‍പര്യമില്ല

എന്നാല്‍ യുഡിഎഫിന്‍റെ കുത്തക മണ്ഡലമായ പാല പിടിച്ചെടുത്തിതിലൂടെ കേരള രാഷ്ട്രീയത്തില്‍ വലിയ താരപരിവേഷം ലഭിച്ച മാണി സി കാപ്പന്‍ തനിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇരിക്കാന്‍ താല്‍പര്യമില്ലെന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന.

സാധ്യതകള്‍

സാധ്യതകള്‍

മാണി സി കാപ്പനെ മാറ്റി നിര്‍ത്തിയാല്‍ പിന്നീട് സംസാഥന അധ്യക്ഷ പദവിയില്‍ എത്താന്‍ സാധ്യതയുള്ളത് ടിപി പീതാംബരനും മന്ത്രിയായ എകെ ശശീന്ദ്രനുമാണ്. നേരത്തെ അധ്യക്ഷ പദവി മോഹിച്ചിരുന്ന എകെ ശശീന്ദ്രന് ഇപ്പോള്‍ ആ താല്‍പര്യമില്ല. മന്ത്രിസ്ഥാനത്ത് തുടരാന്‍ തന്നെയാണ് അദ്ദേഹത്തിന്‍ ആഗ്രഹം.

രണ്ടം തവണ മന്ത്രിയായത്

രണ്ടം തവണ മന്ത്രിയായത്

എന്നാല്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോട് താല്‍പര്യമില്ല. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ ഒഴിയാം എന്ന നിലയിലാണ് ശശീന്ദ്രന്‍ രണ്ടം തവണ മന്ത്രിയായത്. അതിനാല്‍ തന്നെ മാണി സി കാപ്പന് വേണ്ടി ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയണമെന്നാണ് ഈ വിഭാഗത്തിന്‍റെ ആവശ്യം.

സിപിഎമ്മിന് താല്‍പര്യം

സിപിഎമ്മിന് താല്‍പര്യം

മാണി സി കാപ്പനെ മന്ത്രിയാക്കുന്നതിന്‍റെ അനൗദ്യോഗിക ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരള രാഷ്ട്രീയത്തിലെ തന്നെ ശ്രദ്ധേയമായ വിജയം നേടിയ മാണി സി കാപ്പനെ മന്ത്രിയാക്കുന്നതിന് ഇടതുമുന്നണിക്ക്, പ്രത്യേകിച്ച് സിപിഎമ്മിന് വലിയ താല്‍പര്യമാണ് ഉള്ളത്.

തിരഞ്ഞെടുപ്പില്‍ ഗുണംലഭിക്കും

തിരഞ്ഞെടുപ്പില്‍ ഗുണംലഭിക്കും

മാണി സി കാപ്പന്‍ സംസ്ഥാന മന്ത്രിസഭയില്‍ എത്തിയാല്‍ അതിന്‍റെ ഗുണം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ലഭിക്കുമെന്നാണ് സിപിഎം വലിയിരുത്തുന്നത്. മാണി സി കാപ്പനെ മന്ത്രിയാക്കുന്നതില്‍ സിപിഎം കൂടി കൃത്യമായ നിലപാട് സ്വീകരിച്ചാല്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടി വരും.

താല്‍ക്കാലിക അധ്യക്ഷന്‍

താല്‍ക്കാലിക അധ്യക്ഷന്‍

അങ്ങനെ വരുന്നതോടെ ശശീന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാവും. തിരക്ക് പിടിച്ച് നീക്കങ്ങള്‍ നടത്താതെ ഫെബ്രുവരിയില്‍ അഴിച്ചു പണി നടത്താനാണ് എന്‍സിപി ലക്ഷ്യമിടുന്നത്. അതുവരെ ടിപി പീതാംബരനെ താല്‍ക്കാലിക അധ്യക്ഷനായി നിയമിക്കും. നേരത്തെ സംസ്ഥാന അധ്യക്ഷനായിരുന്നു ഉഴവൂര്‍ വിജയന്‍ അന്തരിച്ചപ്പോഴും ടിപി പീതാംബര്‍ന്‍ താല്‍ക്കാലിക അധ്യക്ഷനായി നിയമിതനായിട്ടുണ്ട്.

 പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍ പാലാ ആവര്‍ത്തിക്കാന്‍ വയ്യ; കുട്ടനാട് എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്, എല്‍ഡിഎഫിലും ആലോചനകള്‍

 ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍ ആദില്‍ അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തത് ഇഷ്ടമായില്ലെന്ന് വിമര്‍ശനം; മറുപടിയുമായി നടന്‍

English summary
mani c kappan likely to be minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X