• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാണിയേക്കള്‍ വലിയ എതിരാളി ഇനിയുണ്ടോ? പാലായില്‍ ഇടത് വിജയം സുനിശ്ചിതം; അങ്കം തുടങ്ങി മാണി സി കാപ്പന്‍

കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ പാലായില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ , ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവും മുൻ എം പി യുമായ വക്കച്ചൻ മറ്റത്തിൽ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എത്തിയാണ് മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എതിരാളി ആരായാലും ഞങ്ങള്‍ക്ക് പ്രശ്നമല്ല, ഏതായാലും കെഎം മാണിയേക്കാള്‍ വലിയ എതിരാളി പാലായില്‍ വരില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..

വിജയം ഉറപ്പാണ്

വിജയം ഉറപ്പാണ്

ഇത്തവണ പാലായില്‍ ഇടതുപക്ഷത്തിന്‍റെ വിജയം ഉറപ്പാണ്. മണ്ഡലത്തിലെ വിശ്വാസികള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. ശബരിമല വിഷയം മണ്ഡലത്തില്‍ ചര്‍ച്ചയാകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. രാവിലെ 9 മണിക്ക് കുരിശ് പള്ളിക്കവലയിൽ നിന്നും ആരംഭിച്ച പ്രകടനത്തോടെയായിരുന്നു ളാലം ബ്ലോക് ഓഫീസർ മുൻപാകെ നാമനിര്ദേശ പത്രിക സമർപ്പിക്കാന്‍ മാണി സി കാപ്പന്‍ എത്തിയത്.

ആരോപണങ്ങളും

ആരോപണങ്ങളും

മാണി സി കാപ്പന്‍ ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ തന്നെ അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങളും എതിരാളികള്‍ ശക്തമാക്കിയിരുന്നു. പാലാ മിനി സിവിൽ സ്റ്റേഷൻ മുതൽ ളാലം പള്ളി വരെയുള്ള റോഡിന്റെ വികസനത്തെ പറ്റി ആണ് പ്രധാനമായും മാണി സി കാപ്പനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അക്ഷേപം നടക്കുന്നത്. ഈ വിഷയത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി തന്‍റെ ഭാഗം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കഴിഞ്ഞ തവണയും

കഴിഞ്ഞ തവണയും

ഇന്നലെ ഞാൻ എഴുതിയ കുറിപ്പിന്റെ താഴെ ഏതാനും ചില ആരോപണങ്ങൾ ശ്രദ്ധയിൽപെടുക ഉണ്ടായി. കഴിഞ്ഞ ഇലക്ഷന് കാലത്തും ഇതേ ആരോപണം ഉണ്ടായിരുന്നു എന്നത് കൊണ്ട് ഞാൻ അന്നേ അതിനു മറുപടിയും നൽകിയതാണ്. എങ്കിലും വീണ്ടും അതിനു ഒരു മറുപടി നൽകാൻ ആഗ്രഹിക്കുന്നു. പാലാ മിനി സിവിൽ സ്റ്റേഷൻ മുതൽ ളാലം പള്ളി വരെയുള്ള റോഡിന്റെ വികസനത്തെ പറ്റി ആണ് പ്രധാനമായും എനിക്ക് എതിരെ ഉള്ള ആക്ഷേപം .

പ്രധാന തടസ്സം

പ്രധാന തടസ്സം

ഈ റോഡ് വികസിപ്പിക്കാൻ ഉള്ള പ്രധാന തടസ്സം ഞാൻ ആണെന്നാണ് സ്വയംപ്രഖ്യാപിത സോഷ്യൽ മീഡിയ ജഡ്ജ്മാരുടെ അഭിപ്രായം. "ഞാൻ സ്ഥലം വിട്ടുകൊടുക്കുന്നില്ല" എന്നാണ് ആരോപണം. എനിക്ക് അവിടെ ഒരു സെൻറ് സ്ഥലം ഇല്ല. പിന്നെ എന്റെ കുടുംബത്തിൽ ഉള്ളവരാണ് അതിൽ പ്രധാനികൾ എന്നായി കഥ. ആ റോഡിൽ വസ്തു ഉള്ളത് കാപ്പിൽ കുടുംബത്തിൽ ഉള്ളവർക്ക് മാത്രം അല്ല. റോഡിൻറെ ഇരു വശത്തും ഉള്ള എല്ലാവരും ചേർന്ന് എടുത്ത തീരുമാനപ്രകാരം ആണ് അവർ പ്രതിഷേധിക്കുന്നത്.

