കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജോസ് കെ മാണിക്ക് ഇടതുമുന്നണിയിലേക്ക് വരാം; പക്ഷെ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കും'

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തെ ഇടതുമുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് സിപിഎം. മുന്നണിയിലെ സിപിഐ ഒഴികേയുള്ള മറ്റ് ഘടകക്ഷികള്‍ക്കെല്ലാം ജോസിനോട് അനുകൂല സമീപനമാണ് ഉള്ളത്.

സിപിഐയില്‍ തന്നെ കാനം രാജേന്ദ്രന് മാത്രമാണ് ശക്തമായ വിയോജിപ്പുള്ളത് അസിസ്റ്റന്‍റ് സെക്രട്ടറിമാരായ പ്രകാശ് ബാബുവിനും സത്യന്‍ മൊകേരിക്കും കാനത്തിന്‍റെ അത്ര കടുപിടിത്തും ഇല്ല. ഈ സാഹചര്യത്തില്‍ ജോസിന്‍റെ എല്‍ഡിഎഫ് പ്രവേശനത്തിന് വഴിയൊരുങ്ങുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്‍സിപിയും തങ്ങളുടെ നിലപാട് വ്യക്തമാക്കി വന്നിട്ടുണ്ട്.

എല്‍ഡിഎഫിലേക്ക്

എല്‍ഡിഎഫിലേക്ക്

ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത ആദ്യ കക്ഷിയാണ് എന്‍സിപി. ചര്‍ച്ചകള്‍ നടന്നുവെന്ന് സിപിഎം പോലും വ്യക്തമാക്കുന്നതിന് മുമ്പാണ് ജോസിനെ എന്‍സിപി മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്. ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ വന്നാൽ സ്വാഗതം ചെയ്യുമെന്നാണ് പാല എംഎൽഎയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ വ്യക്തമാക്കിയത്.

എല്‍ഡിഎഫ് നേതൃത്വം

എല്‍ഡിഎഫ് നേതൃത്വം

ജോസിനെ മുന്നണയിലേക്ക് പ്രവേശിക്കുന്നത്ന സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് നേതൃത്വമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ എന്ത് തീരുമാനം എടുത്താലും ഞങ്ങള്‍ അംഗീകരിക്കും. അതേസമയം പാല സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ എംഎല്‍എ

നിലവിലെ എംഎല്‍എ

'പാലാ നിയോജക മണ്ഡലത്തിലെ നിലവിലെ എംഎല്‍എ ഞാനാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിട്ടാണ് ഞാന്‍ ജയിച്ചത്. ആ സീറ്റില്‍ ഞങ്ങള്‍ തന്നെ തുടര്‍ന്നു മത്സരിക്കും. ഒരു പാര്‍ട്ടിയുടെ സിറ്റിങ് സീറ്റെടുത്ത് കൊടുത്ത് മറ്റൊരു പാര്‍ട്ടിയെ മുന്നണിയിലേക്ക് കൊണ്ടുവരുന്ന ചരിത്രം ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലില്ല'-മാണി സി കാപ്പന്‍ പറഞ്ഞു.

കുട്ടനാട്

കുട്ടനാട്

പാലായുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമെങ്കിലും കുട്ടനാട് അടക്കമുള്ള മണ്ഡലങ്ങളില്‍ ജോസിന്‍റെ ഇടത് പ്രവേശനം ഞങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് എന്‍സിപി പ്രതീക്ഷിക്കുന്നത്. തോമസ് ചാണ്ടിയുടെ നിര്യാണ ശേഷം ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലമാണ് എന്‍സിപിയുടെ സിറ്റിങ് സീറ്റായ കുട്ടനാട്.

കണക്ക് കൂട്ടല്‍

കണക്ക് കൂട്ടല്‍

ഇടത് മുന്നണയില്‍ നിന്ന് എന്‍സിപിയും യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസും കാലങ്ങളായി മത്സരിക്കുന്ന സീറ്റാണ് കുട്ടനാട്. ജോസ് കെ മാണി മുന്നണിയിലെത്തുന്നതോടെ കുട്ടനാട്ടില്‍ തങ്ങളുടെ സീറ്റ് ഉറപ്പിക്കാമെന്ന കണക്ക് കൂട്ടല്‍ എന്‍സിപിക്കുണ്ട്. പക്ഷെ പാലായുടെ കാര്യത്തില്‍ മാത്രമാണ് തടസ്സം നിലനില്‍ക്കുന്നത്.

