കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന് വഴിമുടക്കാന്‍ കാപ്പന്‍; ജനപിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്,ആ വികാരവുമായി വരേണ്ടതില്ല

Google Oneindia Malayalam News

കോട്ടയം: സീറ്റുകളുടെ കാര്യത്തില്‍ ധാരണയായില്ലെങ്കിലും ജോസ് കെ മാണിയുടെ ഇടത് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജോസ് കെ മാണിക്ക് നല്‍കേണ്ട സീറ്റുകളുടെ എണ്ണത്തില്‍ ഇടതുമുന്നണിയില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എങ്കിലും മുന്നണി പ്രവേശനത്തിന് ശേഷം സീറ്റുകള്‍ സംബന്ധിച്ച അന്തിമ ധാരണയുണ്ടാക്കാമെന്നാണ് സിപിഎം നേതാക്കളുടെ ഉറപ്പ്. അതേസമയം പാര്‍ട്ടിയുടെ ഇടത് പ്രവേശനം സംബന്ധിച്ച് അണികളില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

പാലായെ കൈവിടില്ല

പാലായെ കൈവിടില്ല

പാലായെ കൈവിട്ടുള്ള ഒരു രാഷ്ട്രീയ നിലപാട് ചിന്തിക്കാന്‍ പോലും കേരള കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് എന്‍ ജയരാജ് എംഎല്‍എ വ്യക്തമാക്കിയത്. ഏത് മുന്നണിയിലായാലും പാലാ സീറ്റ് കേരള കോണ്‍ഗ്രസിന വേണം. അതിനാണ് മുന്‍തൂക്കമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ എന്നത് ഒരു ഹൃദയവികാരമാണെന്ന് വ്യക്തമാക്കി കൊണ്ട് ജോസ് കെ മാണിയും രംഗത്തെത്തി.

ചര്‍ച്ചകളെല്ലാം സാങ്കല്‍പ്പികം

ചര്‍ച്ചകളെല്ലാം സാങ്കല്‍പ്പികം

കെഎം മാണി നല്‍കിയ വലിയ സംഭാവനയാണ്. അത് പാലായിലെ എല്ലാ ജനങ്ങള്‍ക്കുമുണ്ട്. ഏതെങ്കിലും ഒരു മുന്നണിയില്‍ ചേരുമെന്നോ രാഷ്ട്രീയ നിലപാടോ പാര്‍ട്ടി അറിയിച്ചിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനം രണ്ട് മൂന്ന് ദിവസത്തിനകം ഉണ്ടാകും. മറ്റ് ചര്‍ച്ചകളെല്ലാം സാങ്കല്‍പ്പികമാണ്. രാഷ്ട്രീയ നിലപാട് അറിയച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയിക്കുമെന്നും ജോസ് കെ മാണി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു

നിലപാട് കടുപ്പിച്ച് കാപ്പന്‍

നിലപാട് കടുപ്പിച്ച് കാപ്പന്‍

അതേസമയം, പാലാ സീറ്റിന്‍റെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ ഇന്ന് വീണ്ടും രഗത്തെത്തി. പാലാ സീറ്റ് ഒരു കാരണവശാലും ആര്‍ക്കും വിട്ടുകൊടിക്കില്ല. ഇപ്പോള്‍ കെഎം മാണിയല്ല പാലായിലെ എംഎല്‍എ, ആ വൈകാരിക ബന്ധം പറഞ്ഞ് ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യസഭാ സീറ്റ് വേണ്ട

രാജ്യസഭാ സീറ്റ് വേണ്ട

രാജ്യസഭാ സീറ്റ് നല്‍കിയുള്ള ഒത്തു തീര്‍പ്പ് ചര്‍ച്ചകളേയും അദ്ദേഹം പാടെ അവഗണിച്ചു. ജോസ് കെ മാണിക്കെതിരേയും അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഒന്നരക്കൊല്ലം ലോക്‌സഭയില്‍ ബാക്കിയുള്ളപ്പോള്‍ ഇട്ടിട്ട് പോയില്ലേ. ഇനി രാജ്യസഭയില്‍ മൂന്നരക്കൊല്ലം ബാക്കിയുണ്ട്. ഇതൊരു ജനാധിപത്യ രാഷ്ട്രമല്ലേയെന്നും മാണി സി കാപ്പന്‍ ചോദിച്ചു.

ഇതാണോ ജനാധിപത്യം

ഇതാണോ ജനാധിപത്യം

ഓരോ സ്ഥാനങ്ങള്‍ കാലാ കാലങ്ങളില്‍ മാറ്റി മറ്റുളവയ്ക്കായി ബാക്കിയുള്ള കാലം അവിടെ ഇട്ട് പോകുന്നതാണോ ജനാധിപത്യമെന്നും അദ്ദേഹം ചോദിച്ചു. കെഎം മാണി സാറിന് പാലാ ഭാര്യയാണെങ്കില്‍ എന്നെ സംബന്ധിച്ച് അത് എന്‍റെ ചങ്കാണ്. അത് വിട്ടു കൊടുക്കുന്ന പ്രശ്നമില്ല. പാലായിലെ ജനങ്ങള്‍ എനിക്ക് തന്നതാണത്. പാലാ എന്നല്ല, എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കില്ല.