പരിഹാരം കാണാൻ സാധിക്കുന്നത്

പരിഹാരം കാണാൻ സാധിക്കുന്നത്

ഇതിന്റെ വിശദാംശങ്ങൾ അറിയാൻ ഞാനും അവരുമായി സംസാരിച്ചിട്ടുണ്ട്. അവരിൽ മിക്കവർക്കും ഉള്ള ആകെ സമ്പാദ്യവും ജീവിതമാർഗവും ആണ് അവിടെയുള്ള വസ്തുക്കളും സ്ഥാപനങ്ങളും. അതിനു മതിയായ വില ലഭിക്കാത്തത്കൊണ്ടാണ് അവർ സ്ഥലം വിട്ടുകൊടുക്കാത്തത്. ഇതിനു അവരുമായി ചർച്ച ചെയ്തു ഇരുകൂട്ടര്ക്കും സ്വീകാര്യമായ ഒരു പരിഹാരം കാണാൻ സാധിക്കുന്നത് അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കല്ലേ?

അപമാനിക്കൽ അല്ലെ?

അപമാനിക്കൽ അല്ലെ?

ഈ 200m റോഡ് വികസിപ്പികാതെ ഇരുന്നിട്ട് സ്ഥലം MLA -യെ ആയിരുന്ന മാണി സാറിനെ പ്രതിക്കൂട്ടിൽ നിറുത്തുവാൻ ആയിരുന്നു എന്റെ ശ്രമം എന്നാണ് ഒരു മറ്റൊരു വാദം. യാതൊരു അധികാര സ്ഥാനങ്ങളും കയ്യിൽ ഇല്ലാത്ത എന്നെ മറികടന്നു ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് പറയുന്നത് അദ്ധേഹത്തെ അപമാനിക്കൽ അല്ലെ?

ഒരു ചോദ്യം

ഒരു ചോദ്യം

യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇങ്ങനെയുള്ള ആരോപണങ്ങളിലൂടെ എന്നെ കുറ്റവാളിയക്കാൻ ശ്രമിക്കുന്നവരോട് ഒരു ചോദ്യം. മേൽപ്പറഞ്ഞ റോഡിലേക്ക് വന്നു ചേരുന്ന ബൈപാസ് റോഡ് തുടക്കത്തിലും ഒടുക്കത്തിലും വിശാലമായി ഇരുന്നിട്ട് ഇടയ്ക്കു വച്ച് വല്ലാതെയങ്ങ് ചെറുതായിപോയതിന്റെ കാരണവും കൂടെ ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.

സൗജന്യമായി സ്ഥലം കൊടുത്തു

സൗജന്യമായി സ്ഥലം കൊടുത്തു

ഒരു ചെറിയ കാര്യം കൂടി സൂചിപ്പിച്ചോട്ടെ. പാലാ-രാമപുരം റോഡിൽ ആയിരുന്നു മുൻപ് എന്റെ വീട്. അവിടെ റോഡ് വികസനത്തിനായി ആദ്യ വട്ടം സ്ഥലം ഏറ്റെടുത്തപ്പോൾ ആദ്യം തന്നെ സൗജന്യമായി സ്ഥലം വിട്ടു കൊടുത്തവരിൽ ഒരാളാണ് ഞാൻ. ഒരു സാമൂഹ്യപ്രവര്തകൻ എന്ന നിലയിൽ അതെന്റെ കടമ ആണെന്ന് ഞാൻ വിശ്വസിച്ചു.

മികച്ച ഭൂരിപക്ഷം നല്‍കിയ ജനങ്ങളോട് രാഹുലിന് യാതൊരുവിധ ബാധ്യതകളുമില്ലേ?: വിമര്‍ശനവുമായി അന്‍വര്‍

പാലായില്‍ 'അടി'നിര്‍ത്തണം; തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് ഉപസമിതി, നിഷയിലുറച്ച് ജോസ് കെ മാണി

English summary
mani c kappan on pala byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more