ഇകഴ്ത്തിക്കാട്ടുന്നു

ഇകഴ്ത്തിക്കാട്ടുന്നു

പാലായിലെ വിജയത്തെ ചില ഇടത് നേതാക്കള്‍ ഇകഴ്ത്തിക്കാട്ടുന്നുവെന്ന പരാതിയുമായ മാണി സി കാപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. പാലാ അസംബ്ലി ഉപതെരഞ്ഞെടുപ്പിലെ വിജയം കേരള കോൺഗ്രസിലെ ചേരിപ്പോര് കൊണ്ടാണെന്ന് ചില ഇടത് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ്

എന്നാല്‍ ഇത് അംഗീകരിക്കാനാവില്ല. തന്റെയും മുന്നണിയുടേയും കഴിവ് കൊണ്ടാണ് പാലായിൽ വിജയിച്ചത്. ഇടതുമുന്നണിയുടെ വിജയത്തെ ഇകഴ്ത്തിക്കാട്ടുന്ന പ്രചരണങ്ങളില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം അറിയിച്ചു. വര്‍ഷങ്ങളായി മത്സരിക്കുന്ന പാലാ മണ്ഡലം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു എന്‍സിപി സ്വന്തമാക്കിയത്.

പരിഹാരം

പരിഹാരം

ഇത്തരത്തില്‍ പിടച്ചെടുത്ത മണ്ഡലം ജോസ് കെ മാണി വിഭാഗത്തിന് വിട്ടുകൊടുക്കുന്നതിലാണ് എന്‍സിപിയുടെ, പ്രത്യേകിച്ച് മാണി സി കാപ്പന്‍റെ എതിര്‍പ്പ്. എന്നാല്‍ ജോസിനെ മുന്നണിയിലേക്ക് എടുക്കേണ്ടി വന്നാലുള്ള സാഹചര്യത്തില്‍ ഈ പ്രശ്നത്തിനും സിപിഎം പരിഹാരം കാണുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

ഏത് മുന്നണിയിലായാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോസ് കെ മാണി ആലോചിക്കുന്നുണ്ട്. അത് പാലായില്‍ നിന്ന് തന്നെയാകണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധുമുണ്ട്. എല്‍ഡിഎഫില്‍ എത്തിയാലും ഈ ആഗ്രഹത്തിന് മാറ്റം ഉണ്ടാവില്ല. സിറ്റിങ് സീറ്റ് കേരള ജോസിന് വിട്ടു കൊടുക്കുന്നതിന് പകരമായി ജോസ് രാജിവെക്കുന്നതിലൂടെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നല്‍കാനാണ് അലോചിക്കുന്നത്.

ചര്‍ച്ചകള്‍ സജീവം

ചര്‍ച്ചകള്‍ സജീവം

ജോസിനെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണെന്നാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അഭിപ്രായപ്പെട്ടത്.

പ്രതികരണം

പ്രതികരണം

കോടിയേരി പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും രംഗത്തെത്തി. അവരെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇടതു മുന്നണി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് നേതാക്കളുടെ അഭിപ്രായത്തില്‍ സന്തോഷമുണ്ടെന്നായിരുന്നു ഇതിനോടുള്ള ജോസഫിന്‍റെ പ്രതികരണം.

 'ജോസ് കെ മാണി ഒരിടത്തും വിജയിക്കില്ല; എല്‍ഡിഎഫ് എത്ര സീറ്റ് നല്‍കിയിട്ടും കാര്യമില്ല' 'ജോസ് കെ മാണി ഒരിടത്തും വിജയിക്കില്ല; എല്‍ഡിഎഫ് എത്ര സീറ്റ് നല്‍കിയിട്ടും കാര്യമില്ല'

English summary
mani c kappan mla welcomes jose k mani wing to ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X