അത് ചോദിക്കുന്നത് ശരിയല്ല

അത് ചോദിക്കുന്നത് ശരിയല്ല

മൂന്ന് സീറ്റുകളിലാണ് എന്‍സിപി വിജയിച്ചത്. പുതുതായി വരുന്നവര്‍ക്ക് വേണ്ടി അത് ചോദിക്കുന്നത് ശരിയല്ല. ഒന്നരപതിറ്റാണ്ടോളം അടുപ്പിച്ച് യുദ്ധം ചെയ്താണ് പാലായില്‍ ഞാന്‍ വിജയിച്ചത്. കേരള കോണ്‍ഗ്രസിന്‍റെ വരവിനെ കുറിച്ച് മുന്നണിയില്‍ ചര്‍ച്ചകളൊന്നും നടക്കാത്തത് കൊണ്ട് അതിനെക്കുറിച്ച് വിലയിരുത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എന്‍സിപി സ്വാഗതം ചെയ്യുന്നു

എന്‍സിപി സ്വാഗതം ചെയ്യുന്നു

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ലാതെ ഇടതുപക്ഷ മുന്നണിയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ചകള്‍ നടന്നാല്‍ മാത്രം ഔദ്യോഗികമായ പ്രതികരണം നടത്താം. കേരള കോണ്‍ഗ്രസ് എം ഇടതു‌ മുന്നണിയിലേക്ക് വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നു. പക്ഷേ അത് ഞങ്ങളുടെ കിടക്കുന്ന സീറ്റെടുത്തിട്ട് വേണ്ട. അതിന് ഞങ്ങള്‍ തയ്യാറല്ലെന്നും മാണി സി വ്യക്തമാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്

താനുമായോ, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായ മന്ത്രിയുമായോ ആരുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. . കഴിഞ്ഞ എല്‍ഡിഎഫ് യാഗത്തില്‍പോലും ഇങ്ങനെ ഒരു വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. അവര്‍ക്ക് എത്രത്തോളം പരിഗണന നല്‍കണമെന്നും അവര്‍ക്ക് എന്ത് നല്‍കണമെന്നും അവരല്ല, മറ്റു കക്ഷികളാണ് തീരുമാനിക്കുന്നത്. പാലായില്‍ ജോസിന്‍റെ ജനസമ്മതി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്.

നിരവധി വികസനപ്രവര്‍ത്തനങ്ങള്‍

നിരവധി വികസനപ്രവര്‍ത്തനങ്ങള്‍

പാലായില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പിലും പാലായിലെ ജനങ്ങള്‍ തനിക്കൊപ്പും നില്‍ക്കും. മറ്റ് പ്രതികരണങ്ങള്‍ ഔദ്യോഗികമായ ചര്‍ച്ചകള്‍ നടന്നതിന് ശേഷം മാത്രം നടത്താമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

ഉറപ്പ് നല്‍കി എല്‍ഡിഎഫ്

ഉറപ്പ് നല്‍കി എല്‍ഡിഎഫ്

അതേസമയം, പാലാ സീറ്റ് സംബന്ധിച്ച ഉറപ്പ് ജോസിന് എല്‍ഡിഎഫ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാണി സി കാപ്പനെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ തന്നെ മുന്നിട്ടിറങ്ങും. രാജ്യസഭാ സീറ്റ് വേണ്ടെങ്കില്‍ ജയം ഉറപ്പുള്ള മറ്റൊരു സീറ്റ് നല്‍കാമെന്ന നിര്‍ദേശവും സിപിഎം മുന്നോട്ടു വെക്കുന്നുണ്ട്. ഇതിനും വഴങ്ങിയില്ലെങ്കില്‍ എന്‍സിപിയെ ഒപ്പം നിര്‍ത്ത് കാപ്പനെ ഒഴിവാക്കാനാവും ഇടതുമുന്നണി ശ്രമിക്കുക.

 'ജോസ് ഇടത്തോട്ട് പോയാലും വോട്ട് യുഡിഎഫിനായിരിക്കും, അണികള്‍ പോവില്ല'; ആത്മവിശ്വാസത്തോടെ നേതാക്കള്‍ 'ജോസ് ഇടത്തോട്ട് പോയാലും വോട്ട് യുഡിഎഫിനായിരിക്കും, അണികള്‍ പോവില്ല'; ആത്മവിശ്വാസത്തോടെ നേതാക്കള്‍

English summary
Mani C Kappan reiterated he will not give up the Pala seat for Jose K. Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X