കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പിടികൊടുക്കാതെ മാണി സി കാപ്പന്‍; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു, മൂന്ന് സീറ്റ് കിട്ടണം

Google Oneindia Malayalam News

കോട്ടയം: പാലാ നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി വിട്ട മാണി സി കാപ്പന്‍ എംഎല്‍എ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കോണ്‍ഗ്രസില്‍ ചേരണമെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം അവഗണിച്ചാണ് മാണി സി കാപ്പന്റെ നീക്കം. യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അദ്ദേഹം മൂന്ന് സീറ്റുകള്‍ ചോദിക്കുമെന്നും അറിയിച്ചു. എന്‍സിപി വിട്ട് നിരവധി പേരാണ് മാണി സി കാപ്പനൊപ്പം ചേരുന്നത്. ഇത് അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് പകരുകയാണ്. മറുഭാഗത്ത് എന്‍സിപി കൂടുതല്‍ ക്ഷീണിക്കുകയും ചെയ്യുന്നു.

m

തന്റെ കുടുംബത്തിന്റെ കോണ്‍ഗ്രസ് പാരമ്പര്യം മനസിലാക്കിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചതെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടക കക്ഷിയാകാനാണ് നേരത്തെ തീരുമാനിച്ചത്. എന്‍സിപിയേക്കാള്‍ ശക്തമായതാകും പുതിയ പാര്‍ട്ടി. കോണ്‍ഗ്രസിലേക്കില്ല എന്ന് ഹൈക്കമാന്റ് പ്രതിനിധികളെ കണ്ട് അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്റ് പ്രതിനിധി താരീഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി. അതിന് ശേഷമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നത്. യുഡിഎഫിലെ മറ്റു നേതാക്കളെ വൈകാതെ കാണും.

അടവ് മാറ്റി പിജെ ജോസഫ്; പുതിയ പാര്‍ട്ടിക്ക് 2 പേര് പരിഗണനയില്‍, കോട്ടയത്ത് തിരക്കിട്ട നീക്കങ്ങള്‍അടവ് മാറ്റി പിജെ ജോസഫ്; പുതിയ പാര്‍ട്ടിക്ക് 2 പേര് പരിഗണനയില്‍, കോട്ടയത്ത് തിരക്കിട്ട നീക്കങ്ങള്‍

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Pre pole survey of asianet and 24 news

പുതിയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ആയിരത്തോളം വരുന്ന തങ്ങളുടെ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിക്കെത്തും. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറിച്ചുള്ള പ്രതികരണം ഇതുവരെ യുഡിഎഫ് നേതാക്കളില്‍ നിന്നുണ്ടായിട്ടില്ല. പാലാ മാത്രമല്ല, കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസമലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസ

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Mani C Kappan MLA announced new Political party as Nationalist Congress Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X